തനിക്ക് സേഫ് അലി ഖാനോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് പരിനീതി ചോപ്ര.

തനിക്ക് സേഫ് അലി ഖാനോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് പരിനീതി ചോപ്ര.

2011 ലെ റൊമാന്റിക് കോമഡി, ലേഡീസ് vs റിക്കി ബാളിൽ അഭിനയിച്ചു കൊണ്ടാണ് പരിനീതി ചോപ്ര തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത് . 1988 ഒക്ടോബർ 22 നാണ് ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിൽ ജനിച്ചത്. പിതാവ് പവൻ ചോപ്ര, അംബാല കൻേറാൺമെന്റിൽ ഇന്ത്യൻ ആർമിക്ക് വേണ്ടിയുള്ള ഒരു വ്യാപാരിയും വിതരണക്കാരനുമാണ്. അമ്മ റിനാ ചോപ്രയാണ്. നടി പ്രിയങ്ക ചോപ്ര, മീര ചോപ്ര, മന്നാറ ചോപ്ര എന്നിവർ ബന്ധുക്കളാണ്.

 ബോളിവുഡ് ലോകം എന്നാൽ നടികൾ ആയാലും നടന്മാരായും നിരവധി ഗോസിപ്പുകൾക്ക് പാത്രമായി മാറാറുണ്ട്.. താരങ്ങളുടെ പ്രണയങ്ങളും പ്രണയ തകർച്ചകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറാറുണ്ട്.. അത്തരത്തിൽ യാതൊരുവിധ വാർത്തകളിലും ഇടം പിടിക്കാത്ത നടിയാണ് പരിനീതി ചോപ്ര എന്ന പ്രിയങ്ക ചോപ്രയുടെ കസിൻ.

 ബോളിവുഡിന്റെ ഹിറ്റ് പരിപാടിയായ കപിൽ ശർമ ഷോയിൽ അതിഥിയായി പരിനീതി എത്തിയപ്പോഴാണ് പരിനീതി ചോപ്രയോട് കപിൽ ശർമ ഈ ചോദ്യം ചോദിക്കുന്നത്.. ഞങ്ങൾ ഒരിക്കലും പരിനീതിയെക്കുറിച്ച് പ്രണയ ഗോസിപ്പുകൾ കേൾക്കാറില്ല. അതിന്റെ രഹസ്യം എന്താണ്…പ്രണയം രഹസ്യമാക്കി വെച്ചിരിക്കുകയാണോ അതോ പ്രണയം ഇല്ലാത്തതാണോ.. എന്ന്

എല്ലാവരും എനിക്ക് വേണ്ടി ചെക്കനെ കണ്ടെത്തു..ഞാൻ നിങ്ങളുടെ അഞ്ചുവിരലിലും മോതിരം ഇട്ടുതരും ഒരാളെ കണ്ടുപിടിച്ചാൽ എന്നാണ് പരിനീതി ചിരിച്ചുകൊണ്ട് നൽകിയ മറുപടി.

 പരിനീതിയുടെ അവസാനം പുറത്തിറങ്ങിയ കോഡ് നെയിം തിരംഗ എന്ന സിനിമ വൻ പരാജയമായ സിനിമയായിരുന്നു.. ഇതിനുമുമ്പ് സൈന നെഹ്വാളിന്റെ ജീവിതകഥ പറഞ്ഞ സൈനയും വിജയിച്ചില്ല..

 ഒരിക്കൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തനിക്കൊരു നടനെ ഇഷ്ടമാണെന്നും ക്രഷ് തോന്നിയിട്ടുണ്ടെന്നും പരിനീതി ചോപ്ര തുറന്നു പറഞ്ഞിരുന്നു..ബോളിവുഡിലെ സൂപ്പർ താരമായ സേഫ് അലി ഖാനോടുള്ള ക്രഷ് ആണ് പരിനീതി ചോപ്ര തുറന്നു പറഞ്ഞത്..

 എനിക്ക് ഒരാളെ കണ്ടുമുട്ടാനും അയാളെ തട്ടിക്കൊണ്ടു പോകാനും തോന്നുകയാണെങ്കിൽ അത് സേഫ് അലി ഖാനെ ആണ്..ഞാൻ നേരത്തെ തന്നെ കരീന കപൂറിനോട് എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ശരിക്കും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയൊന്നുമില്ല. ഞാൻ ദൂരെ നിന്ന് സ്നേഹിച്ചോളാം എന്നായിരുന്നു ഇതിന് പരിനീതി പറഞ്ഞത്..

 ഇതുകേട്ടതും എനിക്കും ദൂരെനിന്നുള്ള പ്രണയം ഇഷ്ടമാണെന്നും അടുത്ത ജന്മത്തിൽ സേഫ് അലി ഖാൻ ആയി ജനിക്കണമെന്നും കപിൽ ശർമ മറുപടി പറഞ്ഞു.. കപിൽ ശർമ ഷോയിൽ വെച്ച് കപിൽ ശർമ്മ ചോദിച്ച ചില ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പരിനീതി

Leave a Comment

Your email address will not be published. Required fields are marked *