തനിക്ക് മുൻകാലങ്ങളിൽ കസബ എന്ന വിഷയത്തിൽ പൊങ്കാല നേരിട്ടതിനെക്കുറിച്ച് പാർവതി തുറന്നു പറയുന്നു..

തനിക്ക് മുൻകാലങ്ങളിൽ കസബ എന്ന വിഷയത്തിൽ പൊങ്കാല നേരിട്ടതിനെക്കുറിച്ച് പാർവതി തുറന്നു പറയുന്നു..

മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്.. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിൽ കൂടി മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടി നോട്ട്ബുക്ക് എന്ന സിനിമയിലൂടെ വളരെയധികം പ്രശസ്തയാണ്… എന്നാൽ കുറേക്കാലം മലയാള സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത താരം പിന്നീട് തിരിച്ചു വരുന്നത് തമിഴിൽ ധനുഷ് നായകനായ ചിത്രത്തിൽ കൂടിയാണ്… തുടർന്ന് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ കൂടി മലയാളത്തിലും താരം അഭിനയിച്ചു.. തുടർന്ന് ശക്തമായ വേഷങ്ങളിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തന്റെ ചില വിവാദപരമായ ഇടപെടലുകളെ തുടർന്ന് മലയാള സിനിമ രംഗത്തെ പലരുടെയും കണ്ണിലെ കരടായി… അത്തരത്തിലൊരു വിവാദത്തെക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോൾ..

 

മലയാളത്തിൽ റിലീസായ പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആണ് താരം എത്തുന്നത്.. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷത്തിനെതിരെ പാർവതി മുമ്പു നടത്തിയ പരാമർശം വിവാദമായിരുന്നു.. കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ ആഘോഷിക്കുന്നു എന്നായിരുന്നു അന്ന് പാർവതി സംസാരിച്ചത്… പാർവതിയുടെ വിമർശനത്തിന് പിന്നാലെ പാർവതിക്ക് എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് ഉണ്ടായത്..

മമ്മൂട്ടിയുടെ ഫാൻസ് പാർവതിക്കെതിരെ രംഗത്തുവരികയും പാർവ്വതിക്ക് എതിരായി ശക്തമായ സൈബർ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.. ആ സമയത്ത് പാർവതി മമ്മൂട്ടിക്ക് മെസ്സേജ് ചെയ്തിരുന്നു… ജസ്റ്റ്‌ റിലാക്സ് എന്നാണ് മമ്മൂട്ടി റിപ്ലൈ നൽകിയത്..

സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെയുള്ള തന്റെ തുറന്നുപറച്ചിൽ കൊണ്ട് കേരളത്തിൽ സിനിമകൾക്ക് വലിയ മാറ്റത്തിന് രൂപം കൊടുക്കാൻ സഹായിച്ചു എന്നാണ് പാർവതി പറയുന്നത്.. ഇപ്പോൾ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിർമ്മിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരു മാറ്റത്തിന് വേഗം നൽകിയ സ്റ്റേറ്റ്മെന്റ് ആയിരുന്നു അത്…അത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും പാർവതി പറഞ്ഞു..

 

വിവാദങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്നും പകരം സത്യങ്ങൾ തുറന്നു പറയാൻ കൂടുതൽ ധൈര്യം തന്നു എന്നും പാർവതി പറയുന്നു… ആ പരാമർശത്തിൽ മമ്മൂട്ടിക്കും എനിക്കും ഇടയിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും പാർവതി പറയുന്നു.. ചിലർ എന്റെ പരാമർശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു..ഞാൻ മമ്മൂട്ടിയെ അറ്റാക്ക് ചെയ്യുന്നു എന്ന തരത്തിലാണ് അവർ വാർത്തകൾ ഇറക്കിയത്. ആ പ്രസ്താവന ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാൻ ഒരു സത്യമാണ് പറഞ്ഞത് എന്ന് പാർവതി കൂട്ടിച്ചേർത്തു..

Leave a Comment

Your email address will not be published.