തുല്യ വേതനം എന്ന വിഷയത്തിൽ പ്രതികരിച്ച് പത്മപ്രിയ.

തുല്യ വേതനം എന്ന വിഷയത്തിൽ പ്രതികരിച്ച് പത്മപ്രിയ.

 

മലയാളം സിനിമ മേഖലയിൽ തുല്യ വേതനം എന്ന വിഷയത്തെക്കുറിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി ഘോരഘോരമായ ചർച്ചകൾ നടക്കുകയാണ്. അപർണ മുരളി ഇതിനെതിരെ സംസാരിച്ചത് വലിയ ചർച്ചകൾ ഉണ്ടാക്കിയിരുന്നു. ഒരു സിനിമ സെറ്റിൽവെച്ച് തനിക്ക് അർഹമായ ഒരു വേതനം ചോദിച്ചതിന് പ്രൊഡ്യൂസർ തന്നോട് മോശമായി സംസാരിച്ചു എന്ന് അപർണ ബാലമുരളി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു..

കഴിഞ്ഞദിവസം ആസിഫ് അലിയും നിഖില വിമലും തുല്യ വേതനം എന്ന വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ എന്താണ് പ്രതികരണം എന്ന് ചോദിച്ചപ്പോൾ പത്മപ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്..

 

മാന്യമായതും ന്യായമായതുമായ പ്രതിഫലമാണ് ഉദ്ദേശിക്കുന്നത്. അത് മനസ്സിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുന്നില്ല. ഞാൻ സിനിമയിൽ വന്ന സമയം 2005 – 2006 ആണ്. വടക്കുംനാഥൻ, കാഴ്ച, അമൃതം ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. മീരാജാസ്മിൻ ഉണ്ടായിരുന്നു ആ സമയത്ത്. മീര നല്ല ഒരു ആർട്ടിസ്റ്റ് ആണെന്ന് നമുക്കെല്ലാവർക്കും അറിയാം.. കൊമേഷ്യൽ ആയും ആർട്ടിസ്റ്റിക് ആയും നന്നായി ചെയ്യുന്നുണ്ടായിരുന്നു..

ഞാനിപ്പോഴും ഓർക്കുന്നുണ്ട് അവൾ ചോദിച്ച പ്രതിഫലത്തുകയുടെ പേരിലാണ് അവളെ ബാൻ ചെയ്യുന്നത്..വളരെ ചെറിയ തുകയാണ് ചോദിച്ചത്. അതേസമയം തന്നെ മലയാളം അറിയാത്ത ഒരു കുട്ടി ബോംബെയിൽ നിന്നും വന്നൊരു മലയാളം സിനിമ ചെയ്തു. അവൾക്ക് കിട്ടിയത് ഇരട്ടി പ്രതിഫലമാണ്. അത് കത്രീന കെയ്ഫ് ആണ്.. പക്ഷെ കത്രീനയുടെ അന്ന് ഒരു ഹിന്ദി സിനിമയും റിലീസ് ചെയ്തിട്ടില്ല. ഒരു പരസ്യം മാത്രമാണ് വന്നിരുന്നത്. ഇരട്ടി പ്രതിഫലമാണ് കത്രീനക്ക് നൽകിയത്.. ഒപ്പം മറ്റ് സൗകര്യങ്ങളും. ഞാനൊരു സ്ത്രീയെ മറ്റൊരു സ്ത്രീയുടെ എതിരാക്കി സംസാരിക്കുകയല്ല. പക്ഷേ നിങ്ങൾക്ക് നൽകണമെന്നുണ്ടെങ്കിൽ നൽകും നൽകണ്ട എന്ന് തീരുമാനിക്കുകയാണ്. ഞങ്ങൾ ചോദിക്കുമ്പോൾ, ബാൻ ചെയ്യാൻ തീരുമാനിക്കുകയാണ്.അല്ലെങ്കിൽ പുതിയ ആരെയെങ്കിലും കാസ്റ്റ് ചെയ്തിട്ട് കുറച്ചു പണം കൊടുക്കും. ഞങ്ങളുടെ കഴിവ് ഒരു വിലയും ഇല്ലെന്ന സമീപനമാണ്. പക്ഷേ അഭിനേത്രിയില്ലാതെ സിനിമ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുമോ എന്ന് ചോദിക്കുകയാണ് പത്മപ്രിയ.

അമ്മ എന്ന സംഘടനയിൽ വലിയ വിശ്വാസം ഒന്നുമില്ല. ഞാനും പാർവതിയും രേവതി ചേച്ചിയും പോയി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതാണ്. ശേഷം നടന്ന സംഭവങ്ങളിലും അവരുടെ ഭാഗത്തുനിന്നും ആ സ്പിരിറ്റോടു കൂടിയുള്ള സമീപനം ഉണ്ടായിട്ടില്ല. ഞങ്ങൾ ചോദിച്ചിട്ടുള്ളത് ഞങ്ങളുടെ കാര്യം മാത്രമല്ല. ഒരാളുടെ കാര്യമല്ല, എല്ലാവരുടെയും കാര്യമാണ്. അടുത്ത തവണ ഇങ്ങനെ സംഭവിച്ചാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നാണ് നമ്മൾ പോയി ചോദിക്കുന്നത്. യാതൊരു വിധ പ്രതികരണമോ ഒരു മറുപടിയോ അവരുടെ ഭാഗത്തുനിന്നും ഇല്ല വെറുതെ ഒരു സംഘടന എന്ന് പറഞ്ഞിട്ടും കാര്യമില്ല..

Leave a Comment

Your email address will not be published.