സിനിമയിൽ ഒരു നീണ്ട ഇടവേള എടുത്തത് എന്തിനായിരുന്നു എന്ന് തുറന്നുപറഞ്ഞ് ചലച്ചിത്ര താരം പത്മപ്രിയ..

സിനിമയിൽ ഒരു നീണ്ട ഇടവേള എടുത്തത് എന്തിനായിരുന്നു എന്ന് തുറന്നുപറഞ്ഞ് ചലച്ചിത്ര താരം പത്മപ്രിയ..

 

മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയായിരുന്നു പത്മപ്രിയ.. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം താരം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്… ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയിലൂടെയാണ് താരം തിരിച്ചു വരവിനു ഒരുങ്ങുന്നത്..

 

മലയാളികൾക്ക് പ്രിയങ്കരിയായ പത്മപ്രിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മി എന്ന സിനിമയിൽ കൂടെയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്..ഒരു തമിഴ് – പഞ്ചാബി ബ്രാഹ്മണ കുടുംബത്തിൽ 1983 ഫെബ്രുവരി 28 ന് ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിലായിരുന്നു. പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 12 നവംബർ 2014-ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം കഴിച്ചു.

അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ബംഗാളി,തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് 2007,2009 വർഷങ്ങളിൽ ലഭിച്ചു..

മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിൽ നായികയായി മലയാളത്തിൽ അരങ്ങേറി.. കാഴ്ചക്കുശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിലാണ് പത്മപ്രിയ പിന്നീട് അഭിനയിച്ചത്. പിന്നീട് പഴശ്ശിരാജ, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിൽ അഭിനയിച്ചു താരം തന്റെ കഴിവ് തെളിയിച്ചു. 2017ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിലാണ് താരം അവസാനമായി അഭിനയിക്കുന്നത്. ഏറെ നാളത്തെ ഈ ബ്രേക്കിന് എന്തായിരുന്നു കാരണമെന്ന് തുറന്നു പറയുകയാണ് താരം ഇപ്പോൾ..

എന്റേത് മനപ്പൂർവ്വം തീരുമാനിച്ച് എടുത്ത ബ്രേക്ക് ആണ്. സിനിമ വേറെ ഒരു ലോകമാണല്ലോ. ഞാൻ നടിയാകണം എന്നൊന്നും തീരുമാനിച്ച് സിനിമയിലേക്ക് വന്നതല്ല. ഞാനൊരു സാധാരണ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ്.. പഠനമൊക്കെ കഴിഞ്ഞ് ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേക്ക് വരുന്നത്. അതും രണ്ടു സിനിമ ചെയ്തു കഴിഞ്ഞാണ് ഞാൻ എന്റെ ജോലി പോലും വിടുന്നത്. ഞാൻ അതൊരു ജോലിയായി എടുത്തിരുന്നില്ല അതുവരെ. പിന്നെ എനിക്ക് ഒരുപാട് നല്ല സംവിധായകരുടെ ഒപ്പം എല്ലാം പ്രവർത്തിക്കാനും നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചു.. എന്റെ കരിയറിന്റെ നല്ല സമയത്ത് നിൽക്കുമ്പോൾ എനിക്ക് എന്തോ സിനിമയോടുള്ള ആവേശം നഷ്ടമായി. ഒരു നടി എന്ന നിലയിൽ എന്റെ റിലവൻസ് മനസ്സിലാകാതെയായി. രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതാണെങ്കിൽ പോലും അതിൽ ഒരു ആവേശം വേണം. എനിക്ക് അങ്ങനെയാണ്.. അത് ഇല്ലാതെ പോയാൽ പിന്നെ നമുക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണ് ബ്രേക്ക് എടുത്തത്..

Leave a Comment

Your email address will not be published.