കുഞ്ഞുവാവ ഉടനെത്തും, കുഞ്ഞുവാവയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാര്യത്തെ കുറിച്ചും പേളി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ബിഗ്‌ബോസ് ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയിൽ പേളി പ്രണയത്തിലാവുകയായിരുന്നു. ബിഗ്‌ബോസ് അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്. ഏഴാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവര്‍ അടുത്തിടെ എത്തിയത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മാര്‍ച്ച് 23 നാണ് പേളിയ്ക്ക് പ്രസവത്തിനുള്ള തീയ്യതി നല്‍കിയിരിക്കുന്നത് ഇപ്പോഴിതാ ആശുപത്രിയിൽ പോവുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ചാണ് പേളി പറയുന്നത്. എന്റെ ഡേറ്റ് അടുത്ത് വരുന്നതിനാൽ ആശുപത്രിയിൽ പോകാനുള്ള ബാഗ് ഞാൻ തന്നെ തയ്യാറാക്കാൻ തുടങ്ങി. ഡയപ്പർ ഒഴികെ എന്റെ കുഞ്ഞിന് ആവശ്യമുള്ളതെല്ലാം ശ്രദ്ധാപൂർവ്വം തന്നെ ഞാൻ എടുത്ത് വെച്ചു. കുഞ്ഞിന് ലങ്കോട്ട് മാത്രം ഉപയോഗിക്കണമെന്ന് അമ്മയുടെ നിർദ്ദേശം കാരണം അത്യാവശ്യം ഉപയോഗിക്കാനുള്ളത് മമ്മി തന്നെ തുന്നി എടുത്തു. പക്ഷേ ഡയപ്പർ ഇല്ലെന്നുള്ള ചിന്ത എന്നെ ആശങ്കയിലാക്കിയിരുന്നു.

എന്നാൽ അടുത്തിടെ ഞാൻ പരിചയപ്പെടുത്തിയ എന്റെ സുഹൃത്തിന്റെ സൂപ്പർ ബോട്ടംസ് എന്ന ബ്രാൻഡ് ഗവേഷണം നടത്തിയും മറ്റുമായി പ്രകൃതിദത്തമായ ശൈലിയിൽ നിർമ്മിച്ചെടുത്ത നവജാത ശിശുക്കളുടെ തുണി ഉപയോഗിച്ചുള്ള ഡയപ്പറും ഞാൻ എടുത്ത് വെച്ചിരിക്കുകയാണ്. അവരുടെ തുണി ഡയപ്പർ നൂറ് ശതമാനം തുണി കൊണ്ടും രാസവസ്തുക്കളുടെ ഒരു അംശം പോലുമില്ലാതെ യുഎൻഒ നിർമ്മിച്ചതാണ്. അത് കുഞ്ഞിന്റെ ഈർപ്പം ഇല്ലാതാക്കുകയും ഏറെ നാൾ സുഖകരമായി ഇരിക്കുകയും ചെയ്യും. എന്റെ ദൈവമേ അവർ വളരെയധികം സോഫ്റ്റ് ആയിട്ടുള്ളവരാണ്. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പിനൊപ്പം കുഞ്ഞിന്റെ വസ്ത്രങ്ങളും മറ്റുമൊക്കെ അടുക്കി പെറുക്കി വെക്കുന്ന നടിയെ ആണ് കാണാന്‍ സാധിക്കുന്നത്.

പരിസ്ഥിതി സൗഹാർദ്ദത്തോടെയും വൃത്തിയുള്ളതും കഴുകി എടുക്കാൻ പറ്റുന്നതും വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഡയപ്പർ തിരഞ്ഞെടുക്കാൻ സാധിച്ചത് എനിക്കും വലിയ ആകർഷണം തോന്നി. എന്റെ കുഞ്ഞ് അത് ഉപയോഗിക്കുന്നത് വരെ കാത്തിരിക്കാൻ വയ്യ. ഇത് മാത്രമല്ല തന്റെ പേരിലുള്ള കോഡ് അടിച്ച് കൊടുത്താൽ ഈ ബ്രാൻഡിന്റെ സാധനങ്ങൾ വാങ്ങുന്നതിൽ ചില ഇളവുകൾ ലഭിക്കുമെന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണ് ഈ പോസ്റ്റിന് താഴെ ലവ് ഇമോജിയുമായി പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും എത്തിയിട്ടുണ്ട്.

അമ്മയാവുന്നുവെന്നത് കരിയറില്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് പേളി മാണി പറയുന്നു. ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ എല്ലാം ഒരുമിച്ച് ചെയ്യേണ്ടതായി വരും. സ്ത്രീകള്‍ക്ക് അതിന് പ്രത്യേകമായൊരു കഴിവുണ്ട്. അങ്ങനെയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് പേളി മാണി പറയുന്നു.വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. ആ രീതി തന്നെ ഇനിയും തുടരും. ആ നിലപാട് മാറ്റുന്നില്ലെന്നും പേളി മാണി പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *