നിമിഷയുടെ ഇൻസ്റ്റഗ്രാം നിറയെ റോബിനെ കുറിച്ചുള്ള ചോദ്യങ്ങൾ..

നിമിഷയുടെ ഇൻസ്റ്റഗ്രാം നിറയെ റോബിനെ കുറിച്ചുള്ള ചോദ്യങ്ങൾ..

 

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചിട്ട് ഇപ്പോൾ രണ്ടുമാസമായി എങ്കിലും ബിഗ് ബോസ് സീസൺ ഫോർ ഉണ്ടാക്കിയ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.. ബിഗ് ബോസിൽ നിന്നും നിരവധി സെലിബ്രിറ്റികളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുന്നത്. സീസൺ ഫോറിൽ നിന്ന് ഇറങ്ങിയതിനു ശേഷം താരങ്ങൾ നിരവധി ചാനലുകളിൽ അഭിമുഖങ്ങൾ കൊടുക്കുകയും നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായി തിളങ്ങി നിൽക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇവരുടെ വിശേഷങ്ങൾ അറിയാനാണ് ആരാധകർ ചുറ്റും കൂടുന്നത്. സോഷ്യൽ മീഡിയയിൽ ഇവർ ഇൻഫ്ലുവൻസസ് ആയി മാറിയിരിക്കുകയാണ്. ഒത്തിരി ഫാൻസ് ആണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഇവർക്ക് കൂടിയിരിക്കുന്നത്.

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം വീടിനുള്ളിൽ ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങൾ ആവുകയും മിത്രങ്ങളായവർ ശത്രുക്കൾ ആകുകയും ചെയ്ത കാഴ്ച നമ്മളെല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.. പല നാടകീയമായ സംഭവങ്ങളാണ് ബിഗ് ബോസ് വീടിന് പുറത്തും അരങ്ങേറിയത്. ദിൽഷയും റോബിനും ഉറ്റ ചങ്ങാതിമാർ ആയിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ കടുത്ത ശത്രുക്കളാണ്. അതുപോലെ തന്നെയാണ് ബ്ലെസ്ലിയും. ഇരുവർക്കും ഇടയിൽ ഇപ്പോൾ യാതൊരുവിധ സൗഹൃദങ്ങളും നിലനിൽക്കുന്നില്ല..

ബിഗ് ബോസിലെ ശക്തമായ മത്സരാർത്ഥിയായിരുന്നു നിമിഷ. ഒരുപക്ഷേ സീസൺ ഫൈവിൽ വരെ എത്തേണ്ടിയിരുന്ന മത്സരാർത്ഥി. വളരെ ആക്ടീവായിരുന്ന നിമിഷ പക്ഷേ നേരത്തെ ഔട്ടായി പോവുകയായിരുന്നു.. ബിഗ് ബോസ് വീട്ടിൽ ഒട്ടും ആക്റ്റീവ് അല്ലാതെ കളിച്ച ആൾക്കാരൊക്കെ ഫൈനൽ ഫൈവിൽ വരുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി തുടരുന്ന നിമിഷയോട് തന്റെ ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്കാണ് നിമിഷ മറുപടി നൽകുന്നത്..

 

എന്താണ് ഇൻസ്റ്റഗ്രാമിൽ റോബിനെ ഫോളോ ചെയ്യാത്തത്.. ഒരുപാട് പേരെ ഫോളോ ചെയ്യുന്ന മിക്ക ബിഗ് ബോസ് താരങ്ങളും റോബിനെ ഫോളോ ചെയ്യുന്നില്ലെന്നാണ് ഒരാൾ പറഞ്ഞത്. ഇതിനു മറുപടിയായി നിമിഷ പറയുന്നത് ഇങ്ങനെ.. ആദ്യം റോബിനോട് എന്നെ ഫോളോ ചെയ്യാൻ പറയൂ. ഞാനും വളരെ സെലക്ടീവായി ഫോളോ ചെയ്യുന്ന ആളാണ്.. ഒന്നുകിൽ അത് ഡോഗ്സിന്റെ പേജ് ആയിരിക്കണം അല്ലെങ്കിൽ മീം പേജ് ആയിരിക്കണം. റോബിനോട് ഒരു മീം പേജ് തുടങ്ങാൻ പറയൂ എന്നാണ് നിമിഷ മറുപടി നൽകിയത്..

ഏറ്റവും ഇറിറ്റേറ്റഡ് ചെയ്യുന്ന ചോദ്യം ഏതായിരുന്നു എന്ന് ചോദിച്ചപ്പോൾ നിമിഷ പറഞ്ഞത് ഇങ്ങനെ.. ദിൽറോബ് പൊടിറോബ് നെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ചോദിക്കുന്നതാണ് എന്നെ ഏറ്റവും അധികം അനോയ് ചെയ്യുന്ന കാര്യം. ഞാൻ എന്തിനാണ് അവരെപ്പറ്റി കാഴ്ചപ്പാട് ഉണ്ടാക്കുന്നത്. അത് അവരുടെ കാര്യമല്ലേ അവരുടെ ജീവിതമല്ലേ. അത് എന്നോട് ചോദിക്കുന്നത് എന്തിനാണ് എന്നാണ് നിമിഷ പ്രതികരിച്ചത്..

Leave a Comment

Your email address will not be published.