എത്ര നല്ല കോമഡി ചെയ്താലും ബോഡി ഷേമിങ് എന്ന വിളി മാത്രമാണ് ബാക്കി.. ടിനി ടോം

എത്ര നല്ല കോമഡി ചെയ്താലും ബോഡി ഷേമിങ് എന്ന വിളി മാത്രമാണ് ബാക്കി.. ടിനി ടോം

 

സിനിമകളിലൂടെയും മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും വർഷങ്ങളായി മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ടിനി ടോം.. സ്റ്റേജ് ഷോകളിൽ നിന്നാണ് താരം എല്ലാം തുടങ്ങിയത്..കുട്ടിക്കാലം മുതലേയുള്ള കലയോടുള്ള അഭിനിവേശം കൊച്ചു നാളിലെ ചെറിയ ചെറിയ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യാൻ പ്രേരിപ്പിച്ചു. ആദ്യകാലങ്ങളിൽ സ്റ്റേജ് പരിപാടികൾ ചെയ്തു തുടങ്ങിയത് ഗിന്നസ് പക്രുവിനൊപ്പം ആയിരുന്നു.. അക്കാലങ്ങളിൽ ചെയ്തു തുടങ്ങിയ എല്ലാ സ്റ്റേജ് പ്രോഗ്രാമുകളും വളരെയധികം ഹിറ്റായിരുന്നു. ഇവരുടെ സ്റ്റേജ് പ്രോഗ്രാമിന് തന്നെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. ഇവരുടെ കോംബോക്ക് തന്നെ പ്രത്യേകം ആരാധകർ ഉണ്ടായിരുന്നു. മമ്മൂട്ടിയെ അനുകരിക്കൽ ആയിരുന്നു ടിനിയുടെ മെയിൻ..അങ്ങനെ മമ്മൂട്ടിയെ അനുകരിച്ചാണ് താരത്തിന് സിനിമകളിൽ മമ്മൂട്ടിയുടെ ഡൂപ്പാകാനുള്ള അവസരം ഒരുങ്ങി വരുന്നത്.. അവിടെ നിന്നുമാണ് ടിനി ടോമിന് സിനിമയിലേക്കുള്ള അവസരങ്ങൾ വരുന്നത്.. പാപ്പൻ, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവ ഉൾപ്പെടെ ഉള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ടിനി ടോമിനെ തേടിയെത്തിയത്..

ഇപ്പോൾ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായി തിളങ്ങി ടിനി എത്താറുണ്ട്. ഇങ്ങനെ ടെലിവിഷനിലും സിനിമയിലും സജീവമാകുന്നതിനിടയിലും ടിനിയെ തേടി നിരവധി വിമർശനങ്ങളും സോഷ്യൽ മീഡിയ അറ്റാക്കുകളും വരാറുണ്ട്.. മുൻപത്തെപ്പോലെ കോമഡികൾ ചെയ്ത് ജീവിക്കാൻ പറ്റുന്നില്ല എന്ന് പറയുകയാണ് താര ഇപ്പോൾ. കോമഡി ചെയ്യുമ്പോൾ അതിനെ അതേ സെൻസോട് കൂടി എടുക്കാൻ ആൾക്കാർക്ക് സാധിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ആൾക്കാരുടെ മനസ്സ് എല്ലാം വിഷമയമായി മാറിയിരിക്കുകയാണ്.. തങ്ങൾ ഉദ്ദേശിക്കുന്നത് അല്ല പലപ്പോഴും ലക്ഷ്യത്തിലെത്തുന്നത് എന്നും നടൻ പറയുന്നു.

നേരത്തെ കോമഡികളെ നല്ല രീതിയിലാണ് എല്ലാവരും എടുത്തത്. എന്നാൽ ഇന്ന് എന്ത് ചെയ്താലും അത് വിമർശനത്തിന് വിധേയമാവുകയും ട്രോൾ ആവുകയും ചെയ്യുന്നുണ്ട്.. എന്ത് ചെയ്താലും ബോഡി ഷേമിങ് എന്നൊക്കെയാണ് പറയുന്നത്. സോഷ്യൽ കറക്റ്റ്നസ് ആണ്.

ഞാൻ മാക്സിമം ആരെയും വേദനിപ്പിക്കാതെ ചെയ്യാനാണ് നോക്കുക. പിന്നെ അതിൽ കുത്തി ഇളക്കുമ്പോഴാണ് നമുക്ക് വേദനിക്കുക. നമ്മൾ ചിന്തിക്കാത്ത കാര്യങ്ങൾ ഒക്കെയാണ് ആൾക്കാർ കുത്തി കൊടുക്കുന്നത്. അങ്ങനെ ഞാൻ പറഞ്ഞ പലതും തെറ്റായി വ്യാഖ്യാനിച്ച് എന്നെ തന്നെ ക്രൂശിച്ചിട്ടുണ്ട്..

എന്ന് കരുതി അതുകൊണ്ട് പേടിയൊന്നുമില്ല. നമ്മൾ ഇങ്ങനെ പേടിച്ച് എലിയെ പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് പുലിയെ പോലെ മരിക്കുന്നതാണ്.. ഈ നമ്മുടെ കയ്യിലിരിക്കുന്ന ഫോൺ ഉണ്ടല്ലോ അത് ഒരു മൂന്നുദിവസം സ്വിച്ച് ഓഫ് ചെയ്തു വെച്ചുകഴിഞ്ഞാൽ സുഖമായി ജീവിക്കാം.. ടിനി ടോം പറഞ്ഞു.

Leave a Comment

Your email address will not be published.