സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ ആൾക്കാർ നെഗറ്റീവ് ആയാണ് നമ്മെ ചിന്തിക്കുന്നത്..

സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ ആൾക്കാർ നെഗറ്റീവ് ആയാണ് നമ്മെ ചിന്തിക്കുന്നത്..

 

 

കേവലം മൂന്ന് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന എൽസ. തിരുവല്ലയിൽ നിന്നും നയൻതാര കഴിഞ്ഞാൽ വരുന്ന മറ്റൊരു നയന എന്ന് വേണമെങ്കിൽ നയനയെ വിളിക്കാം. ജൂൺ എന്ന സിനിമയിൽ നായിക രജിഷ വിജയന്റെ അടുത്ത കൂട്ടുകാരിയായ പ്ലസ് ടുക്കാരി കുഞ്ഞി എന്ന കഥാപാത്രമാണ് നയന ആദ്യ ചിത്രത്തിൽ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയ എല്ലാം വളരെയധികം സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ആഘോഷവേളകളും പുതിയ ഫോട്ടോ ഷൂട്ടുകളും എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് നയന. ഇപ്പോൾ ഇതാ ഏറ്റവും പുതിയതായി താരം പങ്കുവെച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വളരെയധികം ജനശ്രദ്ധ നേടുന്നത്. ഗോൾഡ് ലുക്കിലുള്ള ചില ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർുള്ളിങ്ങും മറ്റും ഉണ്ടായിരുന്നു. ഇപ്പോഴിതാ താരം ഇത്തരത്തിലുള്ള കാര്യങ്ങളോട് പ്രതികരിക്കുകയാണ്. എല്ലാ കഥാപാത്രങ്ങളും നമുക്ക് അഭിനയിച്ചു കാണിച്ചു കൊടുക്കാനുള്ള പ്ലാറ്റ്ഫോം ലഭിക്കുകയില്ല. നമുക്ക് കിട്ടുന്ന ഒരു വേഷങ്ങളിലൂടെയാണ് നമുക്ക് അത്തരത്തിൽ ഉള്ള വേഷങ്ങൾ ചേരുമോ ചേരുകയില്ലേ എന്ന് തെളിയിക്കാൻ സാധിക്കുക. ജൂൺ സിനിമ ചെയ്തപ്പോൾ ഞാൻ ഒരു നാടൻ ബബ്ലി വേഷമായിരുന്നു ചെയ്തത്.

പക്ഷേ അതുകൊണ്ട് മോഡേൺ വേഷങ്ങളോ അല്ലെങ്കിൽ വില്ലൻ വേഷങ്ങളോ എനിക്ക് ചേരുകയില്ല എന്ന് പറയാൻ സാധിക്കുകയില്ല. പക്ഷേ മിക്ക ആളുകളും മുന്നേ മുന്നേ തന്നെ പ്രൊഡക്ട് ചെയ്യുകയാണ് നമുക്ക് ഇന്നത് ചേരും ഇന്നത് ചേരില്ല എന്ന്. ഇപ്പോൾ ഞാൻ കുറിച്ച് മോഡേൺ വേഷങ്ങളോ അല്ലെങ്കിൽ ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ അപ്പോൾ ആളുകൾ ചോദിക്കും ഓ സിനിമ ഇല്ലാത്തതുകൊണ്ട് തുണി ഉരിഞ്ഞു തുടങ്ങിയല്ലേ എന്ന് ഞാൻ ഒട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണ് അത്. നമ്മളുടെ വസ്ത്രത്തിന്റെ അളവ് അനുസരിച്ചാണ് ഒരു പെൺകുട്ടിയുടെ ക്യാരക്ടർ തീരുമാനിക്കേണ്ടത് ഇവർ പറയുന്നത് നമ്മൾ എക്സ്പോസ് ചെയ്യുന്നു എന്നാണ്.

എങ്ങനെയുള്ള വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ടമാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ഇത്തരക്കാർ എന്ത് സന്തോഷമാണ് കാണുന്നത് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്നും താരം പറഞ്ഞു. സിനിമയിൽ ആണെന്ന് പറയുമ്പോൾ തന്നെ എന്നാൽ ശരിയായിരിക്കുകയില്ല എന്നാണ് പലരും ചിന്തിക്കുന്നതും പറയുന്നതും. അതെന്തുകൊണ്ടാണ് സിനിമയിൽ മാന്യമായി മര്യാദയ്ക്ക് അധ്വാനിച്ച് ജീവിക്കാൻ സാധിക്കുകയില്ലെ എന്നും താരം ചോദിച്ചു.

മിക്കപ്പോഴും ഇതെല്ലാം അവോയ്ഡ് ചെയ്യാനാണ് ഞാൻ ശ്രമിക്കാറ്. പക്ഷേ ചില ചോദ്യങ്ങളും കമന്റുകളും അതിരുവിടുമ്പോൾ പ്രതികരിക്കാതെ വേറെ വഴിയുണ്ടാവാറില്ല എന്നും താരം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *