റോബിനെ കുറിച്ച് ഞാൻ കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ പറയും എനിക്ക് ഈഗോ ആണെന്ന്… ഫുക്രു..

റോബിനെ കുറിച്ച് ഞാൻ കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ പറയും എനിക്ക് ഈഗോ ആണെന്ന്… ഫുക്രു..

 

ടിക്‌ ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഫുക്രു.. ഇന്ത്യയിൽ തന്നെ ടിക്‌ ടോക് ലൂടെ ഇത്രയധികം ഫാൻസും പബ്ലിസിറ്റിയും ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയ താരം വേറെ ഉണ്ടാകും എന്ന് കരുതുന്നില്ല.. മാത്രമല്ല വെറും ഒരു ടിക് ടോക് താരമായ ഫുക്രു ഇപ്പോൾ ബിഗ് ബോസ് താരമാണ്. ബിഗ് ബോസ് മലയാളം സീസൺ ടൂവീലാണ് മത്സരാർത്ഥിയായി താരം തിളങ്ങിയത്. എന്നാൽ ആ ഷോ പൂർണ്ണമാക്കാൻ അവർക്ക് സാധിച്ചില്ല. സീസൺ 2വിലെ ശക്തരായ മത്സരാർത്ഥികളിൽ മുന്നിൽ നിൽക്കുന്ന ആളായിരുന്നു ഫുക്രു… എന്നാൽ ഫുക്രുവിന് ആ ഷോയിൽ നിന്ന് തന്നെ കുറെ ഹേറ്റേഴ്സിനെയും ലഭിച്ചിട്ടുണ്ട്. ഷോയിലെ ചില പ്രവർത്തികൾ കാരണമാണ് അത്തരത്തിൽ ഹേറ്റേഴ്സ് ഉണ്ടായത്. ഷോയിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉണ്ടായത് രജത് കുമാർ എന്ന ആൾക് ആയിരുന്നു.. ഡോക്ടർ രജത് കുമാർ മായുള്ള ഫൈറ്റ് കാരണം പിന്നീടും പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ഫക്രുവിനു.. മത്സരാർത്ഥികൾ തമ്മിൽ പരസ്പരം കൈകൊടുത്തു പിരിഞ്ഞെങ്കിലും അവരുടെ ഫാൻസിന് പരസ്പരം ക്ഷമിക്കാനോ പൊറുക്കാനോ സാധിച്ചിട്ടില്ല..

ഫുക്രുവിനോട് കല്യാണക്കാര്യം ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ഇങ്ങനെ..കല്യാണം കഴിക്കാത്തത് കല്യാണം കഴിക്കാനുള്ള പ്രായമാകാത്തത് കൊണ്ടാണ്. എനിക്ക് 26 വയസ്സല്ലേ ആയിട്ടുള്ളൂ. പ്രൊപ്പോസൽസ് വരാറില്ല. ആൾക്കാർക്ക് എന്നെ ഇഷ്ടമല്ലെന്ന് തോന്നുന്നു. ഇനി വരട്ടെ എന്ന് ആഗ്രഹിക്കുന്നു. ബിഗ്ബോസിലേക്ക് ഇനി ഒരു കോൾ ഉണ്ടായാലും തീർച്ചയായും പോകും..

 

ഒരാൾക്ക് എന്നെ ഇഷ്ടമല്ല എന്ന് പറയുന്നത് പ്രശ്നമൊന്നുമില്ല. എനിക്കും ഇഷ്ടമല്ലാത്ത ഒരുപാട് ആൾക്കാരുണ്ട്. അതൊക്കെ ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂവാണ്. റോബിൻ രാധാകൃഷ്ണനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഇത് കുറെ കണ്ടിട്ടുള്ളതാണ്. അതെക്കുറിച്ച് നോക്കാറുമില്ല. പഠിക്കാറുമില്ല. അത് അവരുടെ ലൈഫ് അല്ലേ. അവർ എൻജോയ് ചെയ്യട്ടെ. ബിഗ് ബോസ് കഴിഞ്ഞ് ഇത്ര നാളായിട്ടും ആ ഇമ്പാക്ട് നിലനിർത്തുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഇനി എന്തെങ്കിലും കൂടുതൽ പറഞ്ഞാൽ ആളുകൾ പറയും എനിക്ക് ഈഗോ ആണെന്ന്..

അവനില്ലാത്തതിന്റെ ആണ് എന്നൊക്കെ ആൾക്കാർ പറയും. നമ്മൾ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിലെ ഞാൻ ഫോക്കസ് ചെയ്യാറുള്ളൂ. ഫുക്രു പറഞ്ഞു

ഫുക്രുവിന്റെ അച്ഛൻ രാജീവ് ഒരു പൊതുപ്രവർത്തകനാണ്. അമ്മ താര. ചേട്ടൻ അമൽ ജീവ്, മുംബൈയിൽ വർക്ക് ചെയ്യുന്നു.. ഫുക്രു ഹോം അടക്കം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..

Leave a Comment

Your email address will not be published.