താരൻ ഉള്ളവർ തീർച്ചയായും കാണണം താരന് എങ്ങിനെ ഫലപ്രദമായി ചികിത്സകൾ നൽകാം

എല്ലാവരെയും വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് തലയൊട്ടിയിലുള്ള താരനും, അതിന്റെ പരിണിതഫലമായി ഉണ്ടാകുന്ന മുടികൊഴിച്ചിലും. താരൻ മാറ്റുവാനായി അനവധി ഒറ്റമൂലി ചികിത്സകളും, യൂട്യൂബ് പരീക്ഷണങ്ങളും നാം ചെയ്യാറുണ്ട്. എന്നാൽ ഇവ ഒന്നും തന്നെ പൂർണമായും ഫലപ്രദമാക്കാറില്ല. താരനെ കുറിച്ച് ഒരുപാട് തെറ്റുധാരണകൾ നമുക്ക് ഉണ്ട്.

സത്യത്തിൽ എന്താണ് താരൻ?? ചികിത്സപരമായി seborrheic dermatitis എന്ന് അറിയപ്പെടുന്ന താരൻ ഒരു Fungal infection ആണ്. എല്ലാവരുടെയും തലയിൽ കോമൺ ആയി കണ്ടുവരുന്ന ഒരു ഫoഗസ് ആണ് malassezia furfur. കൂടുതലായി എണ്ണമയം ഉള്ള തലയൊട്ടി ഉള്ളവരിലാണ് ആ ഫoഗസ് സാധാരണയിൽ കവിഞ്ഞു വളരാൻ ഇടയാക്കുന്നത്. ഇതാണ് പിന്നീട് താരനായി മാറുന്നത്. കൂടുതലായും പൊറ്റകൾ പോലെ ആണ് താരൻ കണ്ടുവരുന്നത്‌. തലയിൽ മാത്രമല്ല, പൊടി പൊടികളായി പുരികത്തിലും, കൺപീലികളിലും, ചെവികളുടെ പിണഭാഗത്തും, നെഞ്ചിലുമെല്ലാം താരൻ കണ്ടുവരാറുണ്ട്.

താരന് ട്രീറ്റ്മെന്റ് എടുക്കേണ്ടത് ആവശ്യമാണ്. ഇത് നിയന്ത്രിക്കാനും, പൂർണമായും തുടച്ചുമാറ്റാനും സാധിക്കും. എന്നാൽ, നാം മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ, നമ്മുടെ ശരീരത്തിൽ ഉള്ള ഈ ഫoഗസിനെ നമുക്ക് ഒരിക്കലും പൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ല. ആയതിൽനാൽ വീണ്ടും അമിതമായ എണ്ണമയം താരന് കാരണമാക്കും. എന്നാൽ ഈ അസുഗം നമുക്ക് കണ്ട്രോൾ ചെയ്തുവരാൻ സാധിക്കും എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം വേണ്ടത്.

എണ്ണ ഉപയോഗിക്കാത്തതിനാലാണ് താരൻ വരുന്നത് എണ്ണ ഒരു തെറ്റുധരണ നമുക്ക് എല്ലാവർക്കും തന്നെ ഉണ്ട്. താരൻ ഇല്ലാതാക്കാനായി ഒരുപാട് എണ്ണ തേച്ചതുകൊണ്ട് താരനെ കാണാൻ പറ്റാത്ത ഒരു രീതിയിൽ ആകുമെന്ന് മാത്രമുള്ളു. തലയിലെ എണ്ണ കഴുകി കളഞ്ഞാൽ ആ താരനെ നമുക്ക് വീണ്ടും കാണാനാകും. അതായത്, എണ്ണ തേക്കുന്നതുമൂലം താരനെ നിർമാർജനം ചെയ്യാൻ നമുക്ക് സാധിക്കില്ല എന്നർത്ഥം. ആ എണ്ണയിൽ നിന്ന് ഫങ്ങോസ് വീണ്ടും വളരാൻ ഇടവരുകയും ചെയ്യുന്നു എണ്ണ തിരിച്ചറിവാണ് നമുക്ക് വേണ്ടത്.

ഡോക്ടർമാർ ഷാമ്പൂ നൽകുമ്പോൾ അതിൽ Ketoconazole എന്ന ആന്റിഫoഗൽ content ഉണ്ടാകും. ആയതിനാൽ, ഇത്തരം ഒരു ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ഈ ഫoഗസിന്റെ ഉത്പാധനം കുറയുകയാണ് ചെയ്യുന്നത്. എന്നാൽ നാം അത് നിർത്തിയാലോ? ആ എണ്ണമയവും, ഫoഗസും ഉം തലയിൽ ഉള്ളതിനാൽ അത് വീണ്ടും താരന് കാരണമാകും. അതുകൊണ്ട് തരന്റെ തീവ്രത അനിസരിച്ചാണ് ആഴ്ചയിൽ ഒരിക്കൽ, അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ട്രീറ്റ്മെന്റ് നൽകേണ്ടത്.

നമ്മുടെ ഉള്ളിലുള്ള മറ്റൊരു തെറ്റുധരണയാണ് തലയിൽ ഉണ്ടാകുന്ന പൊടി പൊടിയായ വെള്ളനിരത്തിൽ കാണപ്പെടുന്നതിനെ നാം താരനായി കണക്കാക്കുന്നു. എന്നാൽ നാം മനസിലാക്കേണ്ടത് അത് താരൻ അല്ല എന്നതാണ്. എപ്പോഴുമുള്ള ഷാംപൂ ഉപയോഗം മൂലം തല ഡ്രൈ ആകുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പൊടികൾ ഉണ്ടാകുന്നത്. നമ്മുടെ സ്കിൻ വരളുന്നത് പോലെ നമ്മുടെ തലയോട്ടിയിലും വരൾച്ച അനുഭവപ്പെടുന്നതുമൂലമാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. ഇങ്ങനെ ഒരു അവസ്ഥ ഇല്ലാതാക്കാൻ എണ്ണ ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചാൽ മതിയാകും. എന്നാൽ അത് താരനാണോ, അല്ലെങ്കിൽ തലയിലെ വരൾച്ചമൂലം ഉണ്ടാകുന്നതാണോ എന്നത് സ്വന്തമായി തീരുമാനിക്കാതെ ഒരു സ്പെഷ്യലിസ്റ്റിന്റെ സഹായം തേടുന്നതായിരിക്ക്കും എന്തുകൊണ്ടും ഉത്തമം.

Leave a Comment

Your email address will not be published. Required fields are marked *