സുരേഷ് ഗോപിയ്ക്ക് ചക്കര ഉമ്മ നൽകുന്ന ടോവിനോയുടെ മകൻ തഹാനയുടെ ചിത്രങ്ങൾ വൈറൽ ……

സുരേഷ് ഗോപിയ്ക്ക് ചക്കര ഉമ്മ നൽകുന്ന ടോവിനോയുടെ മകൻ തഹാനയുടെ ചിത്രങ്ങൾ വൈറൽ ……

 

മലയാള സിനിമയിലെ സ്റ്റൈലിഷ് ഐക്കണാണ് ടോവിനോ തോമസ്. സിനിമ വ്യവസായത്തിലും സമൂഹ മാധ്യമങ്ങളിലും ഏറെ ജനപിന്തുണയുമുള്ള താരമെന്നതും ടോവിനോയുടെ വിശേഷണമാണ്. ഒരു സിനിമാ പാരമ്പര്യവുമില്ലാതെ തൻ്റെ കഠിന പ്രയത്നത്തിലൂടെയാണ് ഇന്ന് ടോവിനോ നേടിയിരിക്കുന്ന വിജയങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ ടോവിനോ തോമസിൻ്റെ മകളുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

സുരേഷ്‌ഗോപിയുടെ 255-ാമത് ചിത്രമായ ജെ എസ് കെയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ടോവിനോയുടെ മകൻ തഹാനായുടെ ഏറെ സ്നേഹസ്പർശിയായ ചിത്രങ്ങളാണ് വൈറലാകുന്നത്.സുരേഷ് ഗോപിയുടെ കവിളത്ത് മുത്തം നൽകുന്ന ടോവിനോയുടെ മകൻ തഹാനാണ് ചിത്രത്തിലെ കുട്ടി താരം, കൂടെ കൗതുകത്തോടെ നോക്കുന്ന ചേച്ചികുട്ടി ഇസയെയും ചിത്രത്തിൽ കാണാം.ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ സിനിമയുടെ ചിത്രികരണത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി.

 

ടൊവിനോയുടെ നാടായ ഇരിങ്ങാലക്കുടയില്‍ സെന്റ് ജോസഫ്സ് കോളജിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടൊവിനോയുടെ കയ്യിലിരുന്ന് തന്റെ കവിളില്‍ ഉമ്മ നല്‍കുന്ന തഹാന്റെ ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയകളിൽ പങ്കുവച്ചത്.ഈ ചിത്രം ഇരുതാരങ്ങളുടേയും ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

ഇതേ ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു ചിത്രവും ഫാൻസ് ​ഗ്രൂപ്പ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. ജോണി ആന്റണി, സംവിധായകൻ ഡിജോ ജോസ്, ജെ.എസ്.കെ അണിയറപ്രവർത്തകർ എന്നിവരാണ് ഈ ചിത്രത്തിൽ സുരേഷ് ​ഗോപിക്കും ടോവിനോയ്ക്കും ഒപ്പമുള്ളത്

 

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ജെ എസ് കെ. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡേവിഡ് ഏബല്‍ ഡോണവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരനാണ് നായിക. സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

 

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വച്ച് ചിത്രത്തിൻ്റെ പൂജാചടങ്ങൾക്ക് തുടക്കമിട്ടത്.. കോസ്മോസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്ന ക്കുന്നത്.ഒക്ടോബർ 5 നായിരുന്നു ചിത്രം

ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് ഈ സിനിമയും കാണാൻ.

ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, കാളിദാസ് ജയറാം, ഗോകുൽ സുരേഷ് തുടങ്ങിയ താരപുത്രന്മാരുടെ നിരയിലേക്ക് മാധവ് സുരേഷും എത്തുന്നു

പൊതുപ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്തിയ സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷമാണ് സിനിമ ലോകത്തിലേയ്ക്ക് വീണ്ടും ചുവട് വെച്ചത്. പാപ്പനിലൂടെ തന്റെ ശക്തമായ തിരിച്ചു വരവ് നടത്തിയ സുരേഷ് ഗോപിയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം മേഹും മൂസയായിരുന്നു.സൂപ്പർ സ്റ്റാർ കേന്ദ്രകഥാപാത്രമായെത്തുന്ന നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് കാത്തിരിക്കുന്നതും അണിയറയിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *