Latest NewsSocial Media Trend

ഇന്ന് പോയില്ലെങ്കിൽ ആ ബന്ധം തകരുമെന്ന് മുകേഷ് പറഞ്ഞു, പിറ്റേ ദിവസത്തെ പത്രം കണ്ട് ഞെട്ടിപ്പോയി- പിഷാരടി

ഇന്ന് പോയില്ലെങ്കിൽ ആ ബന്ധം തകരുമെന്ന് മുകേഷ് പറഞ്ഞു, പിറ്റേ ദിവസത്തെ പത്രം കണ്ട് ഞെട്ടിപ്പോയി- പിഷാരടി

നടന്‍ മുകേഷിന്റെയും മേതില്‍ ദേവികയുടേയും വിവാഹത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ലായിരുന്നു.വിവാഹ ദിനത്തിലാണ് ഇരുവരുടെയും പ്രണയത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നായിരുന്നു സുഹൃത്തുക്കളായ പല താരങ്ങളും പറഞ്ഞത്. ദേവിക പങ്കെടുത്ത ജെബി ജംഗക്ഷന്‍ എപ്പിസോഡ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലാകുന്നു. ഈ ഷോയില്‍ രമേഷ് പിഷാരടി ഇരുവരെയും കുറിച്ചു സംസാരിച്ചിരുന്നു. പരിചയപ്പെടുത്തിയ തന്നോട് പോലും പറയാതെയാണ് ഇരുവര്‍ വിവാഹിതര്‍ ആയതെന്നു രമേഷ് പിഷാരടി പറയുന്നു. കൂടാതെ ഷൂട്ടിങ്ങിനിടയില്‍ വേണ്ടപ്പെട്ടൊരാളുടെ വിവാഹമാണ്, ഇന്ന് പോയില്ലെങ്കില്‍ ആ ബന്ധം തകരുമെന്നൊക്കെ പറഞ്ഞ് മുകേഷ് വിവാഹിതനായെന്നും താരം പങ്കുവച്ചു.

”എന്റെ കല്യാണാലോചന ശക്തമായി നടന്നിരുന്ന സമയത്ത് ദേവിക ചേച്ചിക്കൊപ്പമൊക്കെ പരിപാടിക്ക് പോയിരുന്നു. കലാമണ്ഡലത്തിലൊക്കെ നല്ല കുട്ടികളുണ്ടെങ്കില്‍ ഇങ്ങനെയൊരാളുണ്ട്, ആലോചിക്കണം എന്ന് പറയാമെന്നൊക്കെ പറഞ്ഞയാളാണ് ദേവിക മാഡം. ഖത്തര്‍ ഷോ കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ സംസാരിച്ച്‌ നില്‍ക്കുന്നതിനിടയിലാണ് ദേവിക ചേച്ചിയെ മുകേഷേട്ടനെ പരിചയപ്പെടുത്തിയത്. അന്ന് ആ പരിപാടിയില്‍ ചീഫ് ഗസ്റ്റായിരുന്നു അദ്ദേഹം. ഈ സംഭവം കഴിഞ്ഞ് ആറേഴ് വര്‍ഷത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം

ഷൂട്ടിനിടയില്‍ തനിക്ക് 6 മണിക്ക് പോവണമെന്നും നിര്‍ബന്ധമായും വിടണമെന്നും മുകേഷേട്ടന്‍ പറഞ്ഞിരുന്നു. എനിക്ക് അത്രയും വേണ്ടപ്പെട്ടൊരാളുടെ വിവാഹമാണ്, ഇന്ന് പോയില്ലെങ്കില്‍ ആ ബന്ധം തകരുമെന്നൊക്കെ പറഞ്ഞ് അദ്ദേഹം പോയി. പിറ്റേ ദിവസത്തെ പത്രം കണ്ട് ഞെട്ടിപ്പോയെന്നും പിഷാരടി പറഞ്ഞു.  മുകേഷും മേതില്‍ ദേവികയും വിവാഹിതരായി, ഞങ്ങളെയെല്ലാം പറ്റിച്ച്‌ സ്വന്തം വിവാഹത്തിനായി പോയതായിരുന്നു അദ്ദേഹം. പരിചയപ്പെടുത്തിത്തന്ന എന്നോട് പോലും പറയാതിരുന്നത് തെറ്റല്ലേ, അതോ ഞാന്‍ പരിചയപ്പെടുത്തുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അറിയാമായിരുന്നോയെന്നു പിഷാരടി ചോദിച്ചു.

”അത് സത്യമാണ്, അന്ന് രണ്ടാളും വന്ന് പരിചയപ്പെട്ടിരുന്നു. നിങ്ങള്‍ വിവാഹിതയാണോയെന്ന് മുകേഷ് ചോദിച്ചിരുന്നു. അതെയെന്ന് പറഞ്ഞ് പോവുകയായിരുന്നു ദേവിക. ആ തിരിച്ചുപോക്ക് നല്ല രസമായിരുന്നു. കളിക്ക് ചോദിച്ചതാണെന്ന് തോന്നുന്നു. പ്രണയവുമല്ല അറേഞ്ച്ഡുമല്ലാത്ത വിവാഹമായിരുന്നു ഇത്. സഹോദരിയും ഭര്‍ത്താവും വന്നാണ് ആലോചിച്ചത്. അത് ശരിയാവുമോയെന്ന ആശങ്കയായിരുന്നു. ” ദേവിക പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close