പാവം ഞാൻ വലംപിരി ശംഖിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും കൂടി എന്നെ ട്രോളി… ഊർമിള ഉണ്ണി.
കവയിത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊർമ്മിള ഉണ്ണി…1988 ലെ മാറാട്ടം എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തെത്തി. 1992 ലെ സർഗം എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. ഇപ്പോഴും മലയാള സീരിയൽ സിനിമ രംഗത്ത് സജീവമായി തുടരുന്നു.അംഗാരത്ത് രാമനുണ്ണിയാണ് ഭർത്താവ്. നടി ഉത്തര ഉണ്ണി എക മകൾ ആണ്. ചലച്ചിത്ര താരമായ സംയുക്ത വർമ്മ ബന്ധുവാണ്. അംഗോപാധ്യ എന്ന പേരിൽ ഒരു നാട്യകലാ സ്കൂൾ ബഹ്റൈനിൽ ഇവർ ആരംഭിച്ചു. എണാകുളം ജില്ലയിലെ കടവന്ത്രയിൽ ആണ് താമസിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയൊന്നും ഊർമിള ചെയ്യാറില്ല. മകൾ ഉത്തരയും അഭിനയത്തിലേക്ക് എത്തിയിരുന്നു. സർഗം സിനിമയിൽ അഭിനയിച്ച ശേഷമാണ് ഊർമിള മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട നടിയായത്…ഇപ്പോൾ വശ്യഗന്ധി പെർഫ്യൂം ബിസിനസും എഴുത്തുമെല്ലമായി തിരക്കിലാണ് ഊർമിള. വളരെ നാളുകൾക്ക് ശേഷം ആദ്യമായി ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഊർമിള ഉണ്ണി. ‘വശ്യഗന്ധി എന്ന എന്റെ പ്രൊഡക്ട് എല്ലാവരും ഉപയോഗിക്കുന്നത് ഇഷ്ടമല്ല.’..’അതുകൊണ്ടാണ് ഷോപ്പുകളിൽ വിൽപ്പനയ്ക്ക് വെക്കാത്തത്. നേരിട്ട് ബന്ധപ്പെടുന്നവർക്ക് അയച്ച് കൊടുക്കും. അമിതാഭ് ബച്ചന്റെ പേരിൽ പെർഫ്യൂം ഇറങ്ങിയത് കണ്ടപ്പോഴാണ് എന്റെ പേരിലും ഒരു പെർഫ്യൂം ഇറക്കണമെന്ന് തോന്നിയത്.’
‘മമ്മൂട്ടിയേയും മോഹൻലാലിനേയുംക്കാൾ ഏറ്റവും കൂടുതൽ ഉദ്ഘാടനം ഞാനാണ് ചെയ്തിരിക്കുന്നത് എന്നും താരം പറഞ്ഞു… അവർക്ക് അവരുടെ ജോലിയുള്ളതുകൊണ്ട് ഉദ്ഘാടനത്തിന് സമയമില്ല. എനിക്ക് സിനിമയില്ലാത്തതുകൊണ്ട് ഉദ്ഘാടനത്തിന്റെ വഴിക്ക് നീങ്ങി.’..വലംപിരിശംഖ് പരസ്യത്തിൽ അഭിനയിച്ചതിനു ശേഷം താരത്തിനു ഒത്തിരി ട്രോളുകൾ ലഭിച്ചിരുന്നു…
‘ബൂസ്റ്റ് ഈസ് ദി സ്ക്രീട്ട് ഓഫ് മൈ എനർജിയെന്ന് സച്ചിൽ പറയുന്നില്ലേ. അയാൾ ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റ് കളിക്കുന്നത്. സച്ചിന് എന്തും പറയാം. പാവം ഞാൻ വലംപിരി ശംഖിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും കൂടി എന്റെ തലയിൽ കേറി.”ഇത്ര കുഴപ്പമാകുമെന്ന് വലംപിരി ശംഖിന്റെ പരസ്യം ചെയ്തപ്പോൾ അറിയില്ലായിരുന്നു. അമ്മ വേഷം ചെയ്തത് എന്റെ നൃത്തത്തെ ബാധിച്ചിട്ടുണ്ട്. ഞാൻ വയസായ സ്ത്രീയാണെന്ന് കരുതി ആരും പ്രോഗ്രാമിന് വിളിക്കുന്നില്ല… ഊർമിള ഉണ്ണി പറഞ്ഞു..