നഞ്ചിയമ്മ പാടിയ ഗാനം പ്രകാശനം ചെയ്ത് ജനപ്രിയ നായകൻ ദിലീപ്..

നഞ്ചിയമ്മ പാടിയ ഗാനം പ്രകാശനം ചെയ്ത് ജനപ്രിയ നായകൻ ദിലീപ്..

 

ഒരിക്കൽപോലും സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത അഥവാ ശാസ്ത്രീയ സംഗീതത്തിന്റെ ശീലുകൾ വശമില്ലാത്ത ഒരു ഗായികയ്ക്ക് ഗാനാലാപനത്തിന് ദേശീയ അവാർഡ് ലഭിക്കുന്നു.. അവിടെയാണ് നഞ്ചിയമ്മ എന്ന ഗായികയുടെ പ്രസക്തി.. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ടൈറ്റിൽ സോങ് ആയിരുന്നു നഞ്ചിയമ്മ പാടിയത് എന്നതും മറ്റൊരു പ്രത്യേകതയാണ്. സമൂഹമാധ്യമങ്ങൾ അവരുടെ ഗാനം ഏറ്റെടുത്ത നാളുകളിൽ പോലും അവരുടെ എളിമ നാം കണ്ടതാണ്..സ്വതസിദ്ധമായ എളിമ, നഞ്ചിയമ്മ കരസ്ഥമാക്കിയ അവാർഡ് മലയാളത്തിലും മലയാളികൾക്കും ഏറെ അഭിമാനം നൽകിയ നിമിഷമായിരുന്നു..

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത… എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിവാസി കലാകാരിയാണ് നഞ്ചിയമ്മ. അട്ടപ്പാടിയാണ് സ്വദേശം. ആസാദ് കലാസംഘത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.

 

സച്ചിയുടെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ കലക്കാത്ത എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും വൈറലാവുകയും ചെയ്തിരുന്നു.

 

ഇപ്പോൾ നഞ്ചിയമ്മ പാടിയ മറ്റൊരു ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.. സിഗ്നേച്ചർ എന്ന സിനിമയിലാണ് നഞ്ചിയമ്മ പുതിയ ഗാനം ആലപിച്ചിരിക്കുന്നത്.. അട്ടപ്പാടി സോങ് എന്നാണ് ഇവർ പാടിയ പാട്ടിന്റെ പേര്. ഈ പാട്ട് ഇപ്പോൾ ജന പ്രിയ നായകൻ ദിലീപ് ആണ് പ്രകാശനം ചെയ്തിരിക്കുന്നത്..

 

ഊരും മൂപ്പൻ തങ്കരാജ് മാഷാണ് ഗാനത്തിന് രചനയും സംഗീത സംവിധാനവും ഒരുക്കിയത്.. എറണാകുളത്തായിരുന്നു ഈ ചടങ്ങ് നടന്നത്. നഞ്ചിയമ്മയ്ക്ക് പുറമെ സംവിധായകൻ മനോജ് പാലോടൻ സിനിമയുടെ തിരക്കഥാകൃത്ത് ആയിട്ടുള്ള ഫാദർ ബാബു തട്ടയിൽ എന്നിവരും പങ്കെടുത്തിരുന്നു. സംവിധായകൻ അരുൺ ഗോപിയും ഉണ്ടായിരുന്നു..

ദിലീപും സംവിധായകൻ അരുൺ ഗോപിയും ചേർന്ന് നഞ്ചിയമ്മയെ പൊന്നാട അണിയിക്കുകയും ചെയ്തു.. ഇതിനുശേഷം ആയിരുന്നു പാട്ടിന്റെ റിലീസ് നടക്കുന്നത്.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണ് ഇത് എന്ന് ജനപ്രിയനായകൻ ദിലീപ് പറയുകയും ചെയ്തു.. നവംബർ 18 ആം തീയതിയാണ് സിഗ്നേച്ചർ എന്ന സിനിമ തിയേറ്ററുകളിൽ എത്തുക.. ആദിവാസി സമൂഹത്തിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിച്ച ഒരു വരദാനം തന്നെയാണ് നഞ്ചിയമ്മ എന്ന കലാകാരി എന്നതിൽ യാതൊരു സംശയവുമില്ല..ഇനിയും നഞ്ചിയമ്മയിൽ നിന്ന് മലയാള സിനിമയ്ക്ക് ഇതുപോലെയുള്ള ഗാനങ്ങൾ ലഭിക്കട്ടെ

Leave a Comment

Your email address will not be published. Required fields are marked *