പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു …. പ്രതികരിച്ച് യുവനടൻ നസ്ലിൻ…

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു …. പ്രതികരിച്ച് യുവനടൻ നസ്ലിൻ…

 

ആരാധകർ ഏറെയുള്ള താരമാണ് നസ്‍ലെൻ.

മമ്മൂട്ടി നായകനായ മധുരരാജയിലൂടെ ഒരു ജൂനിയർ ആർട്ടിസ്റ്റായി ആണ് തുടക്കമെങ്കിലും ഗിരീഷ് എഡി ഡിനോയ് പൗലോസിന്റെ സൂപ്പർഹിറ്റ് ചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലെ വളരെ ശ്രദ്ധേയമായ മെൽവിനെന്ന കഥാപാത്രത്തെ അഭിനയിച്ചാണ് മലയാള സിനിമയിൽ പ്രശസ്തി നേടിയത്. തുടർന്ന് ‌വരനെ ആവശ്യമുണ്ട്, പൃഥ്വീരാജ് നായകനായ കുരുതി, ഇന്ദ്രൻസ് നായക കഥാപാത്രമായ ഹോം, മകൾ,ജോമോൻ്റെ പടപ്പുകൾ എന്നീ സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങളും അവതരിപ്പിച്ചു.

 

ഇപ്പോഴിതാ തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി നടൻ നസ്ലെൻ ഗഫൂർ. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ് നസ്‌ലെൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്കിൽ മീഡിയവൺ വാർത്തയുടെ താഴെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന

തരത്തിൽ നസ്ലിന്റെ പേരിലുള്ള വ്യാജ

അക്കൗണ്ടിൽ കമന്റ് വന്നിരുന്നു.ഇതിനു പിന്നാലെയാണ് വ്യാപക സൈബർ ആക്രമണം നടക്കുന്നത്.നരേന്ദ്രമോദിയുടെ ജന്മദിനത്തിന് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വാർത്താ

പോസ്റ്ററിന് താഴെയാണ് നസ്സിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക് പേജിൽ നിന്ന് മോശം പ്രതികരണങ്ങൾ വന്നത്.

അങ്ങനെ കമന്റിട്ടുവെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. പ്രധാനമന്ത്രിയ്ക്ക് എതിരെയുള്ള കമന്റ് ഇട്ടത് തന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണെന്നും, ഫേസ്ബുക്കില്‍ എനിക്ക് ഇങ്ങനെ ഒരുപ്രൊഫൈല്‍ ഇല്ല. ഒരു പേജ് മാത്രമാണുള്ളതെന്നും നസ്‌ലെൻ പറഞ്ഞു.

‘എന്റെ ചില സുഹൃത്തുക്കള്‍ സ്ക്രീന്‍ ഷോട്ട് അയച്ച് തന്നപ്പോഴാണ് സംഭവം ഞാൻ അറിയുന്നത്. എന്റെ പേരിൽ ആരോ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി്ക്ക് എതിരായി മോശം കമന്റിടുകയും ചെയ്തു. അതിന്റെ പേരില്‍ പല പ്രശ്നങ്ങള്‍ കുറച്ചു ദിവസങ്ങളാണ് ഞാനും എൻ്റെ കുടുംബവും അനുഭവിക്കുകയാണ് അതുകൊണ്ട് തെറ്റായി വിമർശനങ്ങൾ എൻ്റെ വരുന്നതു കൊണ്ട് അതിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്.

 

തന്റെ വ്യാജഐഡന്റിറ്റി ഉപയോഗിച്ച് എവിടെ നിന്നോ ആരോ ഒരാള്‍ എന്തോ പറയുന്നതിന് പഴി കേള്‍ക്കേണ്ടി വരുന്നത് വേദനയുള്ള അനുഭവമാണ് എൻ്റെ ഭാഗത്ത് നിന്ന് കൂടി കാര്യങ്ങൾ ചിന്തിച്ചുനോക്കണമെന്നും നസ്‌ലെൻ

പറഞ്ഞു.

ഒരുപാട് പേര്‍ വിശ്വസിച്ചിരിക്കുന്നത് ഇത് ഞാന്‍ തന്നെയാണ് ചെയ്ത് എന്ന് പറഞ്ഞ് പല സോഷ്യൽ മീഡിയകളും ഇതിനെ പിൻതുണച്ചു കൊണ്ട് വാർത്തകൾ എഴുതിയിട്ടുണ്ട്.

മുളച്ചുവരുന്ന യുവ കലാകാരൻ ഇനി എങ്ങനെ ഈ താര ലോകം കിഴടക്കും .. മുളയില്ലേ നുള്ളിയല്ലോ എന്നൊക്കെ പറഞ്ഞൊരു വിഡിയോ കണ്ടു. ഒരു വാർത്ത കിട്ടുമ്പോൾ സത്യമാണോ, മിഥ്യയാണോ എന്നെല്ലാം തിരിച്ചറിഞ്ഞ്, ശേഷം ഇത്തരം വാർത്ത പ്രചരണം നടത്താവൂ . ഇതിന്റെ സത്യാവസ്ഥ.

തെളിയിക്കാൻ കാക്കനാട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published.