പ്രണവ് ഇപ്പോൾ യൂറോപ്പിലൂടെ ഒരു കാൽനട തീർത്ഥയാത്രയിലാണ്..വിനീത് ശ്രീനിവാസൻ.

പ്രണവ് ഇപ്പോൾ യൂറോപ്പിലൂടെ ഒരു കാൽനട തീർത്ഥയാത്രയിലാണ്..വിനീത് ശ്രീനിവാസൻ.

 

താരരാജാവിന്റെ മകൻ എന്ന താരപ്പകിട്ട് ഒട്ടുമില്ലാതെ മലയാളികളുടെ ഹൃദയത്തിലേക്ക് കടന്നുവന്ന താരമാണ് പ്രണവ് മോഹൻലാൽ. അടുത്ത വീട്ടിലെ പയ്യൻ എന്നപോലെ നമ്മൾ ഓരോരുത്തരും ഇരുകയും നീട്ടി സ്വീകരിച്ച താരം. നിഷ്കളങ്കമായ ചിരിയോടെ പ്രണവ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ആ ചഞ്ചലസ്ഥാനം ആണ് നേടിയെടുത്തിട്ടുള്ളത്..

സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകനാണെങ്കിലും ആ ഭാവം തെല്ലുമില്ലാതെയാണ് പ്രണവ് മോഹൻലാൽ മറ്റുള്ളവരുമായി ഇടപഴകാറുള്ളത്..ആൾക്കൂട്ടത്തിൽ നിന്നും ആരവങ്ങളിൽ നിന്നും എപ്പോഴും ഒഴിഞ്ഞുമാറാൻ ആഗ്രഹിക്കുന്ന പ്രണവിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് തന്നെ ബാലതാരമായി അഭിനയിച്ചു തുടങ്ങിയെങ്കിലും പ്രണവ് നായക കഥാപാത്രമായി എത്തിയ ആദ്യ സിനിമ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയായിരുന്നു.. ചിത്രത്തിൽ പ്രണവിന്റെ അഭിനയം വേറിട്ടു നിന്നുവെങ്കിലും ആ അഭിനയ പ്രതിഭയെ മലയാളികൾ യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ്.. ചിത്രത്തിൽ പ്രണവ് കൈകാര്യം ചെയ്ത അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം അത്ര വേഗത്തിൽ ഒന്നും മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞുപോകില്ല.

പ്രണയവും വിരഹവും സൗഹൃദവും കലഹവും എല്ലാം അതിമനോഹരമായാണ് താരം പകർന്നാടിയത്.. പൊതുവേദികളിലും സിനിമ പ്രമോഷൻ ചടങ്ങുകളിലും പ്രണവിന്റെ സാന്നിധ്യം വളരെ അപൂർവമായെ കാണാറുള്ളൂ..യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രണവ് ഹൃദയം ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചതും തന്റെ യാത്രകൾക്ക് തുടക്കം കുറിച്ചിരുന്നു..

 

ഹൃദയം ചിത്രം കഴിഞ്ഞതിനുശേഷം താനും പ്രണവും കാണാറുണ്ടെന്ന് പറയുകയായിരുന്നു വിനീത് ശ്രീനിവാസൻ. ക്ലബ്ബ് എഫ് എമ്മിന് നൽകിയ ഒരു പ്രതികരണത്തിൽ പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. യൂറോപ്പിലെ ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തേക്ക് നടന്നു പോവുകയാണ് കക്ഷി ഇപ്പോൾ.. ഇപ്പോൾ എവിടെയാണെന്ന് കൃത്യ സ്ഥലം പറയാൻ അറിയില്ലെന്നും വിനീത് പറഞ്ഞു.. ഒരു പേഴ്സണൽ സോഷ്യൽ മീഡിയ പ്രൊഫൈൽ ഉണ്ട് പ്രണവിന്..അദ്ദേഹത്തെ അതിൽ കാണാൻ പറ്റും. ആ പ്രൊഫൈൽ ഏതാണെന്ന് പക്ഷേ താൻ പറയില്ല..അമിതമായി യാത്ര ചെയ്യുന്നതിന് മുകുന്ദൻ ഉണ്ണി പ്രണവിനെതിരെ ചിലപ്പോൾ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിനീത് തമാശ രൂപേണ കൂട്ടിച്ചേർത്തു..

പ്രണവിന്റെ ഉള്ളിൽ എന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. വളരെ ശാന്തമായ മുഖമാണ്. ടെൻഷൻ ആണോ ആശ്ചര്യമാണോ ഒന്നും അറിയാൻ പറ്റില്ല. അഭിനയിക്കുമ്പോൾ മാത്രമേ അത് അറിയാൻ പറ്റൂ..ഹൃദയത്തിലെ ബ്രേക്ക് അപ്പ് സീൻ എടുക്കുന്നതിന് തൊട്ടുമുമ്പ് വരെ ശാന്തനായിരുന്ന ആളാണ്.. ടെക്കിന്റെ സമയത്ത് വരും ചെയ്യും അത്രയേ ഉള്ളൂ ആൾ..

Leave a Comment

Your email address will not be published. Required fields are marked *