യൂറോപ്പിലെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് പ്രിയതാരം പ്രണവ് മോഹൻലാൽ.

യൂറോപ്പിലെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് പ്രിയതാരം പ്രണവ് മോഹൻലാൽ.

 

യുവഹൃദയങ്ങളുടെ മനസ് കീഴടക്കിയ താരമാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്ന പരിവേഷത്തിനപ്പുറം മലയാളികൾ നെഞ്ചോടു ചേർത്ത നടനാണ് പ്രണവ് മോഹൻലാൽ. ‘രാജാവിന്റെ മകൻ’ എന്നാണ്

ഇപ്പോൾ പ്രണവ് അറിയപ്പെടുന്നത്. ആ പേരിന്റെ അന്തസ്സ് എന്നും കാത്തുസൂക്ഷിക്കുന്നുമുണ്ട് താരം. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറെയ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ

ശ്രദ്ധിക്കപ്പെടുകയായിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസുകളിൽനിന്ന് പുറത്തുചാടി എന്നും ലളിതമായ യാത്രകൾ കൊണ്ട് ആരാധകരുടെ മനം കീഴടക്കിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിൾ ജീവിത ശൈലി പിന്തുടരുന്ന താരമാണിദ്ദേഹം, യാത്രകളും യാത്രകളും വായനയും,സാഹസികതയും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രണവിനെ മലയാളികൾ നെഞ്ചിലേറ്റി.അഭിനയത്തേക്കാൾ പ്രണവിന് താല്പര്യം ഇത്തരം കാര്യങ്ങളോടാണ്. തുടക്കത്തിൽ നടന്റെ യാത്രകളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.

താര ജാടകളില്ലാത്ത മനുഷ്യൻ. നടൻ മോഹൻലാലിന്റെ മകനായ പ്രണവ് യാതൊരു തലക്കനവുമില്ലാതെ മറ്റുള്ളവരുമായി ഇടപഴുകുന്ന വ്യക്തിയാണ്.സാധാരണക്കാരുടെ യാത്രാവഴികളാണ് എപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കാറ്.അതിന്റെ പുതിയ ഉദാഹരണമാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ പ്രണവ് മോഹൻലാലുമായി ബന്ധപ്പെട്ട കുറച്ചു ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

പ്രണവിന്റെ കാരവാൻ്റെ ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത്. കാരവാൻ്റെ അകത്തെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. നടൻ ഒടുവിലായി പങ്കുവെച്ച ചിത്രങ്ങളിൽ തുറന്നിട്ട, തന്റെ ടെമ്പോ വാനിന്റെ പിൻഭാഗമാണ് ഉള്ളത്. അതിലേക്ക് നോക്കുമ്പോൾ ടവ്വലുകൾ, ഷോർട്സ്, ഷൂസ്, ചായപ്പാത്രം, എന്നിവയെല്ലാം വാരി നിരത്തിയിരിക്കുന്നത് കാണാം.

ചെറിയൊരു മേശയിൽ അത്യാവശ്യം ഭക്ഷണം പാകം ചെയ്യാനായി ഒരുക്കിയിരിക്കുന്ന പാത്രങ്ങളും സ്പൂണുകളും മറ്റും കാണാം. ഇപ്പോൾ യൂറോപ്പിലാണ് പ്രണവ് ഉള്ളത്.

അയർലൻഡ് സ്പെയിൻ തുടങ്ങിയ മറ്റ് സ്ഥലങ്ങളിലെയും ചിത്രങ്ങൾ ഇതിനുമുൻപ് ആരാധകരുമായി താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുത്തൻ പോസ്റ്റുമായി പ്രേക്ഷകർക്ക് മുൻപിൽ പ്രണവ് എത്തിയത്. താരങ്ങളെല്ലാവരും ഓണ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ തന്റെ കാരവാനിന്റെയും യാത്രയുടെയും സാഹസികതയുടെയും എല്ലാം ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ് വ്യത്യസ്തനാവുകയാണ്.ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രണവിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചു കൊണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.പച്ചയായ മനുഷ്യൻ.. പണത്തിന്റെ പ്രശസ്തിയുടെ യാതൊരു അഹങ്കാരവും ഇല്ലാത്ത യഥാർത്ഥ മനുഷ്യൻ, ബിഗ് സല്യൂട് എന്നൊരാൾ ചിത്രങ്ങൾക്ക് താഴെ കമന്റിട്ടു.

2014ൽ ദൃശ്യത്തിൻറെ തമിഴ് റീമേക്ക് പാപനാശത്തിലൂടെ പ്രണവ്, ജിത്തു ജോസഫിൻറെ അസിസ്റ്റന്റ് ഡയറക്ടർ ആയി വെള്ളിത്തിരയിലെത്തി. തൊട്ടടു ത്ത വർഷം ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് അസിസ്റ്റന്റ് ഡയറക്ടർ ആയി. ജിത്തു ജോസഫ് തന്നെയായിരുന്നു ഈ സിനിമയുടെയും സംവിധായകൻ.

 

2002-ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ പ്രണവ് ആദ്യമായി അഭിനയിച്ചത്.തുടർന്ന് പുനർജനിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

കുറെ നാൾക്കു ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയ പ്രണവ് പിന്നീട് ആദി എന്ന ചിത്രത്തിലൂടെ നായകനായി എത്തി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ മികച്ച അഭിനയമായിരുന്നു പ്രണവ് കാഴ്ച വെച്ചത്.

Leave a Comment

Your email address will not be published.