പത്താം വിവാഹ വാർഷിക ദിനത്തിൽ പ്രസന്നയും സ്നേഹയും..
തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ഒരുകാലത്തെ ഹിറ്റ് നായികയായിരുന്നു സ്നേഹ. ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന മലയാള സിനിമയിലൂടെ മലയാളത്തിലെ ചോക്ലേറ്റ് നായകനായ കുഞ്ചോക്കോ ബോബന്റെ കൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.. തുടർന്ന് മലയാളം വിട്ട് തമിഴ് സിനിമയിലേക്ക് പോയ സ്നേഹയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.. നിരവധി തമിഴ് ചിത്രങ്ങളിൽ നായികയായി സ്നേഹ തിളങ്ങി… മലയാളത്തിലും മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ കൂടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സ്നേഹക്കു കഴിഞ്ഞു..
ഏറ്റവും ഒടുവിലായി തമിഴിൽ പുറത്തിറങ്ങിയത്,ധനുഷ് നായകനായി എത്തിയ പൊട്ടാസ് എന്ന ചിത്രമാണ്… ഇത് വലിയ വിജയം നേടിയ ചിത്രമായിരുന്നു..പ്രസന്ന കൂടുതലായും കോളിവുഡിൽ ആണ് ശ്രദ്ധ പുലർത്തു ന്നത്.. വിശാൽ നായകനായ തുപ്പരിവാലൻ ടുവാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം..
സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് താരങ്ങൾ.. തങ്ങളുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരോട് അപ്ഡേറ്റ് ചെയ്യാൻ താരങ്ങൾ മറക്കാറില്ല..
കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ താര ദമ്പതികളായ സ്നേഹയുടെയും പ്രസന്നയുടെയും പത്താം വിവാഹ വാർഷികം…. 2012 ലായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത് .. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന ദമ്പതികൾ പ്രണയിച്ചാണ് വിവാഹം കഴിച്ചത്.. വിഹാൻ, ആദ്യന്ത എന്നീ രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്..
ഭാര്യ സ്നേഹയുമായുള്ള തന്റെ സ്നേഹത്തെക്കുറിച്ച് ഈ പത്താം വിവാഹ വാർഷികത്തിൽ സോഷ്യൽ മീഡിയയിൽ കൂടി പ്രസന്ന എഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്..
ഇത് ഞങ്ങളുടെ പത്താം വിവാഹവാർഷികം ആണ്. ഇവിടേയ്ക്കുള്ള എല്ലാ വഴികളിലും ഇപ്പോൾ കാണുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല. ഞങ്ങൾ തമ്മിൽ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിട്ടുണ്ട്. നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ നീ എല്ലായ്പ്പോഴും എന്നോടൊപ്പം വളരെയധികം വിശ്വാസതോടെ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു. കാലക്രമേണ എന്നെ വിജയത്തിലേക്ക് നയിച്ചു. നിങ്ങളുടെ സ്നേഹത്തേക്കാൾ ശുദ്ധവും ശക്തവുമായ മറ്റൊന്നില്ല. നീ എന്റെ ഹൃദയവും ആത്മാവും നിറയ്ക്കുന്നു.. ലവ് യു കണ്ണമ്മ എന്നാണ് പ്രസന്ന തന്റെ സോഷ്യൽ മീഡിയയിൽ തന്റെ പ്രിയ പത്നിയെ കുറിച്ച് പറഞ്ഞത്..
പ്രസന്നയുടെ ഈ പോസ്റ്റിന് നിരവധി ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും ആണ് ദമ്പതികൾക്ക് ആശംസകൾ നേർന്നു എത്തിയത്…പത്താം വിവാഹ വാർഷിക ആശംസകൾ!!! നിങ്ങൾക്ക് ഇനിയും നിരവധി രജത സുവർണജൂബിലികൾ ആശംസിക്കുന്നു..അവതാരിക രമ്യ സുബ്രഹ്മണ്യൻ ഇങ്ങനെയാണ് ആശംസകൾ നേർന്നത്..