വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ ഇങ്ങനെ ആയാലോ…

വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ ഇങ്ങനെ ആയാലോ…

 

കല്യാണത്തിന് ഒരുങ്ങുക എന്നത് വളരെ പ്രധാനമാണ്… ഇപ്പോൾ കല്യാണം ഒരുക്കത്തിനായി വധുവിനെ ഒരു മാസം മുമ്പ് രണ്ടുമാസംമുമ്പ് ട്രെയിൻ ചെയ്യുന്ന ഗ്രൂമിംഗ് തന്നെ ഉണ്ട്.. അതിനു വേണ്ടി ഒരു പ്രൊഫഷൻ ടീം തന്നെ ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ നമുക്ക് വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ്.. പലതും കുറച്ചൊക്കെ മിനക്കെട്ട് നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ സുന്ദരിയാകാം. നമ്മുടെ അടുക്കളയിലുള്ള സാമഗ്രികൾ ഉപയോഗിച്ച് തന്നെ നമുക്ക് അത്യാവശ്യം കെയർ ചെയ്യാം നമ്മുടെ ശരീരത്തെ…

വിവാഹത്തിന് രണ്ടുമാസം മുമ്പ് തന്നെ അല്പം ഒന്ന് ശ്രദ്ധിച്ചു തുടങ്ങുക. അല്പം തടി ഉള്ളവരാണ് എന്നുണ്ടെങ്കിൽ… ആ തടി നിങ്ങൾക്ക് കംഫർട്ടബിൾ അല്ല എങ്കിൽ അല്ലെങ്കിൽ നിങ്ങളുദ്ദേശിക്കുന്ന ഗൗൺ ലഹങ്ക എന്നിവ പാർട്ടിവെയർ നു ബോഡി ക്യൂട്ട് ആവില്ല എങ്കിൽ സ്വയം ഒന്ന് തടി കുറയ്ക്കാനായി ശ്രദ്ധിക്കുക… അധികം വറുത്തതും പൊരിച്ചതുമായതും ഫാറ്റ് ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. കൂടുതലായും പച്ചക്കറി പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക…. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി നല്ല ഭക്ഷണരീതി ഡയറ്റിൽ കൊണ്ടുവരുന്നത് വളരെയധികം സഹായിക്കും… ഹെൽത്തി ഫുഡ് കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ കൂടുതൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കും. കൂടാതെ വ്യായാമം കൂടി പരിശീലിക്കുക അങ്ങനെയാണെങ്കിൽ രണ്ടുമാസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് കാര്യമായ മാറ്റം ശരീരത്തിലും മുഖത്തും കാണാൻ സാധിക്കും…

വെയിലത്ത് ഇറങ്ങുന്നത് കഴിവതും ഒഴിവാക്കുക. നിത്യേനയുള്ള സൺസ്ക്രീൻ ഇന്റെ ഉപയോഗം പതിവാക്കുക. സൺസ്ക്രീൻ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും നല്ലതായിരിക്കും… മുഖക്കുരു ഉള്ളവർ ആണെങ്കിൽ നേരത്തെ ഒരു നല്ല ഡോക്ടറെ കണ്ട് അതിന് ചികിത്സിക്കുക..

ചർമം നല്ലരീതിയിൽ വൃത്തിയായി കൊണ്ടുനടക്കുക.. രണ്ടു മൂന്നു മാസം മുമ്പ് തന്നെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഫേഷ്യലുകൾ ട്രൈ ചെയ്യുക.. വിവാഹം ആണ് വരുന്നത് അതുകൊണ്ട് പ്രൊഫഷണൽ ആയ ടീമിന്റെ എടുത്തു മാത്രം വെഡിങ് മേക്കപ്പ് ചെയ്യിക്കുക… പുതിയതായി യാതൊരുവിധത്തിലുള്ള ക്രീമുകളും ട്രൈ ചെയ്യാൻ മുതിരരുത്.. ഇത് നമ്മുടെ സ്കിന്നിൽ അലർജി ഉണ്ടാക്കുമോ എന്ന് പറയാൻ കഴിയില്ല.. നമ്മുടെ സ്കിന്നിൽ നമ്മൾ മുൻപ് ചെയ്തുവന്നിരുന്ന ഫേസ് പാക്കുകൾ ഇടാവുന്നതാണ്..

ചെറിയ രീതിയിലുള്ള മസാജുകൾ ഉം സ്ക്രബ്ബുകളും നമുക്ക് സ്വയം തന്നെ ചെയ്യാവുന്നതാണ്.. ഒരിക്കലും മുടങ്ങാതെ മോയിസ്ചറൈസർ ചെയ്യുക. ഇത് ചർമത്തിലെ ജലാംശം നൽകും. ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ മുഖം എപ്പോഴും സുന്ദരമായി നിലനിൽക്കും..

 

തീർച്ചയായും ഈ സമയത്തെ ടെൻഷൻ പതിവാണ്.. മാക്സിമം അതെല്ലാം ഒഴിവാക്കാൻ ശ്രദ്ധിക്കുക. പാട്ടുകേൾക്കുകയോ മനസ്സിനെ റിലീസാകുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുക… മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുകയും സന്തോഷവതിയായി ഇരിക്കാനായി ശ്രദ്ധിക്കുകയും ചെയ്യുക..

Leave a Comment

Your email address will not be published. Required fields are marked *