നിറവയറിൽ വിത് ദി എവർഗ്രീൻ മഞ്ജു ചേച്ചിയൊടെപ്പം മൈഥിലി പങ്കുവച്ച ചിത്രങ്ങൾ…

നിറവയറിൽ വിത് ദി എവർഗ്രീൻ മഞ്ജു ചേച്ചിയൊടെപ്പം മൈഥിലി പങ്കുവച്ച ചിത്രങ്ങൾ…

 

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്.പത്തനംത്തിട്ട കോന്നി സ്വദേശിയാണ്.സ്കൂൾ വിദ്യാഭാസം കെ കെ എൻ എം എച്ച് എസ് കോന്നി.പിന്നീട് കൊച്ചിയിൽ എയർ ഹോസ്റ്റസ് ട്രെയിനിംഗ്. ഒപ്പം മോഡലായും ടി വി അവതാരകയായും പ്രവർത്തിച്ചു. 2009ൽ രഞ്ജിത്ത് സംവിധാനം

ചെയ്തപാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ചു. കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.മാറ്റിനി,ലോഹം എന്നീ ചിത്രത്തിലൂടെയാണ് താരം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത് മേരാ നാം ഷാജി’ എന്ന സിനിമയാണ് നടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത് കുറച്ച് കാലമായി സിനിമയിൽ നിന്നും ചെറിയ ഇടവേളകൾ

എടുത്ത് മാറി നിൽക്കുകയായിരുന്നു നടി. പിതാവിന്റെ മരണത്തിന് ശേഷം അമ്മയ്ക്കൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയതോടെയാണ് അഭിനയത്തിന് ഇടവേള നൽകിയത്.എന്നാൽ കഴിഞ്ഞ ഏപ്രിൽ 28-നായിരുന്നു മൈഥിലിയുടേയും ആർക്കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം.

സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടേത്

കഴിഞ്ഞ തിരുവോണദിനത്തിൽ ജീവിതത്തിലെ വലിയൊരു തിരുവോണദിനത്തിൽ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ച് നടി മൈഥിലി എത്തിയിരുന്നു. ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്ന അടിക്കുറിപ്പിനോപ്പമാണ്.അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.പ്രിയ സുഹ്യത്തുക്കളും സഹപ്രവർത്തകരും ഈ നിമിഷത്തിൽ നിരവധി ആശംസകൾ അറിയിച്ചിരുന്നു.

 

,ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മൈഥിലി അഭിനയിക്കുന്ന പുതിയ ചിത്രം ചട്ടമ്പി കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചട്ടമ്പിയുടെ പ്രമോഷനായി നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

നിറവയറിലുള്ള തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകയെ കാണാൻ മഞ്ജു വാര്യരും ഗ്രേസ് ആന്റണിയും എത്തിയപ്പോൾ. പകർത്തിയ ചിത്രങ്ങൾ ആയിരുന്നു മൈഥിലി പങ്കുവച്ചിരിക്കുന്നത്. “വിത് ദി എവർഗ്രീൻ മഞ്ജു ചേച്ചി” എന്ന ക്യാപ്ഷനിൽ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന മഞ്ജുവിനൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്.

 

മാത്രമല്ല ഈയൊരു ചിത്രം പകർത്തിയത് താരത്തിന്റെ പ്രിയ സുഹൃത്തും നടിയുമായ ഗ്രസ് ആന്റണിയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. അമ്മക്കും വരാനിരിക്കുന്ന കുഞ്ഞിനുമുള്ള ആശംസകളോടൊപ്പം തന്നെ “മൈഥിലിയെക്കാൾ ചെറുപ്പമാണല്ലോ മഞ്ജു ചേച്ചി” എന്ന തരത്തിലുള്ള രസകരമായ കമന്റുകളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.

Leave a Comment

Your email address will not be published.