Latest NewsSocial Media Trend

ഈ സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്, ഇത് വല്ലാതെ വേ​ദനിപ്പിച്ചൂ- പ്രിയ വാര്യര്‍

ഈ സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്, ഇത് വല്ലാതെ വേ​ദനിപ്പിച്ചൂ- പ്രിയ വാര്യര്‍

ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റ​ഗ്രാമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി പ്രിയ വാര്യര്‍. ലോക്ക്ഡൗണില്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായി തുടരുന്നതിന് ഇടയിലായിരുന്നു താരത്തിന്റെ പിന്‍മാറ്റം. 72 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തത് ആരാധകരെ അമ്ബരപ്പിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെ പ്രിയ ഇന്‍സ്റ്റ​ഗ്രാം വിട്ടതും പലരും ട്രോളാക്കി മാറ്റി. ഇപ്പോള്‍ ആരാധകരുടേയും ട്രോളന്മാരുടേയും ചോ​ദ്യത്തിന് മറുപടിയുമായി എത്തുകയാണ് പ്രിയ. ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ഇം​ഗ്ലീഷിലാണ് താരം ആരാധകരുമായി സംവദിച്ചത്. തന്റെ ഫോളോവേഴ്സില്‍ ഭൂരിഭാ​ഗം പേരും കേരളത്തിന് പുറത്തുള്ളവരാണെന്നും അവര്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ് ഇം​ഗ്ലീഷില്‍ സംസാരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം തുടങ്ങിയത്. ഇന്‍സ്റ്റ​ഗ്രാമില്‍ നിന്ന് വിട്ടുനിന്ന രണ്ടാഴ്ച താന്‍ നല്ല സമാധാനത്തിലായിരുന്നു എന്നാണ് പ്രിയ പറയുന്നത്. എന്റെ മനശാന്തിയും മാനസികാരോ​ഗ്യവുമാണ് എനിക്ക് മുഖ്യമെന്നും സോഷ്യല്‍ മീഡിയ തന്നെ കൂടുതല്‍ സ്വാദീനിക്കാന്‍ തുടങ്ങിയതോടെയാണ് ഇടവേള എടുത്തതെന്നും താരം വ്യക്തമാക്കി.

സോഷ്യല്‍മീഡിയ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച്‌ അതെന്നെ ബാധിക്കാന്‍ തുടങ്ങി. ലൈക്കുകള്‍, ഫോളോവേഴ്സും ഡിസ്ലൈക്കുമെല്ലാം എന്നെ സമ്മര്‍ദ്ദത്തിലാക്കി. അതോടെയാണ് ഇടവേള എടുത്തത് എന്നാണ് താരം പറയുന്നത്. ഭാവിയിലും തനിക്ക് ഇടവേള എടുക്കണമെന്നു തോന്നിയാല്‍ എടുക്കുമെന്നും പ്രിയ പറഞ്ഞു. എന്നാല്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റാ​ഗ്രാമില്‍ നിന്നും ഇടവേള എടുക്കില്ലെന്നും തനിക്ക് ഇത് പ്രൊഫഷണല്‍ സ്പേസ് കൂടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റ​ഗ്രം തന്റെ സ്വകാര്യഇടമാണെന്നും ഇവിടെനിന്ന് ഇടവേളയെടുക്കുന്നതില്‍ എന്തിനാണ് കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും പ്രിയ ചോദിച്ചു. ട്രോളുകള്‍ കാരണമാണ് താന്‍ ഇന്‍സ്റ്റ​ഗ്രാം വിട്ടത് എന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ നിരവധി ട്രോളുകള്‍ക്ക് ഇരയായ ആളാണ് താന്‍. ഒരിക്കലും അത് തനിക്ക് പുതിയ കാര്യമല്ല. പിന്നെ എന്തിനാണ് ട്രോളുകള്‍ കണ്ട് ഇന്‍സ്റ്റ​ഗ്രാം വിടണം എന്നാണ് പ്രിയയുടെ ചോദ്യം. ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റീവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് താന്‍ അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തതെന്ന് ചിലര്‍ പറഞ്ഞു. അത് തന്നെ വേദനിപ്പിച്ചു എന്നാണ് പ്രിയ പറയുന്നത്. ആളുകള്‍ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാര്‍ഥിക്കുന്നത്. ഞങ്ങലെ മനുഷ്യരായി പരി​ഗണിക്കണമെന്നും താരം പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close