താരജാഡകൾ ഇല്ലാതെ പ്രിയ വാര്യർ കളമശ്ശേരിയിൽ എത്തിയപ്പോൾ……

താരജാഡകൾ ഇല്ലാതെ പ്രിയ വാര്യർ കളമശ്ശേരിയിൽ എത്തിയപ്പോൾ……

 

ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ.

തൃശ്ശൂർ പൂങ്കുന്നം സ്വദേശിനീയായ പ്രിയ,

ഒമർ ലവ് സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്.മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ 2 സെക്കൻ്റ്

കൊണ്ട് ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ വ്യക്തിയായി മാറി പ്രിയ വാരിയർ. വെറും ദിവസങ്ങൾ കൊണ്ട് സമാനതകളില്ലാത്ത നേട്ടമായിരുന്നു ഇൻസ്റ്റാഗ്രാമിൽ പ്രിയ നേടിയത്.

 

ഒരു ദിവസം കൊണ്ട് 600000 ഫോളോവേഴ്സിനെ സ്വന്തമാക്കിയ ലോകത്തിലെ മൂന്നാമത്തെ താരമായി മാറി പ്രിയവാര്യർ. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൻ ഫോളോവേഴ്സിനെ ഏറ്റവും വേഗത്തിൽ നേടിയ ഇന്ത്യൻ താരവും പ്രിയ തന്നെ .

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് പ്രിയ..അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടയ്ക്ക് തന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായി വന്ന് ആരാധകരെ ഞെട്ടിക്കാറുണ്ട്. അവയെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഫോട്ടോഷൂട്ടുകളുടെ റാണി എന്നാണ് ആരാധകര്‍ പ്രിയ വാര്യരെ സ്‌നേഹത്തോടെ വിളിക്കാറുള്ളത്.

നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ പ്രിയ വാര്യരെ വിളിക്കുന്നത്.

അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായികയും നർത്തകിയും കൂടിയാണ് പ്രിയ. പലപ്പോഴും പാട്ട് പാടുന്നതിന്റെ വീഡിയോകൾ പ്രിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ചെറിയ പ്രായം മുതൽ പാട്ട് പഠിക്കുന്നുണ്ട് പ്രിയ. ഫൈനൽസ് അടക്കമുള്ള സിനിമകളിൽ പിന്നണി ഗായികയായും താരം പ്രവർത്തിച്ചു.

 

ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കളമശ്ശേരിയിലുള്ള ക്രോമ ഇലക്ട്രോണിക് സ്ഥാപനം സന്ദർശിക്കുന്ന താരത്തിന്റെ വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. വളരെ സിമ്പിൾ ആയി സാൻഡൽ കളർ കുർത്തിയും റെഡ് ബോട്ടവുമാണ് താരം ധരിച്ചിട്ടുള്ളത്.

തനി നാടൻ ലുക്കിൽ താര ജാഡ ഒന്നുമില്ലതെ എത്തിയത് ആരാധകർ പ്രിയയെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നമ്മുടെ പ്രിയ വാരിയർ ആളാകെ മാറിപ്പോയല്ലോ എന്ന് ടാഗ് ലൈനിനൊപ്പമാണ് വീഡിയോ പുറത്ത് എത്തിയിരിക്കുന്നത്.

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്ന സിനിമയാണ് കൊള്ള രജിഷയ്ക്കൊപ്പം ഈ ചിത്രത്തിന്റെ തിരക്കിലാണ് പ്രിയയിപ്പോൾ.

അതേസമയം, ഹിറ്റ് ചിത്രമായ ഇഷ്‌കിന്റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തുന്നത് നടി പ്രിയ വാര്യരാണ്. പ്രിയയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ‘ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി’ എന്ന പേരിൽ തന്നെയാണ് തെലുങ്കിലും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ തേജ സജ്ജയാണ് നായകൻ.

 

വി കെ പ്രകാശ് സംവിധാനം ചെയ്ത ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പ്രിയയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ് ‘വിഷ്ണുപ്രിയ’. മലയാളത്തിൽ അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’. ബോളിവുഡിലും രണ്ടു ചിത്രങ്ങളിലാണ് പ്രിയ വേഷമിട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.