കിടു ഹോട്ട് ലുക്കിൽ പ്രിയ വാര്യർ..

കിടു ഹോട്ട് ലുക്കിൽ പ്രിയ വാര്യർ..

 

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയ വാര്യർ.. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെടുന്നത്.. ഇതിലെ ഒരു ഗാനവും ഗാന രംഗത്തിലെ നടിയുടെ എക്സ്പ്രഷനും എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു…ഒറ്റ ദിവസം കൊണ്ട് പ്രിയ ഇൻസ്റ്റഗ്രാമിലെ മിന്നും താരമായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിൽ അധികം സിനിമകളിൽ ഒന്നും പ്രിയ വാര്യർ പ്രത്യക്ഷപ്പെട്ടിട്ടില്ല.. അന്യഭാഷ സിനിമകളിലാണ് പ്രിയ വാര്യർ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.. ഇതിനോടകം നിരവധി ആരാധകരെ അന്യഭാഷകളിൽ താരം സ്വന്തമാക്കി….

സമൂഹമാധ്യമങ്ങളിലെല്ലാം പ്രിയ വളരെയധികം സജീവമാണ്.. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നതും..

4 ഇയേഴ്‌സ് ആണ് പ്രിയ വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രഞ്ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രിയ വാര്യര്‍ക്കൊപ്പം സര്‍ജാനോ ഖാലിദ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്തിരുന്നു…സിനിമാ തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്. ഈ അവസരത്തില്‍ പ്രിയ പങ്കുവച്ച പുതിയ ഫോട്ടോസ് ആണ് ശ്രദ്ധനേടുന്നത്…

എലഗന്റ് ലുക്കില്‍ മനോഹരിയായി എത്തിയ പ്രിയ വാര്യരെ ചിത്രങ്ങളില്‍ കാണാം. പ്രിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ആയ അരുണ്‍ പയ്യടി ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്..

Leave a Comment

Your email address will not be published. Required fields are marked *