ചോരപൊടിയുന്ന ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാമിൽ… അമ്പരന്ന് ആരാധകർ…

ചോരപൊടിയുന്ന ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാമിൽ… അമ്പരന്ന് ആരാധകർ…

 

ചെറിയ വേഷങ്ങളുമായി പ്രത്യക്ഷപ്പെട്ടിരുന്ന പ്രിയങ്ക ചോപ്ര ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഒരു നടിയാണ്… ഗായകനും സംഗീത സംവിധായകനുമായ നിക്ക് ജോനാസിനെയാണ് താര വിവാഹം ചെയ്തിരിക്കുന്നത്.. സറോഗസി വഴി ഇരുവർക്കും ഒരു കുഞ്ഞിനെ കൂടി ഇപ്പോൾ ലഭിച്ചു..

മറ്റുള്ളവർ തങ്ങളെ പറ്റി എന്തു ചിന്തിക്കുമെന്ന് യാതൊരുവിധ ചിന്തയും ഇല്ലാത്ത ഒരു വ്യക്തിയാണ് പ്രിയങ്കചോപ്ര.. സറോഗസി വഴി കുഞ്ഞുണ്ടായപ്പോഴും നിക്ക് ജോണസ് എന്ന പത്ത് വയസ്സിന് ഇളയ യുവാവിനെ വിവാഹം കഴിച്ചപ്പോഴും നിരവധി സൈബർ ബുള്ളിയിങ് ആണ് താരം നനേരിട്ടത്. എന്നാൽ അതിനെയൊക്കെ പുല്ലു വില കൽപിച്ച് ആണ് താരം തന്റെ വിജയ വീഥി നടന്നു കയറിയത്..

 

കഴിഞ്ഞദിവസം താരം തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഒരുപാട് പേർക്ക് അങ്കലാപ്പ് ഉണ്ടാക്കിയത്.. മുറിവേറ്റ് ചോര പൊടിയുന്ന ചിത്രമാണ് പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്..ഷൂട്ടിങ്ങിനിടയിൽ താരത്തിന് പരിക്കേറ്റത് ആകാമെന്നു കരുതി നിരവധി ആരാധകരും സിനിമാ താരങ്ങൾ ഉൾപ്പെടെ പോസ്റ്റിനു കീഴെ കാര്യം അന്വേഷിച്ചു.. എന്നാൽ ആമസോൺ പ്രൈമിന് വേണ്ടി നിർമ്മിക്കുന്ന റൂസ്സോ സഹോദരന്മാർ ഒരുക്കുന്ന വെബ് സീരിസായ സിറ്റാഡലിൽ അഭിനയിക്കുന്നതിന് ഇടയിലുള്ള ഒരു സീനിൽ ആയിരുന്നു താരത്തിന് ഇങ്ങനെ മേക്കപ്പ് ചെയ്യേണ്ടിയിരുന്നത്.. ആ ചിത്രം ആണ് താരം ഷെയർ ചെയ്തത്..

നിങ്ങൾക്കും ജോലിസ്ഥലങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ എന്ന ക്യാപ്ഷനോടുകൂടിയാണ് പ്രിയങ്ക ഈ ചിത്രം ആരാധകരുമായി പങ്കുവയ്ക്കുന്നത്.. ഇത്തരത്തിൽ പല പോസ്റ്റുകളും താരത്തിന്റെ തരംഗമാകാറുള്ളതാണ്.. ആളുകളെ കുഴപ്പിക്കുന്ന തരത്തിലുള്ള ഇത്തരം ചിത്രങ്ങൾ പങ്കു വെക്കുന്നത് പ്രിയങ്കയുടെ ഒരു ഹോബിയാണ് എന്ന് വേണമെങ്കിൽ പറയാം..

 

മെറ്റ് ഗാലയിലും മറ്റും എല്ലാവരിൽനിന്നും വിഭിന്നവും എന്നാൽ ഐ ക്യാച്ചിങ്ങുമായ വിചിത്ര വസ്ത്രങ്ങൾ ധരിച്ച് എല്ലാവരെയും ഞെട്ടിച്ച ചിത്രങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടതാണ്..

ഈ വർഷംതന്നെ സിറ്റാഡൽ ആമസോൺ പ്രൈമിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.. നിക് ജോണസിനൊപ്പം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ആണ് താരം ഇപ്പോൾ താമസം ആക്കിയിരിക്കുന്നത്.. 40 വയസ്സാണ് ഈ സുന്ദരിക്ക് എന്നുപറഞ്ഞാൽ ആരായാലും ഞെട്ടിപ്പോകും.. വിജയ് നായകനായി അഭിനയിച്ച 2001 ൽ റിലീസായ തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്.. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേവർഷം തന്നെ ലോകസുന്ദരി പട്ടവും നേടി…ലോക സുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് പ്രിയങ്ക ചോപ്ര..

Leave a Comment

Your email address will not be published.