ഇതാദ്യമായി സോഷ്യൽ മീഡിയയിൽ മകളുടെ മുഖം കാണിച്ചു പ്രിയങ്ക ചോപ്ര…

ഇതാദ്യമായി സോഷ്യൽ മീഡിയയിൽ മകളുടെ മുഖം കാണിച്ചു പ്രിയങ്ക ചോപ്ര…

 

സിനിമ മോഹം സ്വപ്നം കാണുന്ന പല ആളുകൾക്കും ഒരു പ്രചോദനമാണ് പ്രിയങ്ക ചോപ്ര എന്ന നായിക. യാതൊരുവിധത്തിലുള്ള സിനിമ പാരമ്പര്യവും ഒന്നുമില്ലാതെ സിനിമയുടെ പടവുകൾ കയറി വിജയം താണ്ടിയ ഒരു വനിത. മോഡലിങ്ങിൽ നിന്നുമാണ് താരം തന്റെ കരിയർ ഉണ്ടാക്കിയെടുത്തത്.. ഒരു ഗ്ലോബൽ സ്റ്റാർ എന്ന് അറിയപ്പെടുന്ന താരം തന്റെ സിനിമ അഭിനയം തുടങ്ങുന്നത് തമിഴ് സിനിമയിൽ കൂടെയാണ്.. രണ്ടായിരത്തിൽ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത് തമിഴിൽ വിജയുടെ ഒപ്പമാണ്.

തമിഴിൽ നിന്നുമാണ് താരം ബോളിവുഡിലേക്ക് എത്തിയത്. ഇപ്പോൾ ബോളിവുഡിലെ സൂപ്പർതാരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം പ്രിയങ്ക അറിയിച്ചിരിക്കുന്നു….ഒരുകാലത്ത് തന്റെ സമപ്രായക്കാരിൽ നിന്നും ബ്ലാക്ക് ക്യാറ്റ് എന്ന ബോഡി ഷേമിങ് നേരിട്ട പ്രിയങ്ക ഇന്ന് വാനോളം ഉയരത്തിലാണ് നിൽക്കുന്നത്.. തന്റെ കരിയറിൽ നേരിട്ട എല്ലാ വെല്ലുവിളികളെയും മറികടന്നാണ് പ്രിയങ്ക ഇന്നു കാണുന്ന ഗ്ലോബൽ സ്റ്റാറായി തിളങ്ങുന്നത്. അതുകൊണ്ട് തന്നെ പ്രിയങ്ക ചോപ്ര എന്ന സൂപ്പർ നായികയ്ക്ക് ഒരുപാട് ബഹുമാനവും ഒരുപാട് പേരുടെ മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനവുമാണ്.

ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചൊപ്രക്കും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിനും ആരാധകര്‍ ഏറെയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. ആരാധകര്‍ ആഘോഷമാക്കിയതായിരുന്നു ഇവരുടെ വിവാഹം. 2002ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ പെണ്‍കുഞ്ഞ് പിറന്നത് …മള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ഇവരുടെ കുഞ്ഞിന്റെ പേര്. വാടക ഗര്‍ഭധാരണ ത്തിലൂടെയായിരുന്നു പ്രിയങ്കയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ക്ക് ഇപ്പോള്‍ ഒരു വയസ്സായി. കുഞ്ഞിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ടെങ്കിലും, ഇതിലൊന്നും കുട്ടിതാരത്തിന്റെ മുഖം വ്യക്തമായിരുന്നില്ല.

മകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മകളുടെ മുഖം പുറത്തു കാണിക്കാത്തതെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യമായി താരപുത്രിയുടെ മുഖം കാണിച്ചുകൊണ്ടുള്ള ഫോട്ടോ പുറത്തു വിട്ടിരിക്കുകയാണ് …ഹോളിവുഡ് വാക്ക് ഓഫ് ഫെയിം താരമായി ജോനാസ് ബ്രദേഴ്‌സിനെ ആദരിച്ച ഒരു പരിപാടിയില്‍ പ്രിയങ്കയും മകളും പങ്കെടുത്തിരുന്നു. ആ സമയത്താണ് പ്രിയങ്കയുടെ മകളുടെ മുഖം ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്. ഈ വീഡിയോ പ്രിയങ്കയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ക്രീം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് മാള്‍ട്ടി അമ്മ പ്രിയങ്കയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. മകള്‍ അച്ഛനെ പോലെയുണ്ട് എന്നാണ് ഇത് കണ്ട് ആരാധകര്‍ പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *