പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹ മത്സരാർത്ഥി രംഗത്ത്..

പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹ മത്സരാർത്ഥി രംഗത്ത്..

 

ബോളിവുഡിന്റെ താര റാണിയാണ് പ്രിയങ്ക ചോപ്ര.. യാതൊരു സിനിമ പാരമ്പര്യമോ ഗോഡ് ഫാദറോ ഇല്ലാതെ വന്നു ബോളിവുഡിൽ വിജയം സൃഷ്ടിച്ച ലേഡി.. രണ്ടായിരത്തിൽ മിസ്സ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക തന്നെ ലോക സുന്ദരി പട്ടവും നേടി. ലോക സുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് പ്രിയങ്ക ചോപ്ര.. വിജയ് നായകനായി അഭിനയിച്ച 2001ൽ പുറത്തിറങ്ങിയ തമിഴൻ എന്ന തമിഴ് സിനിമയിൽ കൂടിയാണ് തന്റെ അഭിനയജീവിതം പ്രിയങ്ക ആരംഭിക്കുന്നത്..

പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ  ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി..

ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബൽ ഐക്കൺ ആണ് പ്രിയങ്ക ചോപ്ര.. തന്റെ അധ്വാനം കൊണ്ടും പ്രകടനം കൊണ്ടും ബോളിവുഡിലെ സൂപ്പർ നായികയായി മാറിയ പ്രിയങ്ക ബോളിവുഡിൽ നിന്നും ഹോളിവുഡിൽ സ്വന്തമായി ഒരു ഇടം നേടിയിരിക്കുകയാണ്. തന്നെ പരിഹസിച്ച ബോളിവുഡിലെ കരീന കപൂറിനെ പോലെ പല നായിക നടിമാരെയും കടത്തിവെട്ടിയ വിജയങ്ങളാണ് ഇപ്പോൾ പ്രിയങ്ക ചോപ്ര സ്വന്തമാക്കിയിട്ടുള്ളത്..

തന്നെക്കാൾ 11 വയസ്സ് പ്രായകുറവുള്ള നിക്ക് ജോനാസിനെ വിവാഹം ചെയ്തതും സറോഗസി വഴി ഒരു കുഞ്ഞിനു ജന്മം നൽകിയതും താരത്തിനെതിരെ വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും ഇതിന് യാതൊരു തരത്തിലുള്ള പ്രാധാന്യവും താരം നൽകിയിരുന്നില്ല..

2000 എന്ന വർഷത്തിലാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരി പട്ടം നേടുന്നത്.. പ്രിയങ്ക മിസ്സ് വേൾഡ് പട്ടം നേടി 22 വർഷങ്ങൾ പിന്നിടുമ്പോൾ താരം ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഒരു സഹ മത്സരാർത്ഥി.. പ്രിയങ്കയുടെ കൂടെ മത്സരിച്ച ലൈലാനി മക്കോണി എന്ന സഹ മത്സരാർത്ഥിയാണ് ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രിയങ്ക ക്കെതിരെ ലൈലാനി രംഗത്ത് എത്തിയിരിക്കുന്നത്.. മറ്റു മത്സരാർത്ഥികൾക്ക് ലഭിക്കാത്ത പല ആനുകൂല്യങ്ങളും പ്രിയങ്കയ്ക്ക് ലഭിച്ചു എന്നും ഇവർ ആരോപിക്കുന്നു..തുടർച്ചയായി 1999 ലും 200 ലും ലോകസുന്ദരി പട്ടം ഇന്ത്യക്ക് ലഭിച്ചത് സ്പോൺസർമാരിൽ ഒരാൾ ഇന്ത്യയിൽ നിന്ന് ആയതുകൊണ്ടാണെന്നും ലൈലാനി വീഡിയോയിൽ പറഞ്ഞു.. ആ മത്സരത്തിൽ ധരിക്കാൻ ഏറ്റവും മികച്ച ഗൗൺ ആണ് സംഘാടകർ പ്രിയങ്കയ്ക്കായി ഒരുക്കിയത്. പ്രിയങ്കക്കായി മാത്രം ഭക്ഷണം മുറിയിൽ എത്തിച്ചു എന്നും ഇവർ പറയുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗത്തിന്റെ അടുത്ത സുഹൃത്തായതും മത്സരത്തിൽ പ്രിയങ്കയ്ക്ക് ഗുണം ചെയ്തു. ലോകസുന്ദരിയാകാൻ തക്ക ആകർഷകതയൊന്നും പ്രിയങ്കയ്ക്ക് ഇല്ലായിരുന്നുവെന്നും ഇവർ വാദിച്ചു..

Leave a Comment

Your email address will not be published. Required fields are marked *