ജനപ്രിയ നായകന്മാരായ ദിലീപിനെയും ജയറാമിനെയും കുറിച്ച് നിർമ്മാതാവായ സമദ് മങ്കട..

ജനപ്രിയ നായകന്മാരായ ദിലീപിനെയും ജയറാമിനെയും കുറിച്ച് നിർമ്മാതാവായ സമദ് മങ്കട..

 

മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതും നിരവധി ഫാമിലി മൂവികളുടെ ഭാഗമായതുമായ നടന്മാരാണ് ജയറാമും ദിലീപും.. ജനപ്രിയ നായകന്മാർ എന്നുതന്നെയാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. കോമഡികളിൽ നിന്ന് മലയാള സിനിമയിലെ നായക നിരയിലേക്ക് ഉയർന്നു വന്നവരാണ് ഇരുവരും..

 

ഇതിൽ ദിലീപിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത് ജയറാം ആണ്. ഈ കാര്യം ദിലീപ് തന്നെ പലയിടങ്ങളിലും പറഞ്ഞിട്ടുമുണ്ട്.. ജയറാം ചെയ്തുവന്ന പല വേഷങ്ങളും ആണ് ദിലീപ് പിന്നീട് ചെയ്തത്.. ജയറാമിന് പകരക്കാരനായി വന്ന ദിലീപ് പിന്നീട് ജയറാമിന് തന്നെ പാരയായി എന്നു വേണമെങ്കിൽ പറയാം.. എന്നാൽ ഇരുവരും തമ്മിലുള്ള സൗഹൃദവും എടുത്തുപറയേണ്ടതാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജയറാമിനും ദിലീപിനും തന്റെ കരിയറിൽ വലിയ വീഴ്ചകളാണ് സംഭവിക്കുന്നത്. കേസും വിവാദങ്ങളുമായി ഏതാനും വർഷങ്ങളായി നിറംമങ്ങി നിൽക്കുകയാണ് ഇൻഡസ്ട്രിയിൽ ദിലീപ്..ജയറാം ആകട്ടെ തനിക്ക് വേണ്ടത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ ലഭിക്കാത്തതു മൂലവും ഒരേ ടൈപ്പ് ചിത്രങ്ങൾ ചെയ്തു എല്ലാവർക്കും മടുത്തതിനാലും മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ബോധപൂർവ്വം വിട്ടുനിൽക്കുകയാണോ എന്നും സംശയമാണ്. കാരണം മറ്റു ഇൻഡസ്ട്രികളിൽ താരം അഭിനയിക്കുന്നുമുണ്ട്. അവ വളരെ ഹിറ്റാകുന്നുമുണ്ട്..

 

ഇപ്പോഴിതാ ദിലീപിനെ കുറിച്ചും ജയറാമിന്റെ സിനിമ കരിയറിൽ ഉണ്ടായ വീഴ്ചകളെ കുറിച്ചും സംസാരിക്കുകയാണ് നിർമാതാവും സംവിധായകനുമായ സമദ് മങ്കട..

ജയറാം നല്ല ഒരു നടനാണ്. നല്ല ടൈമിംഗ് ഉള്ള ഫ്ലെക്സിബിളായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന നല്ല ഒരു നടൻ. എന്നാൽ ഇന്ന് മലയാള സിനിമ അദ്ദേഹത്തെ വേണ്ടത്ര രീതിയിൽ ഉപയോഗിക്കുകയോ ഗൗനിക്കുകയോ ആൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുകയോ ചെയ്യുന്നില്ല.. ജയറാം ഒരിക്കലും അവസരങ്ങൾക്ക് വേണ്ടി ആരുടെയും പുറകെ പോവുകയൊന്നും ചെയ്തിട്ടില്ല. ഒരു ഫോക്കസ് ഇല്ലാത്ത ആളാണ്. മലയാള സിനിമയിൽ ഇപ്പോൾ ഓരോ ടീമുകൾ ആണല്ലോ.. ഇപ്പോഴത്തെ സംവിധായകർക്ക് ആയാലും താരങ്ങൾക്ക് ആയാലും ഒരു ടീം ഉണ്ട്. അതിൽ ഉള്ളവർക്ക് പടങ്ങൾ കിട്ടും.. അങ്ങനെയുള്ള ടീമുകളുടെ സിനിമകളാണ് ഇപ്പോഴുള്ളത്. അങ്ങനെ ഒരു ടീം ഉണ്ടാക്കിയെടുക്കുന്നതിൽ ജയറാം പരാജയപ്പെട്ടു..

എന്നാൽ ദിലീപ് വളരെ സൂത്രശാലിയാണ്. ദിലീപിന് അങ്ങനെയൊരു ടീം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സ്ക്രിപ്റ്റിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് ആ സിനിമ വിജയിക്കാനുള്ള എല്ലാ സംഭവങ്ങളും അതിൽ ചേർത്ത് അതിനെ മാക്സിമം നന്നാക്കിയെടുക്കും. അതിപ്പോൾ പ്രൊഡക്ഷൻ ആയാലും ഡിസ്ട്രിബ്യൂഷൻ ആയാലും മാർക്കറ്റിംഗ് ആയാലും എല്ലാത്തിലും ദിലീപിന് ഒരു സംവിധാനം ഉണ്ടായിരുന്നു. അതിലൂടെയാണ് ദിലീപ് വിജയിച്ചത്

Leave a Comment

Your email address will not be published.