കൽക്കിയുടെ പേരിലുള്ള ട്രസ്റ്റിന് ഒരു കോടി സംഭാവന നൽകി  നിര്‍മ്മാതാക്കള്‍..

കൽക്കിയുടെ പേരിലുള്ള ട്രസ്റ്റിന് ഒരു കോടി സംഭാവന നൽകി  നിര്‍മ്മാതാക്കള്‍..

പത്താം നൂറ്റാണ്ടിലെ ചോളരാജവംശത്തിന്റെ കഥയാണ് പൊന്നിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിരചിച്ച ആ ചരിത്ര നോവലിന് 2400 പേജുകൾ ഉണ്ട്. ഏകദേശം മൂന്ന് വർഷവും ആറ് മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയായത്. കൽക്കി രചിച്ച അഞ്ചുഭാഗങ്ങളുള്ള ചരിത്രാഖ്യായികയാണ് ഇപ്പോൾ സിനിമയായി ഒന്നാം ഭാഗംപുറത്തിറങ്ങിയത്.

 

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെൽവൻ ചരിത്ര വിജയമാണ്‌ നേടിയത്.ലോകമെമ്പാടുമുള്ള അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. , പൊന്നിയിൻ സെൽവൻ തീയറ്ററുകളിൽ ഗംഭീരമായ പ്രകടനമാണ് നടത്തുന്നത്. ഐമാക്‌സിലും പൊന്നിയിൻ സെൽവൻ പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള ഐമാക്സ് സ്ക്രീനുകളിൽ ചിത്രം റെക്കോർഡ് സൃഷ്ടിച്ചു.

മണി രത്‌നത്തിന്റെ ചിരിത്ര സിനിമ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒടിടിയിലും വന്‍ സ്വീകാര്യത നേടുകയാണ്.ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളോടെ കോടികള്‍ വാരിയ സിനിമയുടെ നിര്‍മ്മാതാക്കളെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇപ്പോഴിത കല്‍ക്കി കൃഷ്ണമൂര്‍ത്തി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ്.

ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. സംവിധാനത്തോടൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്ബനിയും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ മണിരത്‌നവും സുബാസ്‌കരനും ചേര്‍ന്ന് കല്‍ക്കി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ മകന്‍ കല്‍ക്കി രാജേന്ദ്രനും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സീതാ രവിക്ക് ഒരു കോടിയുടെ ചെക്ക് നിര്‍മ്മാതാക്കള്‍ കൈമാറിയത്.

. ഇതിന്റെ ചിത്രങ്ങള്‍ ലൈക്ക പ്രൊഡക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.പൊന്നിയിന്‍ സെല്‍വന്റെ’ ആഗോള കളക്ഷന്‍ 500 കോടിയിലേക്ക് കുതിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.

 

അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.28 ഏപ്രില്‍ 2023 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാന്‍ അധികം നാള്‍ കാത്തിരിക്കേണ്ട എന്ന സന്തോഷത്തിലാണ് സിനിമ പ്രേമികള്‍.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ അണിനിരന്നത്.

 

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ് നിർവഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. 500 കോടിയാണ് ഈ ചിത്രം മുതൽമുടക്കിൽ ഒരുങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *