Latest NewsSocial Media Trend

ആദ്യ പ്രണയം പരാജയം, ബ്രേക്കപ്പ് സ്വാഭാവികം- രജിഷ വിജയൻ

ആദ്യ പ്രണയം പരാജയം, ബ്രേക്കപ്പ് സ്വാഭാവികം- രജിഷ വിജയൻ

ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ച നടിയാണ് രജിഷ വിജയൻ. അനുരാ​ഗകരിക്കിൻ വെള്ളം ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ് എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു.

തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും രജിഷ പറയുന്നതിങ്ങനെ…’അനുരാഗകരിക്കിൻ വെള്ളം’ പുറത്തിറങ്ങിയ ശേഷമാണ് തനിക്ക് ആദ്യ ബ്രേക്ക് അപ്പ് ഉണ്ടായത് എന്നും അതിനു മുൻപ് നല്ല രീതിയിൽ പ്രണയിച്ചിരുന്നെന്നും നടി വ്യക്തമാക്കി. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയമെന്നും രജിഷ വിജയൻ വ്യക്തമാക്കി.

ആദ്യ ചുംബനം എപ്പോഴായിരുന്നു എന്ന ചോദ്യത്തോട് താൻ ആദ്യ സിനിമയിൽ തന്നെ കൊടുത്തിട്ടുണ്ടെന്നും പിന്നെന്ത് ചോദ്യമാണെന്നുമാണ് രജിഷ പ്രതികരിച്ചത്. അച്ഛനൊപ്പമാണ് താൻ ജീവിതത്തിലാദ്യമായി ബിയർ കഴിക്കുന്നതെന്നും നടി വെളിപ്പെടുത്തി. ഡിഗ്രി മൂന്നാം വ‍‍ര്‍ഷം പഠിക്കുമ്പോഴായിരുന്നു അത്.

Tags
Show More

Related Articles

Back to top button
Close