Latest NewsSocial Media Trend

സാമൂഹ്യ സേവനം ലക്ഷ്യം, ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയില്‍ രജിത് കുമാര്‍

സാമൂഹ്യ സേവനത്തിനായി ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ബിഗ് ബോസ് സീസണ്‍ ടു മത്സരാര്‍ത്ഥിയായിരുന്ന ഡോ. രജിത് കുമാര്‍. ആര്‍ക്കും ശല്യമാകേണ്ട എന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത് വെച്ചത്. നിലവില്‍ കാലടി ശ്രീ ശങ്കരാ കോളെജിലെ അധ്യാപകനാണ് രജിത്കുമാര്‍. ശാസ്ത്രവിരുദ്ധതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ രജിത് കുമാര്‍ ബിഗ് ബോസ് സീസണ്‍ ടുവില്‍ മത്സരാര്‍ത്ഥിയായതിന് ശേഷം വലിയ തരത്തിലുളള ആരാധക വൃന്ദത്തെ സൃഷ്ടിച്ചിരുന്നു. രജിത് ആര്‍മി, രജിത് സര്‍ ഫാന്‍സ് എന്നി പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ നെടുമ്ബാശേരിയില്‍ രജിത്തിന് നല്‍കിയ സ്വീകരണം ഏറെ വിവാദമാകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സഹമത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നാണ് രജിത്കുമാര്‍ ഷോയില്‍ നിന്ന് പുറത്തായത്.

2011ല്‍ തിരുവനന്തപുരം വിമണ്‍സ് കോളെജില്‍ നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധ ജാഥയിലെ പ്രസംഗത്തോടെയാണ് രജിത് കുമാര്‍ വിവാദങ്ങളില്‍ പെടുന്നതും കുപ്രസിദ്ധനാകുന്നതും. 2011 ഫെബ്രുവരി ഒന്‍പതിനായിരുന്നു സംഭവം. സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകന്‍ കൂടിയായ രജത് കുമാറിന്റെ പ്രസംഗത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് സദസില്‍ ഇരുന്ന ആര്യ എന്ന വിദ്യാര്‍ത്ഥിനി പരസ്യമായി കൂവി പ്രതിഷേധിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രജത് കുമാറിനെതിരെ ഉയര്‍ന്നത്. പുരുഷന് വെറും പത്ത് മിനിട്ട് കൊണ്ട് ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ സ്ത്രീക്ക് പ്രസവിക്കണമെങ്കില്‍ പത്തുമാസം വേണ്ടി വരും. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞു പോകും എന്നിങ്ങനെയായിരുന്നു ആ പ്രസം​ഗത്തിലെ വിവാദ ഭാ​ഗങ്ങള്‍.

സദസില്‍ ഇരുന്ന ബിരുദ വിദ്യാര്‍ത്ഥിനിയായ ആര്യ എന്ന പെണ്‍കുട്ടി ഈ പ്രസംഗം കേട്ട് ഉച്ചത്തില്‍ കൂവിയാണ് പ്രതിഷേധം അറിയിച്ചത്. സംഭവം വിവാദമായതോടെ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കോളെജ് വിദ്യാഭ്യാസ ഡയറക്ടറായ വി.കെ ഗിരിജാ ദേവിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എന്നാല്‍ രജത്കുമാര്‍ ഋഷിതുല്യനാണെന്നായിരുന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Back to top button
Close