മമ്മൂക്ക നൽകിയ സമ്മാനം’ പങ്കുവെച്ച് നടൻ രമേഷ് പിഷാരടി……
നടന്‍ , സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രമേഷ് പിഷാരടി. രമേഷിന്റെ തമാശകള്‍ കേട്ടു ചിരിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ‘സ്റ്റാന്‍ഡ് അപ്പ് കോമഡി’ എന്ന കലാ രൂപം ശ്രദ്ധ നേടുന്നത് രമേശിലൂടെയാണ്.കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.രമേഷ് പിഷാരടി ഇന്ന് സംവിധായകനുമാണ്. ‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്‍ത ചിത്രമായ ‘ഗാനഗന്ധര്‍വനാ’ണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.പലപ്പോഴും സോഷ്യൽ മീഡിയയിൽ രസകരമായ ക്യാപ്ഷനുകൾ ഇടാറുണ്ട് താരം. വളരെ രസകരമായ രീതിയിലാണ് ഓരോ ചിത്രങ്ങൾക്കും ക്യാപ്ഷൻ നൽകുന്നത്.ക്യാപ്ഷൻ കിംഗ് എന്നാണ് ആരാധകർ വിളിക്കുന്നത്.രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടി തനിക്ക് നൽകിയ സമ്മാനത്തെ കുറിച്ച് പറയുകയാണ് താരം.
മമ്മൂട്ടിയോടൊപ്പം പല പരിപാടികളിലും രമേഷ് പിഷാരടിയുടെ സാനിധ്യം ഉണ്ടാകാറുണ്ട്. കൂളിങ് ഗ്ലാസ് ആണ് മമ്മൂട്ടി പിഷാരടിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. മമ്മൂക്കയോട് നന്ദിയുണ്ടെന്ന് കുറിച്ച് രമേഷ് കൂളിങ് ഗ്ലാസിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഈയടുത്ത് ഒരു അഭിമുഖത്തിൽ എന്തുകൊണ്ടാണ് എപ്പോഴും മമ്മൂട്ടിയുടെ കൂടെ നടക്കുന്നതെന്ന ചോദ്യത്തിന് പിഷാരടി നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു. ”മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ എപ്പോഴും കൂടെ പോകുമെന്നും. ആത്മബന്ധമെന്നൊന്നും പറയാനാകില്ല. ഗാനഗന്ധര്‍വന്‍ ചെയ്ത ശേഷവും കൊവിഡ് സമയത്തും അല്ലാതെയും തനിക്ക് ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ പറ്റുന്നുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.”അദ്ദേഹം എപ്പോഴെങ്കിലും ഇനി കൂടെ വരണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ പോകില്ല. പക്ഷെ അങ്ങനെ അദ്ദേഹത്തെ കൊണ്ട് പറയാതിരിപ്പിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. പൊതുമധ്യത്തില്‍ വെച്ച് ആര് ദേഷ്യപ്പെട്ടാലും താന്‍ പ്രതികരിക്കാന്‍ പോകില്ല. കേട്ട് ചിരിച്ചോണ്ടിരിക്കും” രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
അതേ സമയം രമേഷ് പിഷാരടി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ എത്തിയത് ‘മാളികപ്പുറം’ എന്ന ചിത്രമാണ്. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം തിയറ്ററുകളില്‍ വൻ പ്രതികരണമാണ് നേടുന്നത്. നവാഗതനായ വിഷ്‍ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍ത്.