നിശ്ജല ചിത്രവുമായി രമേഷ് പിഷാരടി..

നിശ്ജല ചിത്രവുമായി രമേഷ് പിഷാരടി..

 

അഭിനേതാവും നല്ല ഒരു സ്റ്റേജ് കലാകാരനും സംവിധായകനുമാണ് രമേശ് പിഷാരടി.. നിമിഷനേരം കൊണ്ടാണ് താരം കൗണ്ടർ ഡയലോഗുകൾ അടിക്കുന്നത്..അതുകൊണ്ടുതന്നെ രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ വീഡിയോകളും മിസ്സ് ചെയ്യാതെ കാണാറുള്ളവരായിരിക്കും നമ്മൾ മലയാളികൾ.. രമേഷ് പിഷാരടിയുടെ സ്റ്റേജ് ഷോകൾക്കെല്ലാം വലിയ ഡിമാൻഡ് ആണ്.

2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിൽ കൂടെയാണ് രമേശ്‌ പിഷാരടി സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്..ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. നവംബർ 1 ന് മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവൻ’ എന്ന പേരിൽ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു..

ഏഷ്യാനെറ്റിൽ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടി പിഷാരടിയുടെ എക്കാലത്തെയും ഹിറ്റ് ഹാസ്യ പരിപാടിയായിരുന്നു… ചെറിയ പ്രായം മുതൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ രമേശ് പിഷാരടിക്ക് നിമിഷ നേരം കൊണ്ടാണ് പുതിയ തമാശകളും കൗണ്ടറുകളും എറിയാൻ സാധിക്കുന്നത്.. പിന്നീട് ചാനലുകളിൽ ചെറിയ ചെറിയ ഫോൺ ഇൻ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് താരം ശ്രദ്ധ നേടി. താരം എത്തുന്ന ഓരോ സ്റ്റേജ് പ്രോഗ്രാമും ചാനൽ ഷോകളും വലിയ ഹിറ്റ് ആയതുകൊണ്ട് കൂടി രമേഷ് പിഷാരടിക്ക് മാർക്കറ്റ് വാല്യൂ കൂടുകയും താരത്തെ നിരവധി പ്രോഗ്രാമുകളിലേക്ക് വിളിക്കുകയും ചെയ്യുന്നു..

ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങൾക്കും നൽകുന്ന ക്യാപ്ഷൻ പോലും ഒത്തിരി നർമ്മം ചാലിച്ചവയാണ്.. എങ്ങനെയാണ് ഇത്രയധികം ഫലിതം നിറഞ്ഞ ക്യാപ്ഷനുകൾ നൽകാൻ സാധിക്കുന്നത് എന്ന് നമ്മൾ ഒരുപക്ഷേ സംശയിച്ചു പോകും..

 

ഒടുവിലായി താരം പോസ്റ്റ് ചെയ്ത തന്റെ ഒരു ചിത്രവും അത്തരത്തിൽ പെട്ടതാണ്.. ആകാശത്തിന്റെ മുഴുവൻ വ്യൂ കാണുന്ന തരത്തിലുള്ള ഒരു ഫോട്ടോയിൽ നീല നിറത്തിലുള്ള ടീഷർട്ട് അണിഞ്ഞ് മൊബൈലിലാണ് താരം ഒരു ഫോട്ടോ എടുത്തിരിക്കുന്നത്.. നിശ്ജല ചിത്രം എന്നാണ് ഇതിന് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.. നിശ്ചലമായ വെള്ളത്തിൽ ഉള്ള പ്രതിഫലനമാണ് ചിത്രം.. അതിൽ നിന്നും എങ്ങനെ ഇത്രയ്ക്ക് അതിസാഹസികമായി ഒരു ക്യാപ്ഷൻ കണ്ടുപിടിക്കുന്നു എന്നിടത്താണ് രമേഷ് പിഷാരടി എന്ന ക്യാപ്ഷൻ മേക്കറുടെ പ്രസക്തി..

Leave a Comment

Your email address will not be published. Required fields are marked *