തന്റെ ഫോട്ടോഷൂട്ട് വീഡിയോയുമായി രമ്യ നമ്പീശൻ..

തന്റെ ഫോട്ടോഷൂട്ട് വീഡിയോയുമായി രമ്യ നമ്പീശൻ..

 

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ് രമ്യ നമ്പീശൻ എന്ന നായിക… ആനച്ചന്തം എന്ന സിനിമയിലൂടെ നായികയായി തിളങ്ങിയ രമ്യ നമ്പീശൻ നമുക്ക് അയൽ വീട്ടിലെ കുട്ടിയെ പോലെയാണ്… ജയറാമിന്റെ നായികയായാണ് ആദ്യത്തെ നായികാചിത്രം ഒരുങ്ങുന്നത്… ആനച്ചന്തം എന്ന സിനിമയിൽ ആനച്ചന്തം ഉള്ള രമ്യ നമ്പീശൻ എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ നമ്മൾ വളരെയധികം ഇഷ്ടപ്പെട്ടു. വിടർന്ന കണ്ണുകളും ചെഞ്ചുണ്ടും വട്ട മുഖവുമുള്ള രമ്യ നമ്പീശന്റെ മുഖം വളരെയധികം ഓമനത്തമുള്ള ഒരു മുഖമാണ്…

ആദ്യകാലങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലാണ് താരം തിളങ്ങി നിന്നിരുന്നത് എങ്കിൽ പിന്നീട് നായിക പദവിയിലേക്ക് എത്തുകയായിരുന്നു.. സായാഹ്നം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, ഗ്രാമഫോൺ എന്നീ ചിത്രങ്ങളിലെല്ലാം താരം ചെറിയ വേഷങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്

 

നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭനയിച്ചു..

ആദ്യകാലങ്ങളിൽ നാടൻ വേഷങ്ങളിൽ മാത്രം നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു രമ്യ.. പിന്നീട് താരത്തിന്റെ ചുവടുമാറ്റം മോഡൺ വേഷങ്ങളിലേക്കും ഗ്ലാമർ വേഷങ്ങളിലേക്കും ആയി മാറി… ബാച്ചിലർ പാർട്ടി എന്ന സിനിമയിലെ സെക്സിയായ വിജന സുരഭി എന്നു തുടങ്ങുന്ന ഗാനത്തിൽ ഐറ്റം നമ്പറുമായി വന്ന രമ്യ നമ്പീശനെ നമ്മൾ ഞെട്ടലോടെയാണ് കണ്ടത്… തനിക്ക് നാടൻ വേഷങ്ങൾ മാത്രമല്ല ബോൾഡ് ആയ ഇത്തരം വേഷങ്ങളും ഇണങ്ങുമെന്ന് രമ്യ നമ്പീശൻ അതിലൂടെ മലയാളികൾക്ക് തെളിയിച്ചു കൊടുത്തു .

തമിഴിലും താരം കയ്യൊപ്പ് പതിപ്പിച്ചു… തമിഴിൽ വിജയ് സേതുപതിയുടെ ഒപ്പം നായികയായി രമ്യ നമ്പീശൻ തിളങ്ങി.. അങ്ങനെ തമിഴകത്തും നിരവധി ആരാധകരെ ഉണ്ടാക്കാൻ രമ്യ നമ്പീശന് സാധിച്ചു..

 

ഇൻസ്റ്റഗ്രാമിൽ എല്ലാം വളരെയധികം ആക്ടീവ് ആണ് രമ്യ.. തന്റെ നിരവധി ഫോട്ടോഷൂട്ടുകളും റീൽസുകളും താരം ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്യാറുണ്ട്… വൺ മില്യൻ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്..

 

താരം ഒടുവിലായി ഷെയർ ചെയ്തിരിക്കുന്ന റീൽസ് വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ആയിരിക്കുന്നത്… തന്റെ പുത്തൻ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് താരം റീൽസായി ഷെയർ ചെയ്തിരിക്കുന്നത് ഇളം പച്ച നിറത്തിലുള്ള സാരിയിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്… അമീൻ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്..

Leave a Comment

Your email address will not be published. Required fields are marked *