സെൽഫി ചോദിച്ചെത്തിയ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ..

സെൽഫി ചോദിച്ചെത്തിയ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ..

 

ആരാധകരോട് വളരെ സൗമ്യമായി പെരുമാറുന്ന വ്യക്തികളിൽ ഒരാളാണ് രൺബീർ കപൂർ എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ അതൊക്കെ വെറും നാടകമായിരുന്നു എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു യുവാവ് ഇദ്ദേഹത്തിൻറെ അടുത്ത് സെൽഫി ചോദിച്ചു വരികയാണ്. കുറച്ചുനേരം സെൽഫി എടുക്കുവാൻ വേണ്ടി റൺബീർ കപൂർ അവിടെ നിന്നു കൊടുക്കുന്നു. ഇദ്ദേഹം ചിരിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നത് എന്ന് വീഡിയോയിൽ വ്യക്തമാണ്.

പക്ഷേ പലതവണ ഫോട്ടോ എടുക്കാൻ ശ്രമിച്ചിട്ടും ഫോട്ടോ എടുക്കാൻ സാധിക്കാതെ ആരാധകൻ പിന്നെയും പിന്നെയും സെൽഫി എടുത്തു കൊണ്ടിരിക്കുകയാണ്. ഒടുവിൽ ക്ഷമ കെട്ട താരം ആരാധകന്റെ ഫോൺ ചോദിച്ചു വാങ്ങുന്നത് വീഡിയോയിൽ കാണാം. ഫോൺ കയ്യിൽ കിട്ടിയ ഉടനെ തന്നെ ഇദ്ദേഹം ഫോൺ പിന്നിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. താരത്തിന്റെ പ്രവർത്തി കണ്ട് അന്തം വിട്ടുനിൽക്കുന്ന ആരാധകനെ നമുക്ക് വീഡിയോയിൽ കാണാം.

 

പൊതുവേ ഇത്തരം വീഡിയോകൾക്ക് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് താരത്തിനെതിരെ വരിക. എന്നാൽ പതിവ് വിപരീതമായി ഇപ്പോൾ ആരാധകർ ഒരു വ്യത്യസ്ത തരത്തിലുള്ള കമൻറുകൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു പരസ്യ ചിത്രീകരണമാണ് എന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെടുന്നത്. എപ്പോഴും ആരാധകരോട് വളരെ സൗമ്യയായി പെരുമാറുന്ന വ്യക്തിയാണ് ഇദ്ദേഹം എന്നും ഇദ്ദേഹത്തിൽ നിന്നും ഈ പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല എന്നുമാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ക്യാമറയ്ക്ക് പ്രാധാന്യം നൽകിയുള്ള നിരവധി ഫോണുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് റൺബീർ കപൂർ എന്നതു മറന്നു പോകരുത്.

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് ബോളിവുഡ് താരം രൺബീർ കപൂർ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ രൺബീറിനെതിരെ വിമർശനം ഉയരുകയാണ്. എന്നാൽ ഇതൊരു മൊബൈൽ ഫോണിന്റെ പരസ്യ ഷൂട്ട് ആണത്രേ.

പരസ്യം വൈറലാകുന്നതിനു വേണ്ടി അണിയറക്കാർ തന്നെ പകര്‍ത്തിയ വിഡിയോ ആണിതെന്നും നെഗറ്റീവ് രീതിയിൽ ഈ വിഡിയോ പ്രമോട്ട് ചെയ്യാൻ ബോളിവുഡ് പിആർഓ ടീമിനെയും അണിയറ പ്രവർത്തകർ കൂട്ടുപിടിച്ചെന്നും റിപ്പോർട്ട്.

Leave a Comment

Your email address will not be published. Required fields are marked *