തന്റെ കഴിഞ്ഞ 2022 എന്ന വർഷത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ്
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്.. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിലൂടെ തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചു കൊണ്ട് ഒരുപാട് അവതാരകർക്ക് റോൾ മോഡൽ ആയി കൊണ്ട് എത്തിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്..
മലയാളം ഇംഗ്ലീഷ് കലർന്ന ചുവയിൽ സംസാരിച്ച് ഒരു പ്രത്യേക സ്റ്റൈൽ തന്നെ ക്രിയേറ്റ് ചെയ്ത് രഞ്ജിനി സ്റ്റാർ ആയി.. ഒരു അവതാരക എന്നാൽ എങ്ങനെ ആയിരിക്കണം എന്ന് പലർക്കും പഠിപ്പിച്ചു കൊടുത്ത പെൺകുട്ടി.. ഒരുപാട് പെൺകുട്ടികളെ ഈ മേഖലയിലേക്ക് വരണം എന്ന ലക്ഷ്യം പറയാതെ പറഞ്ഞു കൊടുത്ത വ്യക്തി..അങ്ങനെയങ്ങനെ രഞ്ജിനി ഹരിദാസിനെ കുറിച്ച് എണ്ണിയാലൊടുങ്ങാത്ത ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.. ആരൊക്കെ എങ്ങനെ ഒക്കെ ട്രോൾ ചെയ്താലും തളരാത്ത കരുത്തുറ്റ സ്ത്രീ.. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് രഞ്ജിനി.. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നതിൽ മുന്നിലാണ് താരം… താരത്തിന്റെ വിശേഷങ്ങൾക്ക് എല്ലാം നിമിഷങ്ങൾക്കകം തന്നെ ഒരുപാട് ആരാധകർ ലൈക്കും കമന്റ് മായി എത്താറുണ്ട്…
‘2022 എനിക്ക് ഭയങ്കരമായിരുന്നു. അത്ര നല്ല വര്‍ഷമായിരുന്നില്ല. ഗുമ്മിന് പറയാൻ മാത്രം ഒന്നുമില്ലായിരുന്നു. ആദ്യത്തെ ആറ് മാസം നല്ലതായിരുന്നു. പിന്നെ എന്തൊക്കെയോ പോലെ ആയിപ്പോയി. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഒറ്റയ്ക്കിരിക്കാനാണ് തോന്നിയത്. വീട്ടിലേക്ക് പോവാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നുന്നുണ്ടായിരുന്നില്ല,”ഡിപ്രഷനാണോ മിഡ് ലൈഫ് ക്രൈസിസാണോ എന്നൊക്കെ ചിന്തിച്ച് പോയി. ഒന്നും ചെയ്തില്ല, ഒന്നും നേടിയില്ലെന്നൊക്കെ ആയിരുന്നു തോന്നൽ. അതിൽ നിന്നൊരു മാറ്റം ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ടായിരുന്നു,’
‘2023 എല്ലാവര്‍ക്കും നല്ലൊരു വര്‍ഷമായി മാറുമെന്നാണ് പ്രതീക്ഷ. ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്. പുതുവര്‍ഷത്തിലെ ആദ്യ വര്‍ക്ക് ഷൂട്ട് ചെയ്യാമെന്ന് കരുതി. അങ്ങനെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. പൊതുവെ ഞാന്‍ വെള്ളം കുടിക്കുന്നത് കുറവാണ്, ഇത്തവണയെങ്കിലും കൃത്യമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കും,’
‘ചായയും കാപ്പിയുമൊക്കെ കുടിക്കാറുണ്ടെങ്കിലും വെള്ളം കുടിക്കാറില്ലായിരുന്നു. ഡെയ്‌ലി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്ന റെസല്യൂഷനുണ്ട്. ഇപ്പോള്‍ ഞാന്‍ ഡയറ്റിലാണ്,’
‘ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും അതൊന്നും അകത്തേക്ക് കടക്കാറില്ലായിരുന്നു. ഒരു പ്രശ്‌നവും ഇല്ലാത്തപ്പോഴും എനിക്ക് എനര്‍ജിയില്ലാത്ത അവസ്ഥയായിരുന്നു,’
‘കാരണമില്ലാതെ സങ്കടം വരുന്ന അവസ്ഥയായിരുന്നു. പ്രശ്‌നങ്ങളും സങ്കടങ്ങളുമെല്ലാം വന്നപ്പോഴും ഞാന്‍ കൂളായി നിന്നിരുന്നു. അതൊന്നും ഇല്ലാതെ തന്നെ സങ്കടം വരുന്ന അവസ്ഥയാണ്, അത് കണ്ടുപിടിച്ച് അതില്‍ നിന്നും മാറണം,’