താൻ ഒരിക്കലും സ്വവർഗ അനുരാഗികൾക്ക് എതിരല്ല..ഞാൻ അവരെ സപ്പോർട്ട് ചെയ്യുന്ന ആളാണ് രഞ്ജിനി ജോസ്..
മലയാളത്തിലെ അറിയപ്പെടുന്ന ഒരു ഗായികയാണ് രഞ്ജിനി ജോസ്..മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നട,ഹിന്ദി ഭാഷകളിൽ നിരവധി ഗാനങ്ങൾക്ക് രഞ്ജിനി പാടിയിട്ടുണ്ട്.. 20 വർഷത്തിലേറെ നീണ്ട കരിയറിൽ ഇരുനൂറിൽ അധികം സിനിമകളിൽ പാടിയ രഞ്ജിനി 2017 ൽ ബഷീറിന്റെ പ്രേമലേഖനം ഉൾപ്പെടെ ഒന്നിലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..
ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു രഞ്ജിനി ജോസ് ചെന്നൈയിലെ ജന്മസ്ഥലത്ത് നിന്ന് കൊച്ചിയിലേക്ക് മാറുന്നത്.. തന്റെ പതിനഞ്ചാം വയസ്സിൽ കരിയർ ആരംഭിക്കാൻ കഴിഞ്ഞത് താൻ ഭാഗ്യമായി കരുതുന്നു എന്ന് രഞ്ജിനി ജോസ് പറയുന്നു… റാം നായരെ വിവാഹം ചെയ്ത രഞ്ജിനി 2018 ലാണ് വിവാഹമോചനം നേടിയത്..
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് നാളുകളായി രഞ്ജിനി ജോസിനെതിരെ കടുത്ത അപവാദ പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.. രഞ്ജിനി ഇതിനെതിരെ പ്രതികരിച്ചതിനെത്തുടർന്ന് ചില തെറ്റിദ്ധാരണകൾ സമൂഹമാധ്യമങ്ങളിൽ കൂടെ ഉണ്ടാവുകയുണ്ടായി.. ഇപ്പോൾ അതിന് വിശദീകരണവുമായാണ് ഗായികയായ രഞ്ജിനി ജോസ് എത്തിയിരിക്കുന്നത്..
ലെസ്ബിയൻ ആണോ എന്ന് ചോദിച്ചവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഏതാനും ദിവസങ്ങൾക്കു മുമ്പ് രഞ്ജിനി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ LGBTQIA+ സമൂഹത്തിലെ ചിലർക്ക് മാനസിക വിഷമങ്ങൾ ഉണ്ടായെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ തെറ്റിദ്ധാരണകൾ നീക്കാൻ രഞ്ജിനി സ്വയം രംഗത്ത് വരുന്നത്..
എല്ലാവർക്കും ജീവിതത്തിൽ അവരവരുടെ ഇഷ്ടങ്ങളുണ്ട്..ഞാനൊരിക്കലും സ്വവർഗ അനുരാഗികൾക്ക് എതിരെയല്ല സംസാരിച്ചത്..എൽ ജി ബി ടി വിഭാഗത്തെ എപ്പോഴും പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ.. ഒരാണിനെയും പെണ്ണിനേയും ചേർത്ത് എന്നെക്കുറിച്ച് മോശമായി സംസാരിച്ചു കേട്ടപ്പോഴാണ് ഞാൻ പ്രതികരിച്ചത്. അപ്പോൾ ഉണ്ടായ ദേഷ്യത്തിൽ രൂക്ഷമായി സംസാരിക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കളിൽ സ്വവർഗ അനുരാഗികളായവർ ഉണ്ട്. അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ താൽപര്യങ്ങളാണ്. ഓരോരുത്തരും എന്തായിരിക്കുന്നുവോ അതേ രീതിയിൽ അവരെ അംഗീകരിക്കാറുണ്ട്. ഞാനൊരിക്കലും LGBTQ വിഭാഗത്തിന് എതിരെയുള്ള ആളല്ല ഞാൻ..മറിച്ച് അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെയാണ് പ്രതികരിച്ചത്.. രഞ്ജിനി ജോസ് വ്യക്തമാക്കി..
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വ്യാജ വാർത്തകളോട് പ്രതികരിച്ച് രഞ്ജിനി ജോസ് രംഗത്തെത്തിയത്. ഞാൻ സഹോദരിയെ പോലെ കാണുന്ന ഒരാളുടെ കൂടെയുള്ള ഫോട്ടോ കണ്ട് ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണെന്ന് ചിലർ വാർത്ത പ്രചരിപ്പിച്ചു.. ഞങ്ങൾ ലെസ്ബിയൻസാണ് എന്ന് പലരും ചോദിച്ചത്..രഞ്ജിനി പറഞ്ഞു..
ലെസ്ബിയൻ ആണോ എന്ന് ചോദിച്ചാൽ അത് അല്ലാത്തവർ പൊട്ടിത്തെറിച്ചു പോകും അത് സ്വാഭാവികമായ പ്രതികരണമാണ്. അതിലൊന്നും വലിയ കാര്യമില്ല എന്നാണ് ചിലർ ഇതിനെതിരെ കമന്റ് ചെയ്തത്..