സീക്രട്ട് ഏജന്റിനെ ഉണ്ണിമുകുന്ദൻ തെറി പറഞ്ഞ വിഷയത്തിൽ പ്രതികരിച്ച് നടൻ ബാല…
ഉണ്ണിമുകുന്ദന്റെതായി പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമ വളരെയധികം ചർച്ചാവിഷയം ആവുകയും വലിയ രീതിയിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുകയും ചെയ്തിരുന്നു ഒരുപാട് പേരുടെ ഫേവറേറ്റ് നടനായി ഉണ്ണിമുകുന്ദൻ മാറി.. എന്നാൽ ഇതിനു പിന്നാലെ നിരവധി വിവാദങ്ങളും ഉണ്ടായി ഉണ്ണി മുകുന്ദൻ എന്ന നടൻ അയ്യപ്പനെ വിറ്റ് കാശാക്കുകയായിരുന്നു എന്ന് ഒരു യൂട്യൂബറായ സീക്രട്ട് ഏജന്റ് വെളിപ്പെടുത്തിയപ്പോൾ ഉണ്ണിമുകുന്ദൻ ആ വ്യക്തിയെ നേരിട്ട് വിളിച്ച് തെറി പറയുന്ന ഒരു സംഭവം ഉണ്ടായി…
അതേസമയം തന്റെ പ്രതികരണം മോശമായ രീതിയിലാണെന്ന് സ്വയം മനസിലാക്കിയപ്പോൾ യുട്യൂബറെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞുയെന്നും നടൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണി മുകുന്ദൻ ഫോണിലൂടെ തെറി വിളിച്ചത്. യുട്യൂബറിന്റെ വീഡിയോയിലൂടെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു എന്നാരോപിച്ചുകൊണ്ടാണ് നടൻ ഫോണിലൂടെ തെറിവിളിച്ചത്…
ഉണ്ണി മുകുന്ദൻ തന്നെ തെറിവിളിക്കുന്ന ഫോൺ സംഭാഷണം യുട്യൂബർ തന്റെ യുട്യൂബ് പേജിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുറത്ത് വിട്ടു. ഇപ്പോഴിത വിഷയത്തിൽ നടൻ ബാല പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന പേരിൽ ബാല ഉണ്ണിയ്ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു…ആ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദം ഉണ്ണിയുടെ പേരിൽ വരുന്നത്. ബാല ഉണ്ണി മുകുന്ദൻ തെറി വിളിച്ച സംഭവത്തിൽ പ്രതികരിച്ച് പറഞ്ഞ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.
‘പനി പിടിച്ച് ഉറങ്ങുകയായിരുന്നു. ഉണ്ണി അമ്മയുടെ മെമ്പറാണ്. അമ്മയുടെ ഇലക്ടഡ് മെമ്പേഴ്സിൽ ഉണ്ണിയുണ്ട്. ഇപ്പോൾ നടക്കുന്ന വിവാദത്തിൽ അതുകൊണ്ട് തന്നെ അമ്മയുടെ ഭാരവാഹികൾ സംസാരിക്കുന്നതായിരിക്കും നല്ലത്. അടുത്തിടെ ഉണ്ണി ഒരു അഭിമുഖത്തിൽ പറഞ്ഞു ബാലയ്ക്ക് ഓക്കെയാണെങ്കിൽ ഒപ്പം അഭിനയിക്കുമെന്ന്.’..’ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സിനിമയുടെ കാര്യം വരുമ്പോൾ എല്ലാ സീനും പെർഫെക്ടായിരിക്കണം രാജമൗലി പടം പോലെ ഇരിക്കണം എന്ന ആവശ്യമില്ല. ചില മിസ്റ്റേക്സ് വരും. മീഡിയയും ഒരുപാട് കുത്തിപൊളിക്കാൻ പാടില്ല. അതിന് റിയാക്ഷനായി ഒരുപാട് ദേഷ്യപ്പെടാനും പാടില്ല.’
‘രണ്ടും ബാലൻസ്ഡായി പോകണം. നമ്മളെല്ലാം ഒരു ഫാമിലി അല്ലേ… മീഡിയ ഇല്ലെങ്കിൽ സിനിമാ നടന്മാരുണ്ടോ. സിനിമാ നടന്മാരില്ലെങ്കിൽ മീഡിയയുണ്ടോ. അതുകൊണ്ട് ഒരു ഫാമിലിയായി ട്രവൽ ചെയ്യുന്നത് എന്നും നല്ലതാണ്. അല്ലാതെ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എനിക്കും ഉണ്ണി മുകുന്ദനും ഒരുമിച്ച് പടം വന്നാൽ ഉറപ്പായും ഞാൻ അഭിനയിക്കും.’..’അത് പ്രൊഫഷനല്ലേ. പക്ഷെ കൺട്രോൾ മനുഷ്യർക്ക് നഷ്ടപ്പെടാൻ പാടില്ല. അത് പിന്നെ പ്രശ്നമാകും. മാളികപ്പുറം സിനിമ ഞാൻ കണ്ടില്ല. എന്താ… ഏതാന്ന് കണ്ടാൽ അല്ലേ പറയാൻ പറ്റു. കാണാതെ പറയാൻ പറ്റില്ലല്ലോ. എല്ലാവർക്കും എന്റെ ആശംസകൾ. പടങ്ങൾ ഓടട്ടെ.’