റിലീസിന് മുന്നേ പത്താൻ കെജിഎഫിന്റെ കളക്ഷൻ മറികടന്നു എന്ന് റിപ്പോർട്ട്…

റിലീസിന് മുന്നേ പത്താൻ കെജിഎഫിന്റെ കളക്ഷൻ മറികടന്നു എന്ന് റിപ്പോർട്ട്…

 

ബോളിവുഡിന്റെ കിംഗ് ഖാൻ എന്ന് അറിയപ്പെടുന്ന ആളാണ് ഷാരൂഖ് ഖാൻ. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് ബോളിവുഡിൽ സ്വന്തമായ ഒരു കിരീടം ഉണ്ടാക്കിയെടുത്ത അസാമാന്യമായ അഭിനേതാവ്, ഷാരുഖ്..ഏവരുടെയും ജനപ്രിയ താര ജോഡികളാണ് ഷാരൂഖാനും ഗൗരി ഖാനും. ഇവർക്കിടയിലെ പരസ്പര ബഹുമാനവും പ്രണയവും എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കാണാറുള്ളത്.. യാതൊരുവിധ വിവാദങ്ങളിലും പെടാതെ ഇപ്പോഴും ആ ഒരു പ്രണയം സൂക്ഷിക്കുന്നതിൽ ഇരുവരും മറ്റുള്ളവർക്ക് മാതൃകയാണ്..തന്റെ ജീവിതത്തിലെ പല വിജയങ്ങൾക്കും കൈത്താങ്ങായിട്ടുള്ളത് ഗൗരി ഖാൻ ആണെന്ന് ഷാരൂഖ് പല വേദികളിലും പറഞ്ഞിട്ടുണ്ട്. താൻ നേടിയ പല നേട്ടങ്ങൾക്കും ക്രെഡിറ്റ് ഗൗരിക്ക് കൂടിയാണ്.. ഷാരുഖിന്റെ നല്ല പാതി എന്നതിനപ്പുറം ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് ഗൗരി ഖാൻ..

ബോളിവുഡിലെ ബാദ്ഷാ യാണ് നമ്മുടെ സ്വന്തം ഷാരൂഖാൻ .ഷാരൂഖാനെ നമ്മൾ വിളിക്കുന്നത് srk എന്ന ചുരുക്കെഴുത്തിലൂടെയാണ്… അതുകൊണ്ട് ഈ ചുരുക്കെഴുത്ത് സ്വന്തം ആയി തുടങ്ങുന്ന ഒ ടി ടി പ്ലാറ്റ്ഫോമിന് നൽകിയിരിക്കുകയാണ് താരം ഇപ്പോൾ.. എസ് ആർ കെ പ്ലസ് എന്ന പേരിൽ ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന ഒ ടി ടി പ്ലാറ്റ്ഫോം, ബോളിവുഡിൽ നിന്ന് ഇതാദ്യമായാണ് ഒരു സൂപ്പർതാരം ഒ ടി ടി പ്ലാറ്റ്ഫോം ആയി എത്തുന്നത് എന്ന സവിശേഷതയിൽ തന്നെ വൻ ഹിറ്റായിരിക്കുകയാണ്…

ഷാരുഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം പത്താൻ ജനുവരി 25ന് തിയേറ്ററിൽ എത്തുകയാണ്. നാല് വർഷത്തെ ഇടവേളക്ക് ശേഷം കിങ് ഖാൻ തിരിച്ചു വരുന്ന ചിത്രം എന്ന നിലക്ക് വലിയ പ്രതീക്ഷയോടെ ആണ് സിനിമക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ റിപ്പോർട്ടുകൾ പോലും സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്…ഇപ്പോഴിതാ സിനിമയെ കുറിച്ച് എത്തുന്ന പുതിയ റിപ്പോർട്ട്‌ കേട്ട് ത്രില്ലടിച്ചു നിൽക്കുകയാണ് ഷാരുഖ് ആരാധകർ…റിലീസിന് മുന്നേ തന്നെ പത്താൻ കെജിഎഫിനെ മറികടന്നു എന്ന റിപ്പോർട്ട്‌ ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്…

ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ ‘കെജിഎഫ് 2’ വിന്റെ മുഴുവൻ കളക്ഷൻ തുകയെ മറികടന്നിരിക്കുകയാണ് ഷാരുഖ് ഖാന്റെ ‘പത്താൻ’.റിലീസിന് മുമ്പേ തന്നെ ചിത്രം ജർമ്മനിയിൽ നിന്ന് 1,50,000 യൂറോ കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്. ഇതോടെ യാഷിന്റെ ‘കെജിഎഫ് 2’വിന്റെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നു.കോയിമോയിയുടെ റിപ്പോർട്ട് അനുസരിച്ച് ‘കെജിഎഫ് 2’ ജർമ്മനിയിൽ 1,44,000 യൂറോ കളക്ഷൻ നേടിയിരുന്നു. എന്നാൽ പ്രീ ബുക്കിങ്ങിലൂടെ തന്നെ പത്താൻ 1,50,000 യൂറോ കളക്ഷൻ നേടിയതായിട്ടാണ് റിപ്പോർട്ട്‌.അതേസമയം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പത്താൻ . ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

Leave a Comment

Your email address will not be published. Required fields are marked *