വിവാഹശേഷം ഇതാദ്യമായി റെയ്ജനും ഭാര്യ ശിൽപ്പയും മനസ്സ് തുറക്കുന്നു.

വിവാഹശേഷം ഇതാദ്യമായി റെയ്ജനും ഭാര്യ ശിൽപ്പയും മനസ്സ് തുറക്കുന്നു.

 

മിനിസ്ക്രീൻ രംഗത്തെ എല്ലാവർക്കും പരിചിതമായ പേരാണ് റെയ്ജൻ. ആത്മസഖി, തിങ്കൾകലമാൻ തുടങ്ങിയ സീരിയലുകളിലൂടെയാണ് റെയ്ജൻ നമ്മൾ പ്രേക്ഷകർക്ക് വളരെയധികം പരിചിതമായത്. മിനിസ്ക്രീൻ രംഗത്തെ പൃഥ്വിരാജ് എന്നാണ് താരം അറിയപ്പെടുന്നത്. നിരവധി ഗോസിപ്പുകളും താരത്തെ ചുറ്റി പറ്റി നിലനിന്നിരുന്നു. നടിയായ അനുശ്രീയുടെ പേര് ചേർത്താണ് ഗോസിപ്പുകളിൽ റെയ്ജനെ നിറച്ചത്.. അനുശ്രീയുമായി പ്രണയത്തിലായിരുന്നു എന്നും വിവാഹം കഴിഞ്ഞു എന്നും ഹണിമൂണിന് പോയി എന്നുമൊക്കെ നിരവധി ഗോസിപ്പുകളാണ് ഉണ്ടായിട്ടുള്ളത് ഒരുപാട് പേരാണ് ഇത് ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു റിയാലിറ്റി ഷോയ്ക്ക് വന്നപ്പോൾ അവിടെ സെറ്റ് ചെയ്ത ഒരു ഗെയിം മാത്രമാണ് എന്ന് ഇരുവരും സമ്മതിച്ചതിന് ശേഷവും അത് വിശ്വസിക്കാതെ ഒരു കൂട്ടർ ഉണ്ട് എന്നുള്ളതാണ് സത്യം..

ഈയടുത്താണ് റെയ്ജന്റെയും ശില്പയുടെയും വിവാഹം കഴിയുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. വീട്ടുകാർക്ക് ആദ്യമൊക്കെ എതിർപ്പു ഉണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.. വളരെ ലളിതമായ വിവാഹ ചടങ്ങുകൾ ആയിരുന്നു ഇരുവരുടെയും വിവാഹത്തിന് ഉണ്ടായത്. വിവാഹ ശേഷമുള്ള ഫോട്ടോകൾ ഷെയർ ചെയ്തു കഴിഞ്ഞപ്പോൾ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ഗേൾഫ്രണ്ട് ആരതി പൊടിയുമായി സാമ്യമുണ്ട് എന്ന് ഒരുപാട് കമന്റുകൾ കണ്ടു..

വിവാഹത്തിന്റെ തിരക്കിലൊക്കെ ആയ കാരണം ഫോൺ നോക്കാറില്ലായിരുന്നു ശില്പ. അതിനൊക്കെ ശേഷമാണ് ഇത്തരത്തിലുള്ള കമന്റ് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ആരാണ് ഈ ആരതി പൊടി എന്ന് ശിൽപയ്ക്ക് മനസ്സിലായില്ല. റെയ്ജനോട് ചോദിക്കുകയായിരുന്നു ആരാണ് കക്ഷി എന്ന്. പിന്നീട് ആലോചിച്ചു അങ്ങനെ സാമ്യം ഒന്നുമില്ലല്ലോ എന്ന്.. പുള്ളിക്കാരി ആണെങ്കിൽ വളരെ മെലിഞ്ഞിട്ടാണ് ഉള്ളത്. ചിലപ്പോൾ മുഖത്തിന്റെ ഷേപ്പ് നോക്കിയായിരിക്കും അങ്ങനെ ആൾക്കാർ പറയുന്നത്. കണ്ണാടിയിൽ പോയി നോക്കി എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന്.

 

റേയ്ജന്റെയും ശില്പയുടെയും ആർഭാടങ്ങളൊന്നും ഇല്ലാത്ത വളരെ സിമ്പിൾ ആയ വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ മൊത്തം വൈറലായിരുന്നു. നിരവധി പേരാണ് റേയ്ജനും ശിൽപ്പക്കും ആശംസകൾ അറിയിച്ച് എത്തിയത്..

അഭിമുഖങ്ങൾക്കൊന്നും കൂടെ വരില്ല, ഒറ്റയ്ക്ക് പോയാൽ മതിയെന്നാണ് ശില്പ ആദ്യം റേയ്ജനോട് പറഞ്ഞത്.. സെലിബ്രിറ്റിയെ കല്യാണം കഴിച്ചതിനുള്ള ബുദ്ധിമുട്ട് അറിയുന്നത് ഇപ്പോഴാണെന്ന് ശില്പ പറഞ്ഞു. കുക്കിംഗ്‌ വളരെ ഇഷ്ടമുള്ള ആളാണ് ശില്പ. ബിരിയാണി ഒക്കെ ഉണ്ടാക്കാറുണ്ട്. ചേട്ടൻ നല്ല കെയറിംഗ് ആണ്, ലവബിളാണ്, എല്ലാ സിറ്റുവേഷനും മനസ്സിലാക്കി നിൽക്കുന്ന ആളാണ് എന്നാണ് റെയ്ജനെ കുറിച്ച് ശില്പ പറയുന്നത്

Leave a Comment

Your email address will not be published.