Latest News

ലോക് ഡൗണില്‍ ഫോട്ടോസീരീസുമായി റിമ

ലോക് ഡൗണില്‍ ഫോട്ടോസീരീസുമായി റിമ

ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് റിമ കല്ലിങ്കല്‍. തുടര്‍ന്ന് നായികയായും സഹനടിയായുമൊക്കെയാണ് റിമ കല്ലിങ്കല്‍ മോളിവുഡില്‍ തിളങ്ങിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്.

ലോക് ഡൗണ്‍ സമയം ആഷിക്ക് അബു എടുത്ത തന്റെ ചിത്രങ്ങളാണ് റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ലൈക്കും കമന്‌റുകളുമായി ആരാധകരും എത്തിയിരുന്നു. നടിയുടെ ചിത്രങ്ങള്‍ കണ്ട് ലോക് ഡൗണില്‍ റിമ കൂടുതല്‍ സുന്ദരിയായോ എന്നാണ് ആരാധകരുടെ ചോദ്യം.

ഞങ്ങളുടെ ലോക് ഡൗണ്‍ സീരിസ് എന്ന അടിക്കുറിപ്പോടെയാണ് റിമ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ആഷിക്ക് അബുവും റിമയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. റിമയുടെ സൗന്ദര്യത്തെയും ആഷിക്കിന്റെ ഫോട്ടോഗ്രാഫിയെയും പുകഴ്ത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മുന്‍പ് ലോക് ഡൗണ്‍ കാലത്ത് തന്റെ പഴയ യാത്രാ ചിത്രങ്ങളും റിമ കല്ലിങ്കല്‍ പങ്കുവെച്ചിരുന്നു.

 

View this post on Instagram

 

Our #lockdown series. @aashiqabu ❤️

A post shared by Rima Kallingal (@rimakallingal) on

Tags
Show More

Related Articles

Back to top button
Close