ബോളിവുഡിലെ പ്രിയങ്ക ചോപ്രയെ പോലെ വസ്ത്രങ്ങളണിഞ്ഞു റിമ കല്ലിങ്ങൽ..

ബോളിവുഡിലെ പ്രിയങ്ക ചോപ്രയെ പോലെ വസ്ത്രങ്ങളണിഞ്ഞു റിമ കല്ലിങ്ങൽ..

 

ഋതു എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ആളാണ് റിമ കല്ലിങ്ങൽ.. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ഒരുപറ്റം ആരാധകരെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞ നടി.. താരത്തിന്റെ നൃത്തരംഗങ്ങൾക്കു തന്നെ നിരവധി ആളുകൾ ആണ് ആരാധകരായി ഉള്ളത്.. നൃത്തരംഗത്ത് ചുവടുറപ്പിച്ച് അഭിനയ മേഖലയിൽ സജീവമായ റിമ കല്ലിങ്കൽ വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനായ ആഷിക് അബുവിനെയാണ്..

ബിഗ് സ്ക്രീനിൽ ശക്തമായ നിരവധി സ്ത്രീകഥാപാത്രങ്ങളെ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം അതുവരെയുള്ള സിനിമകളിൽ കണ്ടുവരുന്ന സ്ഥിരം നായികമാരിൽ നിന്നും വിഭിന്നമായ നായികയെ ആണ് അവതരിപ്പിച്ചത് .. ടെസ എന്ന കഥാപാത്രവും എല്ലാകാലത്തും മലയാളികൾ ഓർത്തിരിക്കുന്ന കഥാപാത്രം ആണ്…ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബു തന്നെയാണ്.. കൊച്ചിയിൽ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ ഉള്ള വ്യക്തിയാണ് റിമാ കല്ലിങ്കൽ.

 

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ റിമ കല്ലിങ്ങൽ സ്ത്രീകളുടെ ഉന്നമനത്തിനായി പല പരിപാടികളിലും മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്.. സിനിമ ഇടം എന്നാൽ സ്ത്രീകൾ വളരെയധികം ചവിട്ടി മെതിക്കപ്പെടുന്ന സ്ഥലമാണ്.. ഈ ഇടത്തിലെ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്താറുള്ള വ്യക്തിയാണ് റിമാകല്ലിങ്കൽ.. കൊച്ചിയിൽ നടിയെ പീഡിപ്പിച്ച സംഭവത്തിൽ നടിക്ക് പൂർണ പിന്തുണയുമായി നടിക്ക് ഒപ്പം നിൽക്കുകയും ഡബ്ല്യുസിസി എന്ന, സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയിൽ ഭാഗമാകുകയും, അതിന് മുന്നിൽ നിന്നു പ്രവർത്തിക്കുകയും ചെയ്ത റിമാകല്ലിങ്കൽ സിനിമാരംഗത്തുനിന്ന് തന്നെ പലരുടേയും പേടിസ്വപ്നമായി..

 

വളരെയധികം യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന താരം തന്റെ ഭർത്താവുമൊത്ത് ഉള്ള യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.. സോഷ്യൽ മീഡിയയിൽ സജീവമായ റിമയുടെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്… ഫാഷൻ ട്രെണ്ടിന്റെ പുതിയ തലങ്ങൾ കീഴടക്കി കൊണ്ടാണ് റിമ പുതിയ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.. ചിത്രശലഭങ്ങളെ പോലെ വളരെ വലിയ സ്ലീവുകൾ ആണ് താരം ധരിച്ചിരിക്കുന്ന ഔട്ട്‌ഫിറ്റിനുള്ളത്.. ഫോട്ടോയിലെ ഹൈലൈറ്റ് തന്നെ റിമയുടെ ഔട്ട്‌ഫിറ്റ് തന്നെയാണ്.. ബലൂൺ പോലെ വലുപ്പമുള്ള 2 കൈകളാണ് ഔട്ട്‌ഫിറ്റിന്..

അതേസമയം ബോളിവുഡിൽ പ്രിയങ്ക ചോപ്രയെ പോലെയുള്ള ഡ്രസ്സിങ് ആണല്ലോ എന്ന് ചിലർ കമന്റ് ചെയ്തിരിക്കുന്നു.. ചിത്രം പങ്കുവെച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ ഈ ചിത്രം ട്രെൻഡിംഗ് ആയിട്ടുണ്ട്..നിരവധിപേർ ഈ ഫോട്ടോയ്ക്ക് ലൈക്കും ഷെയറും ആയി എത്തി… സിതാര കൃഷ്ണകുമാർ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരും അഭിനന്ദനങ്ങൾ കമന്റ് ചെയ്തിട്ടുണ്ട് .ഇതാരാണ് ഗ്രീക്ക് ദേവത ആണോ എന്നാണ് ചിലർ ചിത്രത്തിന് നൽകിയ കമന്റ്..

Leave a Comment

Your email address will not be published.