തന്റെ മമ്മിയും ഒത്ത് ജയ്പൂർ പോയ വിശേഷങ്ങൾ ഷെയർ ചെയ്തു റിമി ടോമി..
ഗായികമാരിൽ ഇത്രയധികം എനർജറ്റിക്കായ ഒരു ഗായിക റിമി ടോമി അല്ലാതെ വേറെ ഉണ്ടോ എന്ന് നമ്മൾ ഏവർക്കും സംശയമാണ്…സ്റ്റേജ് പെർഫോമൻസ് അത്രയും അപാരമാണ്.. പാടാൻ മാത്രമല്ല അവതരണ ശൈലിയിലും താരം ഇതിനോടകം കഴിവ് തെളിയിച്ചിട്ടുണ്ട് . വർഷങ്ങളായി ഈ മേഖലയിൽ ഇത്രയും കാലം തുടരുന്നു എന്നത് തന്നെ വളരെ പ്രശംസനീയമായ കാര്യമാണ്… അതുപോലെ തന്നെ ഇപ്പോൾ താരം അറിയപ്പെടുന്നത് ഗംഭീര ട്രാൻസ്ഫർമേഷൻ നടത്തിയ ഒരു വ്യക്തി എന്ന നിലയിൽ കൂടിയാണ്. മറ്റുള്ളവർക്ക് തടി കുറയ്ക്കുന്നതിനുള്ള ഒരു ഇൻസ്പിരേഷൻ ആയി പലപ്പോഴും റിമിടോമിയെ പറയാറുണ്ട്..
ഏയ്ഞ്ചൽ വോയ്‌സ് എന്ന പ്രശസ്ത ട്രൂപ്പിലൂടെ ഗായികയായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്. എയ്ഞ്ചൽ വോയ്‌സുമായുള്ള ഒരു ഷോയ്ക്കിടെയാണ് മിമിക്രി ആർട്ടിസ്റ്റും സംഗീതസംവിധായകനും ഗാനരചയിതാവുമായ നാദിർഷ അവളെ കണ്ടതും മീശ മാധവൻ ചലച്ചിത്ര സംവിധായകൻ ലാൽ ജോസിനും ചലച്ചിത്ര സംഗീതസംവിധായകൻ വിദ്യാസാഗറിനും ശുപാർശ ചെയ്തത് . അവളുടെ ആലാപന ജീവിതം കുതിച്ചുയരുന്നത് അവിടെ നിന്നാണ്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ റിമി യാത്രകളും ഒരുപാട് ഇഷ്ടമുള്ള ആളാണ്..താരം എപ്പോഴും യാത്രയ്ക്ക് കൂടെ കൂട്ടുന്നത് സഹോദരൻ റിങ്കു ടോമിയെ ആണ്. എന്തുകൊണ്ടാണ് അമ്മയെ യാത്രകളിൽ കൂടെ കൂട്ടാത്തത് എന്ന് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്. അമ്മയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നു വരെ ചില ആളുകൾ ചോദിക്കാറുണ്ട്. ഇപ്പോൾ ഇതിനെല്ലാം ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് റിമി ടോമി. താരം പങ്കുവെച്ച് ഏറ്റവും പുതിയ വീഡിയോയിലാണ് താരം ഈ കാര്യം അറിയിച്ചിരിക്കുന്നത്.“മമ്മി അധികം യാത്രകൾ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ട്രിപ്പ് പോകുമ്പോൾ മമ്മിയെയും കൂട്ടാം എന്ന് കരുതി. അങ്ങനെയാണ് ക്രിസ്മസ് ന്യൂയർ സമയത്ത് ഞങ്ങൾ ഒരുമിച്ച് ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ഇത് മമ്മിക്ക് ഒരുപാട് ഇഷ്ടമുള്ള സീസൺ ആണ്. മമ്മി ശരിക്കും ഹാപ്പിയായിരുന്നു. യാത്രകൾ നല്ല രീതിയിൽ മമ്മി ആസ്വദിക്കുന്നുണ്ട്” – റിമി ടോമി പറയുന്നു.
“ഒരുപാട് ദൂരേക്ക് പോകുവാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് മമ്മി. അതുകൊണ്ടാണ് ഇത്തവണ ജയ്പൂർ. ഞാൻ മുമ്പ് പോയിട്ടുള്ള സ്ഥലമാണ് ജയ്പൂർ. പക്ഷേ മമ്മിയെയും കൂടെ കൂട്ടാം എന്നു കരുതി” – റിമി ടോമി പറയുന്നു. അതേസമയം വളരെ മികച്ച കമൻറുകൾ ആണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. മകൾക്ക് ഇത്രയും എനർജി എവിടെ നിന്നും കിട്ടി എന്ന് അമ്മയെ കണ്ടപ്പോൾ മനസ്സിലായി എന്നാണ് പ്രേക്ഷകർ പറയുന്നത്.അതേസമയം അമ്മ ഇപ്പോഴും നല്ല ചെറുപ്പമാണല്ലോ എന്നും സാരിയിൽ അമ്മ വളരെ സുന്ദരിയായിട്ടുണ്ട് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. അതേസമയം എല്ലാവർക്കും ഒരു പരാതി കൂടി പറയുവാനുണ്ട്. ഈ വീഡിയോയിൽ എന്താണ് റിമി ടോമി പാട്ട് ഒന്നും പാടാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ക്രിസ്മസ് സീസൺ ആയതുകൊണ്ട് ഒരു ക്രിസ്മസ് ഗാനം കൂടി പാടിയിരുന്നുവെങ്കിൽ വൈബ് കൂടിയേനെ എന്നാണ് പ്രേക്ഷകർ പറയുന്നത്.