Health

തടിച്ചുരുണ്ടിരുന്ന ഞാൻ ഇപ്പോൾ 52 കിലോ ആയി, വെയിറ്റ് കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി റിമി ടോമി

മലയാളികളുടെ പ്രിയ ഗായക റിമി ടോമി ഇപ്പോൾ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ടിക് ടോക്കിലും ഇൻസ്റ്റാ​ഗ്രാമിലും യൂട്യൂബിലും ഇപ്പോൾ താരം സജീവമാണ്. ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകര്‍ക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആ രഹസ്യം റിമി പരസ്യമാക്കിയത്. ‌2002 ലാണ് ഞാന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്. ഇപ്പോള്‍ വയസും പ്രായവുമൊക്കെ ആയി. അപ്പോഴാണ് കൂടുതല്‍ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ആദ്യമൊന്നും ഞാന്‍ ഡയറ്റ് നോക്കുകയോ ശരീരഭാരം എത്രയുണ്ടെന്നോ നോക്കാറില്ലായിരുന്നു. 2012 ന് ശേഷമാണ് താന്‍ അതെല്ലാം ശ്രദ്ധിച്ച് തുടങ്ങിയത്. ഏത് ഫീല്‍ഡിലുള്ളവരാണെങ്കിലും ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് റിമി പറയുന്നത്.

പച്ചവെള്ളം കുടിച്ചാലും ശരീരം വണ്ണം വെക്കുന്നതാണ് തന്റെ പ്രകൃതം. എന്നാലിപ്പോള്‍ എന്റെ പൊക്കത്തിന് അനുസരിച്ച് 52 കിലോ ആണ് ശരീരഭാരം. അതിന് നന്ദി പറയുന്നത് ട്രെയിനര്‍ക്ക് ആണ്. ലോക്ഡൗണ്‍ ആണെങ്കിലും ഫോണിലൂടെ തനിക്ക് നിര്‍ദ്ദേശങ്ങള്‍ കിട്ടിയിട്ടാണ് ചെയ്യുന്നതെന്നും റിമി കൂട്ടിചേർത്തു.

Show More
Back to top button
Close