രശ്മിക മന്ദാനയെ പരോക്ഷമായി ട്രോളി സംവിധായകൻ റിഷബ് ഷെട്ടി..

രശ്മിക മന്ദാനയെ പരോക്ഷമായി ട്രോളി സംവിധായകൻ റിഷബ് ഷെട്ടി..

 

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായിക നടിയാണ് രശ്മിക മന്ദാന.. മോഡലിംഗിലൂടെ രംഗത്ത്‌ വന്ന രശ്മിക 2016 ൽ കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യിലൂടെ അഭിനയ രംഗത്ത്‌ എത്തി .2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. പിന്നീട് 2018ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ ഗീത ഗോവിന്ദം എന്ന റോംകോം ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ഒന്നായി ഈ ചിത്രം മാറി. അത് അവർക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്മ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് രശ്മിക മന്ദാന.

റിഷഭ് ഷട്ടി സംവിധാനം ചെയ്ത കിറുക്ക് പാർട്ടിയിലൂടെയാണ് രശ്മിക അഭിനയജീവിതം തുടങ്ങുന്നത്.. കാന്താരയാണ് റിഷഭ് ഷെട്ടിയുടെ അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം.. താരം തന്നെ സംവിധാനം ചെയ്തു അഭിനയിച്ച ഈ ചിത്രം ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ ചിത്രമായിരുന്നു..

ഇപ്പോൾ റിഷഭ് ഷെട്ടി നൽകിയ ഒരു അഭിമുഖത്തിനിടയിൽ നടി രശ്മിക മന്ദനയെ പരോക്ഷമായി ട്രോളിക്കൊണ്ട് സംസാരിച്ചതാണ് വാർത്തകളിൽ ഇടം നേടുന്നത്…രഷ്മികയുടെ പേര് പറയാതെ തന്നെ അവരെ ഇഷ്ടമില്ല എന്നാണ് അറിയിച്ചിരിക്കുന്നത്..

 

അഭിമുഖത്തിനിടയിൽ രശ്മിക മന്ദാന, കീർത്തി സുരേഷ്, സായി പല്ലവി, സാമന്ത എന്നീ നടിമാരിൽ ആർക്കു ഒപ്പമാണ് ഇനി അഭിനയിക്കാൻ താല്പര്യമുള്ളത് എന്നായിരുന്നു അവതാരകൻ ചോദിച്ചത്.. ഈ ചോദ്യത്തിന് സ്ക്രിപ്റ്റ് പൂർത്തിയായതിനുശേഷം ആയിരിക്കും ആരാണ് അഭിനയിക്കുന്നത് എന്ന് താൻ തീരുമാനിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞു.. പുതുമുഖങ്ങൾക്ക് ആയിരിക്കും എപ്പോഴും മുൻഗണന കൊടുക്കുക എന്നും താരം പറഞ്ഞു.. കാരണം അവർക്ക് മുന്നിൽ വേറെ തടസ്സങ്ങൾ ഒന്നും കാണില്ല..നിങ്ങൾ പറഞ്ഞതിൽ ഈ ടൈപ്പ് നടിയെ എന്നു പറഞ്ഞുകൊണ്ട് കൈകൊണ്ട് ഇൻവെർട്ടഡ് കോമ ആക്ഷൻ കാണിക്കുന്നു.. എന്നിട്ട് എനിക്ക് ഇഷ്ടമല്ല എന്നും താരം പറഞ്ഞു.. സാമന്തയുടെയും സായിപ്പല്ലവിയുടെയും അഭിനയം ഇഷ്ടമാണ്.. നിലവിൽ ഉള്ളതിൽ മികച്ച നടിമാരാണ് ഇവരെന്നും റിഷഭ് അഭിപ്രായപ്പെട്ടു..

സാമന്തയ്ക്ക് മയോസൈറ്റിസ് ആണല്ലോ എന്ന് അവതാരകൻ പറഞ്ഞപ്പോൾ അവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ദൈവാനുഗ്രഹത്താൽ നല്ലതുമാത്രം സംഭവിക്കട്ടെ എന്നും പ്രേക്ഷകർ അവരെ ഇഷ്ടപ്പെടുന്നുണ്ട് എന്നും റിഷഭ് കൂട്ടിച്ചേർത്തു..

Leave a Comment

Your email address will not be published. Required fields are marked *