ഒളിപ്പിച്ചു വെച്ച പ്രണയ കഥ തുറന്ന് പറഞ്ഞു റിയാസ് ഖാൻ…തുടക്കത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു

ഒരു പക്ഷെ വില്ലൻ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തം ആക്കിയ താരമാണ് റിയാസ് ഖാൻ. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ ശരീരവും മസിലും തന്നെയാണ്. മോഹൻലാൽ നായകനായ ഹിറ്റ് സിനിമ ബാലേട്ടനിൽ കൂടിയാണ് താരം മലയാളത്തിൽ അരങ്ങേറിയത്. അതിന് ശേഷം നിരവധി സിനിമയിൽ ആണ് താരം അഭിനയിച്ചു കഴിവ് തെളിയിച്ചത്.

പിന്നീട് നിരവധി സിനിമയിൽ ആണ് താരം വില്ലൻ കഥാപാത്രങ്ങൾ ചെയ്തത്. തമിഴിലും മലയാളത്തിലും ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെ താരം വില്ലൻ ആയി അഭിനയിച്ചിട്ടുണ്ട്.പഴയ സൗന്ദര്യവും കാത്തുസൂഷിക്കുന്ന അപൂർവം ചില താരങ്ങളിൽ താരവും ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പ്രണയ കഥ. . തമിഴിലിൽ അറിയപ്പെടുന്ന ഒരു താരത്തെ ആണ് റിയാസ് ഖാൻ വിവാഹം കഴിച്ചത്.

ഇപ്പോൾ ഇവരുടെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. അനിയത്തിയുടെ കുട്ടുകാരിയെ ആണ് താരം പ്രണയിച്ചത് എന്നാൽ വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് ഒളിച്ചോടിയാണ് വിവാഹം കഴിച്ചത് എന്നും താരം വെളിപ്പെടുത്തി. ആരോടും പറയാതെയാണ് ഒളിച്ചോടിയത്. പിന്നീടാണ് ഇരുവരും വിവാഹതിരായി എന്ന് രണ്ടുപേരുടെയും വീട്ടുകാർ അറിയുന്നത്. വിവാഹത്തിന് ശേഷം ആണ് ജീവിതത്തെ കുറിച്ച് അലോയിച്ചത്. ആ സമയത്ത് രണ്ട് പേരും സിനിമയിൽ ഇല്ലായിരുന്നു. ഒരു പാട് ദുരിതങ്ങളിൽ നിന്നാണ് എന്നീ കാണുന്ന നിലയിലേക്ക് എത്തിയത്.

ജീവിതം ബുദ്ധിമുട്ടിയപ്പോൾ ആണ് കേബിൾ ടി വി നടത്തിയത്. അങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പിനീടാണ് രണ്ടുപേരും സിനിമയിൽ സജീവം ആയതെന്നും പതിയെ ദുരിതങ്ങൾ മാറിയെന്നും താരം പറഞ്ഞു അതുകൊണ്ട് തന്നെ എന്നും വന്ന വഴി ഓർത്തിരിക്കുന്നുണ്ടെന്നും റിയാസ് ഖാൻ വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ ഇന്നും ലാളിതമായ ജീവിതം നയിക്കുകയാണ്.വിവാഹം കഴിഞ്ഞ് 29 വർഷം ആയെന്നും താരം വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. താരത്തിന്റെ വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Leave a Comment

Your email address will not be published. Required fields are marked *