ആർ ജെ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്റെ കരഞ്ഞുകൊണ്ടുള്ള ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ…

ആർ ജെ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്റെ കരഞ്ഞുകൊണ്ടുള്ള ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ…

 

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകരിൽ ഒരാളാണ് നടനും റേഡിയോ ജോക്കിയും സീരിയൽ താരവും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയായ മിഥുൻ രമേശ്.

സിനിമയിൽ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്.

ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചുകൊണ്ടാണ് മിഥുൻ രമേശ് തന്റെ കരിയറിന് തുടക്കമിടുന്നത്. ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- ലൂടെയാണ് മിഥുൻ സിനിമാഭിനയത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.

ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നിട് തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ എത്തിയിരുന്നു.

സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയിരുന്നു.  കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, വെട്ടം, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ജിമ്മി ഈ വീടിന്റെ ഐശ്വര്യം.

അതിനിടയിൽ   മിഥുന്‍ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയ്യടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എ ഇ സന്ദര്‍ശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു. അതിനുശേഷമാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്. സ്വതസിദ്ധമായ അവതരണശൈലിയാല്‍ കുറഞ്ഞ സമയംകൊണ്ട് മിഥുന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകനായി മാറി.കോമഡി ഉത്സവത്തിന് പിന്നാലെ ബഡായി ബംഗ്ലാവിന്റെ അവതാരകനായും മിഥുന്‍ രമേഷ് എത്തിയിരുന്നു.നിലവില്‍ ദുബായിലാണ് കുടുംബവുമൊത്ത് നടന്‍ സ്ഥിര താമസമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്.

നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. .

.

നർത്തകിയും അഭിനേത്രിയുമായ ലക്ഷ്മി മേനോനാണ് മിഥുൻ രമേശിന്റെ ഭാര്യ.പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തൻവി എന്നൊരു മകളും ഈ ദമ്പതിമാർക്ക് ഉണ്ട്.ടിക് ടോക് വീഡിയോകളിലൂടെയും വ്‌ളോഗിംങ്ങിലൂടേയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും മിഥുനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

വളരെ രസകരമായ കോമഡി വീഡിയോകളാണ് മിഥുനും ഭാര്യ ലക്ഷ്മിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്.

 

പതിവ് യൂട്യൂബർമാരുടെ രീതിയിൽ നിന്നും വ്യത്യസ്തമായാണ് ലക്ഷ്മി മേനോൻ വീഡിയോകൾ പോസ്റ്റ് ചെയ്യാറുള്ളത്.. സ്വന്തമായി തയ്യാറാക്കുന്ന കണ്ടൻഡ് ആണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ ഏറെയും പങ്കുവയ്ക്കാറുള്ളത്..ഇടയ്ക്കൊക്കെ ലക്ഷ്മിയുടെ വീഡിയോകളിൽ ഭർത്താവായ മിഥുനും എത്താറുണ്ട്..

 

ഇപ്പോഴിതാ മിഥുന്റെ ഭാര്യ ലക്ഷ്മി കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ഒരു ഷോട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..വർഷങ്ങൾക്കു മുമ്പ് ദത്തെടുത്ത ഒരു ആൺകുട്ടിയെ കുറിച്ചാണ് ലക്ഷ്മി വീഡിയോയിൽ പറയുന്നത്. മകൾ ജനിക്കും മുമ്പ് ആൺകുട്ടിയെ ദത്തെടുത്തുവെന്നും എന്നാൽ അവൻ നീ എന്റെ അമ്മയല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു എന്നും ആണ് ലക്ഷ്മി വീഡിയോയിൽ പറയുന്നത്.. പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ നമുക്ക് ഒപ്പം വീട്ടിൽ നിൽക്കുമ്പോൾ അവന്റെ തെറ്റ് തിരുത്തി കൊടുക്കാൻ ശ്രമിച്ചാൽ അത് അങ്ങനെയല്ല മോനെ ഇങ്ങനെ ചെയ്യു എന്നൊക്കെ പറഞ്ഞാൽ നീ എന്റെ അമ്മയല്ല എന്നെ പഠിപ്പിക്കാൻ വരണ്ട എന്നൊക്കെ പറയും.. ഒരു രക്ഷയുമില്ല. ഈ കുട്ടിയുടെ ബയോളജിക്കൽ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു.. തിരിച്ചെടുക്കാൻ പറ്റുമോ എന്നുവരെ ചോദിച്ചു. കാരണം വീട്ടിൽ നിർത്താൻ ഒരു രക്ഷയും ഇല്ലെന്നും പറഞ്ഞു. അപ്പോൾ അവിടുന്ന് വന്ന മറുപടി പറ്റില്ലെന്ന് ആയിരുന്നു.. നീ കല്യാണം കഴിക്കും മുമ്പ് ആലോചിക്കണമെന്നും പറഞ്ഞു. ലക്ഷ്മി മേനോൻ വീഡിയോയിൽ കൂടി തന്റെ ഭർത്താവ് മിഥുനെ കളിയാക്കിയുള്ള വീഡിയോയിൽ വ്യക്തമാക്കി.. ലക്ഷ്മിയുടെ ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെയാണ് വൈറൽ ആയത്..

Leave a Comment

Your email address will not be published. Required fields are marked *