ഏറ്റവും കൂടുതൽ സെൽഫികൾ ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡ് സ്വന്തമാക്കി ഡോ റോബിൻ…..

ഏറ്റവും കൂടുതൽ സെൽഫികൾ ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡ് സ്വന്തമാക്കി ഡോ റോബിൻ…..

 

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ.ബിഗ്ബോസിലെ മത്സരാർത്ഥികൾക്ക് പുറത്ത് ആരാധകരും ആർമിയും ഒക്കെ ഉണ്ടെങ്കിലും ചില മത്സരാർത്ഥികളുടെ ആരാധകർ അവർക്ക് നൽകുന്ന പിന്തുണ അത്ര തന്നെ വലുതാണ്. അത്തരത്തിലൊരു മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ,

ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഡോക്ടർറോബിന് ബിഗ് ബോസ് ഷോയിൽ എത്തിയതോടെ പുറത്ത് വലിയ ഒരുകൂട്ടം വലിയൊരു ആരാധകവൃന്ദത്തെ തന്ന സ്വന്തമാക്കാൻ കഴിഞ്ഞു.

ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും റോബിന്റെ പേര് ഇപ്പോഴും ട്രെന്‍ഡിങാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഓരോ വീഡിയോയും ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. സാധാരണ ബിഗ് ബോസ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടാല്‍ മല്‍സരാര്‍ഥികളുടെ ആരവം നിലയ്‌ക്കേണ്ടതാണ്. എന്നാല്‍ റോബിന്റെ കാര്യത്തില്‍ എല്ലാം തിരുത്തിക്കുറിക്കുകയാണ്

ബിഗ് ബോസ് ഹൗസിലേക്ക് പോകും മുമ്പ് അമ്പതിനായിരം ഫോളോവേഴ്സാണ് താരത്തിന് ഉണ്ടായിരുന്നത്. സീസൺ ഫോർ അവസാനിച്ചതോടെ അത് പത്ത് ലക്ഷമായി ഉയരുകയായിരുന്നു. റോബിന്റെ ജീവിതത്തിൽ ബി​ഗ് ബോസ് എല്ലാം കൊണ്ടും വലിയൊരു വഴിത്തിരിവ്‌ ആണ്. റോബിന്റേതായി നിരവധി അഭിമുഖങ്ങളാണ് ഇതിനകം വന്നിട്ടുള്ളത്. കൂടാതെ ഉദ്ഘാടന ചടങ്ങുകള്‍ വേറെ.

ആരാധകരുമായി സംവദിക്കാന്‍ റോബിന്‍ തയ്യാറാണ് എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഓരോ വ്യക്തിയോടും എത്ര തിരക്കിനിടയിലും സംസാരിക്കാന്‍ സമയം കണ്ടെത്തുന്നതും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും റോബിന്റെ പതിവ് രീതിയാണ്

 

പ്രശസ്ത മോട്ടിവേഷൽ സ്പീക്കറും, ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജിജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ.സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. മച്ചാനുള്ളത് ചുറ്റിലും നടക്കുന്ന സംഭവങ്ങളുമൊക്കെ കോർത്തിണക്കി റോബിൻ അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആരാധകരായുള്ളത് തന്റെ ഓരോ വിശേഷങ്ങളുംഡോ. മച്ചാൻ

എന്നാണ് റോബിൻ അറിയപ്പെടുന്നത്.

ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം

ഫോളോവേഴ്സാണ് ഡോ. ആരാധകർക്കായി ഡോക്ടർ പങ്കു വയ്ക്കാറുണ്ട്.ഷോയിൽ നിന്ന്

ഇറങ്ങിയതോടെ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ്

ഇപ്പോൾ താരം തനിക്ക് ലഭിച്ച പുതിയൊരു അംഗീകാരം സംബന്ധിച്ച സന്തോഷം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച് എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ.

ഒരു ലക്ഷത്തിൽ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർ‌ഡാണ് ഡോക്ടർ റോബിന് ഇപ്പോൾ ലഭിച്ചത്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് റോബിന്‍ ഇക്കാര്യം അറിയിച്ചത്. ഈ നേട്ടത്തിൽ റോബിൻ ഇങ്ങനെ കുറിച്ചു “ദുബൈയിലെ ഐൻ‌സ്റ്റൈൻ വേൾഡ് റെക്കോർഡ്‌സ് എൽ‌എൽ‌സിയിൽ നിന്ന് അംഗീകാരം നേടുന്നത് എനിക്ക് വളരെ അഭിമാനമാണ്. എനിക്ക് ലഭിച്ചത് ഏഴ് മാസത്തിനുള്ളിൽ ഒരു ലക്ഷത്തില്‍ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ്.

 

ഈ റെക്കോർഡ് 2023 ജനുവരി 1ന് ദുബായിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡിൽ ഇത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എത്ര വീണാലും ഞാൻ എഴുന്നേൽക്കും. പരാജയപ്പെട്ടാലും ഞാൻ വീണ്ടും വീണ്ടും ശ്രമിക്കും’ ഈ പുതിയ റെക്കോർഡ‍് നേട്ടത്തിന്റെ സർ‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വീഡിയോകളും റോബിൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Leave a Comment

Your email address will not be published. Required fields are marked *