മികച്ച റിയാലിറ്റി ഷോ എന്റര്‍ടെയ്‌നര്‍ക്കുള്ള രാജ നാരായണ്‍ ജി പുരസ്‌കാരം അർഹനായി റോബിന്‍ രാധാകൃഷ്ണൻ…….

മികച്ച റിയാലിറ്റി ഷോ എന്റര്‍ടെയ്‌നര്‍ക്കുള്ള രാജ നാരായണ്‍ ജി പുരസ്‌കാരം അർഹനായി റോബിന്‍ രാധാകൃഷ്ണൻ…….

 

ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർഥിയായി വന്ന് ശ്രദ്ധനേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ.ബിഗ്ബോസിലെ മത്സരാർത്ഥികൾക്ക് പുറത്ത് ആരാധകരും ആർമിയും ഒക്കെ ഉണ്ടെങ്കിലും ചില മത്സരാർത്ഥികളുടെ ആരാധകർ അവർക്ക് നൽകുന്ന പിന്തുണ അത്ര തന്നെ വലുതാണ്. അത്തരത്തിലൊരു മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ,ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഡോക്ടർറോബിന് ബിഗ് ബോസ് ഷോയിൽ എത്തിയതോടെ പുറത്ത് വലിയ ഒരുകൂട്ടം വലിയൊരു ആരാധകവൃന്ദത്തെ തന്ന സ്വന്തമാക്കാൻ കഴിഞ്ഞു.ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാർത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്ന തിരുവനന്തപുരം എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോ.റോബിനുള്ളത് ആരാധകർക്കായി ഡോക്ടർ പങ്കുയ്ക്കാറുള്ള വീഡിയോസിനു വളരെ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഷോയിൽ നിന്ന് ഇറങ്ങിയതോടെ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് .കൂടാതെ റോബിനെ തേടിയെത്തിയത് നിരവധി സിനിമ അവസരങ്ങളും വരുന്നുണ്ട്.പ്രമുഖ നിർമ്മാതാവ്

സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമ രംഗത്തേക്ക് ചുവട് വെക്കുന്നത്.

അതിനോടപ്പം താരം സിനിമ സംവിധാനത്തിന്റെയും അഭിനയത്തിന്റെയും എല്ലാം തിരക്കിലാണ് താരം. ഇടപ്പള്ളിയിൽ സിനിമ ആവശ്യങ്ങൾക്ക് വേണ്ടി താരം സ്വന്തമായി ഒരു ഫ്ലാറ്റ് പോലും വാങ്ങിയിരുന്നു . പ്രശസ്ത മോട്ടിവേഷൽ സ്പീക്കറും, ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജിജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ.സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം.ജീവിതത്തിലെ പുതിയ വിശേഷങ്ങൾ ഭാവി വധു ആരതിക്കൊപ്പമെത്തി പങ്കുവെച്ചിരിക്കാറുണ്ട്. റോബിൻ.ഇരുവരും ഒരുമിച്ചുള്ള എല്ലാം കൊച്ചു സന്തോഷങ്ങളും ശ്രദ്ധനേടാറുണ്ട്.

 

ഇപ്പോഴിതാ റോബിൻ രാധാകൃഷ്ണനെ കുറിച്ച് നടിയായ മല്ലിക സുകുമാരൻ പറയുന്ന ചില വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്.

മികച്ച റിയാലിറ്റി ഷോ എന്റര്‍ടെയ്‌നര്‍ക്കുള്ള രാജ നാരായണ്‍ ജി പുരസ്‌കാരം റോബിന്‍ രാധാകൃഷ്ണനാണ് ലഭിച്ചത്. ഈ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് റോബിനും മല്ലികാ സുകുമാരനും കണ്ടുമുട്ടുന്നത്. മല്ലിക സുകുാമരനെ കണ്ട ഉടനെ കാല്‍തൊട്ട് വണങ്ങുന്നതും ആശ്ലേഷിക്കുന്നതുമായ റോബിന്റെ വീഡിയോ വൈറലാകുകയാണ്.ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രവും കാണാൻ സാധിക്കുന്നുണ്ട്.

 

എനിക്ക് വളരെയധികം പ്രചോദനമുള്ള ഒരു സ്ത്രീയാണ് എന്ന്. വളരെയധികം ഇഷ്ടമുള്ള ഒരു ആക്ട്രസ് ആയിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുള്ള ഒരാളാണ്. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു നേരിൽ കാണണമെന്ന് റോബിൻ പറയുന്നുണ്ട്. ആ സമയത്ത് മല്ലിക ചിരിച്ചുകൊണ്ട് റോബിനെ ചേർത്തു പിടിച്ചുകൊണ്ട് പറയുന്നുണ്ട്. റോബിൻ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന്. മല്ലികയെ പോലൊരു നടിയുടെ വായിൽ നിന്നും അത്തരമൊരു പ്രശംസ ലഭിക്കുക എന്നത് ഒരു പുതിയ താരത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്.മല്ലികയുടെ വാക്കുകൾ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എല്ലാം കാണുന്നത്.

Leave a Comment

Your email address will not be published. Required fields are marked *