അനു സിത്താരയുടെ പ്രണയ വിശേഷങ്ങൾ..

അനു സിത്താരയുടെ പ്രണയ വിശേഷങ്ങൾ..

 

അനു സിതാര എന്ന ശാലീന സുന്ദരിയായ മലയാളനടിയെ നമുക്കേവർക്കും ജീവനാണ്.. ഇത്രയധികം ശാലീന സുന്ദരിയായ ഒരു നടി ഇപ്പോൾ മലയാളത്തിൽ നിലവിലില്ല.. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലെ തേപ്പുകാരി ആയ നായികയായിട്ടാണ് അനുസിത്താര മലയാള സിനിമയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.. ഹാപ്പി വെഡിങ് ൽ വന്ന ആ കുട്ടിയെ മനസ്സിന്റെ ഒരുകോണിൽ മലയാളികൾ പതിപ്പിച്ചു… ഒരു ശാലീന സുന്ദരി തന്നെയാണ് അനുസിത്താര.. ബോളിവുഡ് നടിമാരെ പോലെ വടിവൊത്ത ശരീരം അല്ല അനുവിന്റെത്.. പൊതുവേ തടിച്ച ശരീരം ആണെങ്കിലും താരം വളരെയധികം സുന്ദരിയാണ്.. ഏതുവേഷവും ഇണങ്ങുന്ന ശരീരപ്രകൃതിയാണ് താരത്തിന്. അനുവിന്റെ നൃത്തം എടുത്തുപറയേണ്ടതാണ്… പൊതുവേ മലയാള സിനിമയിൽ കണ്ടുവരുന്ന ഒരു ട്രെൻഡ് ആണ് നായികമാർ വിവാഹം കഴിഞ്ഞാൽ സിനിമയിൽനിന്ന് വിടപറയുന്നത്… എന്നാൽ ഇതിൽ നിന്നും നേരെ വിഭിന്നമാണ് അനുസിത്താരയുടെ കഥ. അനുസിത്താര വിവാഹം കഴിഞ്ഞ് ആണ് സിനിമയിലേക്ക് വരുന്നത്…

പ്രണയവിവാഹമായിരുന്നു അനുസിത്താര യുടേത്… പലതവണ വിവാഹത്തിന്റെ വിശേഷങ്ങളും ഒളിച്ചോട്ടവും എല്ലാം അനുസിത്താര ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്… വിഷ്ണു എന്നാണ് ഭർത്താവിന്റെ പേര്.. പ്രണയവിവാഹം എന്നുപറയുമ്പോൾ ചെറിയ സംഭവം ഒന്നും ആയിരുന്നില്ല അന്ന് അരങ്ങേറിയിരുന്നത്… ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ വിഷ്ണു ചേട്ടൻ എനിക്ക് ലൗ ലെറ്റർ തന്നു. അതിൽ ഐ ലവ് യു എന്നാണ് എഴുതിയിരുന്നത്… എന്നാൽ ലവ് എന്ന് എഴുതിയത് മിസ്റ്റേക്ക് ആയിട്ടാണ് ഉണ്ടായത്..അപ്പോൾ ഞാൻ അത് ടീച്ചറെ കാണിച്ചു. ടീച്ചറെ നോക്കിയേ ലവ് എന്ന് തെറ്റായി എഴുതിയിരിക്കുന്നു.. അന്ന് അതൊക്കെ വലിയ തമാശയായിരുന്നു. പിന്നീട് ഞങ്ങൾ പ്രണയത്തിൽ ആയപ്പോൾ ധാരാളം ലെറ്റേഴ്സ് എഴുതുമായിരുന്നു. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ലെറ്റേഴ്സ് എഴുതുമായിരുന്നു… വിഷ്ണു ഏട്ടൻ ലെറ്റർ എഴുതി ഏതെങ്കിലും മതിലിനു എടുത്തു വയ്ക്കും. അങ്ങനെയാണ് ലെറ്റേഴ്സ് പാസ് ചെയ്തിരുന്നത്…

ആൾ ഞാൻ കൊടുത്തിട്ടുള്ള എല്ലാ ലൈറ്ററുകളും സൂക്ഷിച്ച് വച്ചിട്ടുണ്ട്. എന്നാൽ എനിക്കത് സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞില്ല. ഒരു സമയത്ത് ഇതെല്ലാം വീട്ടിൽ പിടിക്കുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു.. അതുകൊണ്ട് ഞാൻ ഇവയെല്ലാം ഒരുമിച്ച് നശിപ്പിക്കുകയായിരുന്നു… ഞങ്ങളുടെ വിവാഹം ഒരു ഒളിച്ചോട്ടമായിരുന്നു. ഒളിച്ചോടി രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു… വിവാഹത്തിനുശേഷം ചേട്ടന്റെ പൂർണ പിന്തുണയോടെയാണ് സിനിമയിലേക്ക് വരുന്നത്.. സിനിമയിൽ ഞാൻ ഒരു സ്റ്റാർഡം ഉണ്ടാക്കിയതും ഒന്നും ആൾക്ക് ഒരു ഈഗോ പ്രശ്നവും ഉണ്ടാക്കിയിട്ടില്ല…..

വിഷ്ണു ചേട്ടൻ തരുന്ന സപ്പോർട്ട് ആണ് എനിക്ക് ഏറ്റവും വലിയ ശക്തി. ഇതുപോലെ ഭർത്താക്കന്മാർ തൊഴിൽ മേഖലയിൽ സപ്പോർട്ട് ചെയ്യാൻ ഉണ്ടെങ്കിൽ ഏതു സ്ത്രീയുടേയും വലിയ ഭാഗ്യം അതായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *