Latest News

അച്ഛനാണ് തന്റെ ജീവിതത്തിലെ നട്ടെല്ലെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

തോപ്പുംപടിക്കടുത്ത് നസ്രത്ത് എന്ന സ്ഥലത്താണു ഞാന്‍ ജനിച്ചത്. അവിടുത്തെ വീട്ടില്‍ 18 വര്‍ഷം താമസിച്ചു. പിന്നെയാണ് ആ വീട് ജപ്തി ചെയ്തു പോകുന്നത്. സ്വന്തമായി കുറച്ച്‌ പണം ആയപ്പോ ഞാന്‍ അപ്പനോടു പറഞ്ഞു. അപ്പാ, അതു നമുക്ക് തിരിച്ചു വാങ്ങാമെന്ന്. അപ്പന്‍ വേണ്ടെന്ന് പറ‍ഞ്ഞു. അങ്ങനെയാണ് ഇടക്കൊച്ചിയില്‍ പുഴത്തീരത്ത് സ്ഥലം വാങ്ങി ഈ വീടു വച്ചത്. അപ്പന്‍ പറയുന്നതിനപ്പുറം എനിക്ക് ഒന്നുമില്ലായിരുന്നു. അപ്പനാണ് ജീവിതത്തില്‍ എന്റെ നട്ടെല്ല്. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അപ്പനും അമ്മയും ആണ് കാരണം. അവര്‍ തന്ന സ്വാതന്ത്ര്യം ആയിരുന്നു എന്റെ ഇന്‍വെസ്റ്റ്മെന്റ്. നാടകം, മിമിക്രി, സിനിമ ഇങ്ങനെ ഒാരോ സമയത്തും ഒാരോ കമ്ബങ്ങളെ കുറിച്ചു ഞാന്‍ പറഞ്ഞപ്പോഴൊന്നും. ഒരിക്കലും അപ്പന്‍ എതിര്‍ത്തില്ല. ‘നീ ഏതു വഴി തിരഞ്ഞെടുത്താലും ശരി, അവനവന്റെ ജീവിതം ജീവിച്ചേക്കണം’ -അതു മാത്രമാണ് അപ്പന്‍ പറഞ്ഞത്.

നിങ്ങളുടെ കൂട്ടുകാർക്ക് വേണ്ടി ഷെയർ ചെയ്യൂ

നസ്രത്തിലെ ആ പഴയ വീട് ഇപ്പോഴും അതേപടിയുണ്ട്. ഇപ്പോഴും എന്റെ ഒാരോ സിനിമയും റിലീസ് ചെയ്യുന്നതിന് ഒരാഴ്ചയ്ക്കിടയില്‍ ഞാന്‍ ആ വീടിരിക്കുന്ന വഴിയിലൂടെ വെറുെത കാറോടിച്ചു പോകാറുണ്ട്. ‘പ്രതി പൂവന്‍കോഴി’ ഇറങ്ങുന്നതിനു തൊട്ടു മുന്‍പും ആ വഴി കാറോടിച്ചു പോയി. അതൊരു നൊസ്റ്റാള്‍ജിയ ആണ്. അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Back to top button
Close